Malayalam
ആ സിനിമ ചെയ്തതോടെ നിരവധി കത്തുകൾ എനിയ്ക്ക് വന്നു! ചേച്ചിയില്‍ നിന്ന് അങ്ങനെയുള്ള സംഭാഷണം പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്
ആ സിനിമ ചെയ്തതോടെ നിരവധി കത്തുകൾ എനിയ്ക്ക് വന്നു! ചേച്ചിയില്‍ നിന്ന് അങ്ങനെയുള്ള സംഭാഷണം പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ അമ്മയായി മാറുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. നിരവധി സൂപ്പർ താരങ്ങളുടെ അമ്മയായി അഭിനയിക്കാനുള്ള ഭാഗ്യവും കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നു
അമ്മ വേഷങ്ങള്‍ ചെയ്തിരുന്ന കവിയൂര്‍ പൊന്നമ്മ തന്റെ ഇമേജ് മറികടന്നു എന്തുകൊണ്ട് കഥാപാത്രങ്ങളെ സ്വീകരിച്ചില്ല എന്നതിന് മറുപടി പറയുകയാണ്.
മമ്മൂട്ടിയുടെ ‘സുകൃതം’ എന്ന സിനിമയിലെ ഒരു സംഭാഷണം കാരണം നിരവധി കത്തുകളാണ് തനിക്ക് വന്നതെന്നും, അതോടെ നല്ല അമ്മ വേഷങ്ങള്‍ക്കപ്പുറം മറ്റൊന്നും ചെയ്യുന്നില്ല എന്ന് താന്‍ തീരുമാനമെടുത്തതായും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ കവിയൂര്‍ പൊന്നമ്മ പറയുന്നു. തിലകനും, സുകുമാരിക്കും, കെ.പി.എ.സി ലളിതയ്ക്കുമൊക്കെ പ്രേക്ഷകര്‍ അംഗീകരിച്ചു നല്ല്കിയിട്ടുള്ള ഫ്രീഡം തനിക്ക് ഇല്ലെന്നും കവിയൂര്‍ പൊന്നമ്മ പങ്കുവയ്ക്കുന്നു
കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍
‘തിലകന്, സുകുമാരി, കെ.പി.എ.സി ലളിത ഇവര്‍ക്ക് പ്രേക്ഷകര്‍ അനുവദിച്ചു കൊടുത്തിരുന്ന സ്വാതന്ത്ര്യമുണ്ട്. തിലകന് ചേട്ടന് എന്ത് ചെയ്താലും പ്രേക്ഷകര്‍ക്ക് ഒക്കെയാണ്. ലളിത കോമഡി ചെയ്താലും സീരിയസ് ചെയ്താലും പ്രേക്ഷകര്‍ കയ്യടിക്കും.
അത് പോലെ സുകുമാരിക്കും ഏത് കഥാപാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എം.ടി എഴുതി ഹരികുമാര്‍ സംവിധാനം ചെയ്ത ‘സുകൃതം’ എന്ന സിനിമയില്‍ ഞാന്‍ ഒരു നെഗറ്റീവ് ഡയലോഗ് പറഞ്ഞപ്പോള്‍ എന്ത് മാത്രം കത്തുകളാണ് എനിക്ക് വന്നത്. ‘ചേച്ചിയില്‍ നിന്ന് അങ്ങനെയുള്ള സംഭാഷണം പ്രതീക്ഷിക്കുന്നില്ലെന്ന്’ പറഞ്ഞു കൊണ്ട്. പ്രേക്ഷകരുടെ ഇഷ്ടം ഒരിക്കലും നഷ്ടപ്പെടരുതെന്ന് കരുതിയാണ് ഞാന്‍ എന്റെ ഇമേജ് മറികടന്ന് അഭിനയിക്കാതിരുന്നത്. സ്ഥിരം അമ്മവേഷങ്ങളില്‍ എന്നെ കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം’.
