Malayalam
സായിയും റിതുവും നേർക്കുനേർ ; തെറ്റ് ആരുടെഭാഗത്തെന്ന് തുറന്ന് പറഞ്ഞ് പ്രേക്ഷകർ !
സായിയും റിതുവും നേർക്കുനേർ ; തെറ്റ് ആരുടെഭാഗത്തെന്ന് തുറന്ന് പറഞ്ഞ് പ്രേക്ഷകർ !
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലെ എല്ലാ മത്സരാർത്ഥികളും മത്സരത്തിന്റെ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചമാണ്.ഒരാളും വിട്ടുകൊടുക്കാതെ പിടിച്ചുനിൽക്കും. താരങ്ങളുടെ പോരാട്ടം കടുക്കുന്നതോടെ പരസ്പരമുള്ള വാക്‌പോരും ശക്തമാവുകയാണ്. ഇന്നലെ സായ് വിഷ്ണുവും റിതു മന്ത്രയും തമ്മില്‍ ശക്തമായ വഴക്കായിരുന്നു നടന്നത്. സായ് വിഷ്ണുവിന്റെ കൈ വിറയ്ക്കലിനെ കുറിച്ച് റിതു നടത്തിയ പരാമര്‍ശമായിരുന്നു വലിയ വാക്ക് തർക്കത്തിലേക്ക് വഴി മാറിയത്.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ ഈ കാര്യം റിതു പറയുകയുണ്ടായി . തുടര്‍ന്ന് ഇനി അതേക്കുറിച്ച് പറയരുതെന്ന് സായ് റിതുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ഓപ്പണ്‍ നോമിനേഷനിലും റിതു സായിയുടെ കൈ വിറയലിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. ഇത് ചോദ്യം ചെയ്തു കൊണ്ട് സായ് രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് വലിയ വാക്‌പോരിനാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.
കൈവിറയ്ക്കുന്നത് തനിക്ക് പരാമ്പര്യമായി കിട്ടിയതാണ്. താന്‍ അതേക്കുറിച്ച് പറയരുതെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടും വീണ്ടും റിതു പറഞ്ഞത് ശരിയായില്ലെന്നായിരുന്നു സായ് പറഞ്ഞത്. എന്നാല്‍ താന്‍ ആ അര്‍ത്ഥത്തിലല്ല പറഞ്ഞതെന്ന് റിതു പറഞ്ഞു. അതേസമയം താന്‍ അച്ഛനെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ സായ് വളച്ചൊടിച്ചുവെന്നും റിതു ആരോപിച്ചു. വലിയ വാക് പോരായിരുന്നു പിന്നീട് കണ്ടത്. സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രണ്ടു പേരേയും അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
ലാലേട്ടന്റെ എപ്പിസോഡില്‍ പുറത്ത് പോവുകയാണെങ്കില്‍ ഇവരോട് എന്തെങ്കിലും പറയാന്‍ പറഞ്ഞപ്പോ റിതു അനാവശ്യമായി സായിയുടെ കൈ വിറയലിനെ കുറിച് പറഞ്ഞു. അന്ന് തന്നെ സായി വളരെ മാന്യമായി തന്നെ റിതുവിനോട് അത് പറയണ്ട ആവിശ്യം ഇല്ല എന്ന് പറഞ്ഞു. ഇന്ന് നോമിനേഷനില്‍ ഇതേ കാര്യം റിതു അവിടെ അവര്‍ത്തിക്കുകയുണ്ടായി.
സായി പറയുന്നുണ്ട് തനിക് അത് വലിയ ഒരു പ്രശ്‌നം ഒന്നും അല്ല, ഒരു കൈ വിറകുമ്പോള്‍ മറ്റേ കൈ കൊണ്ട് അത് പിടിച്ചു വെക്കാന്‍ മാത്രം ഒന്നും ഇല്ല എന്ന്. ഇത് പാരമ്പര്യമായിട്ടുള്ളതാണെന്ന്. റിതു ശെരിക്കും സായിയുടെ ഫിസിക്കല്‍ പ്രോബ്ലത്തെ വച്ചു ചീപ് ഗെയിം കളിക്കുകയല്ലേ ഇവിടെ എന്നായിരുന്നു ഒരു പ്രതികരണം.
സായിക്ക് ഗെയിമിന് വേണ്ടി അത് ആരെ വേദനിപ്പിക്കുമെന്ന് നോക്കാതെ എന്തും പറയാമെങ്കില്‍ റിതുവിനും ചെയ്യാം. ആ വീട്ടില്‍ സ്ത്രീകളെ ഒക്കെ ഏറ്റവും വൃത്തികെട്ട രീതിയില്‍ അതിക്ഷേപിച്ചിട്ടുണ്ടെകില്‍ അത് സായി മാത്രം ആണ്. സജ്ന തൊട്ട് സൂര്യ വരെ. അവന്‍ അവന്റെ വാക്കുകളില്‍ നിയന്ത്രണം ഇല്ല എന്നിട്ട് മറ്റുള്ളവര്‍ സുഖിപ്പിച്ചു സംസാരിക്കണം എന്ന് പറയുന്നത് എവിടുത്തെ ന്യായം. എന്നതരത്തിലും പ്രതികരണങ്ങൾ വരുന്നുണ്ട്.
ഒരു തവണ പറഞ്ഞിട്ടും റിതുവിനെ പോലൊരാള്‍ അത് വീണ്ടും പറഞ്ഞെങ്കില്‍ അത് അബദ്ധമല്ല. മനപ്പൂര്‍വം പറഞ്ഞതാണ്. ശാരീരിക അവസ്ഥ എടുത്ത് പറഞ്ഞു കളിക്കുന്നത് എന്തൊക്കെ ആണെങ്കിലും വളരെ ചീപ്പ് ഗെയിം ആയിപ്പോയി എന്നായിരുന്നു മറ്റൊരു വിഷയത്തെക്കുറിച്ച് വന്ന മറ്റൊരു പ്രതികരണം.
about bigg boss
