Malayalam
മണിക്കുട്ടനെക്കാൾ ആരാധകർ സൂര്യയ്‌ക്കോ?; മണിക്കുറൂകള്‍ക്കുളളില്‍ എംകെയുടെ റെക്കോര്‍ഡ് മറികടന്ന് സൂര്യ!
മണിക്കുട്ടനെക്കാൾ ആരാധകർ സൂര്യയ്‌ക്കോ?; മണിക്കുറൂകള്‍ക്കുളളില്‍ എംകെയുടെ റെക്കോര്‍ഡ് മറികടന്ന് സൂര്യ!
ബിഗ് ബോസിൽ വീക്കെൻഡ് എവിക്‌ഷൻ സാധാരണമാണ് . എന്നാൽ ബിഗ് ബോസിൽ നിന്നും സൂര്യ പുറത്തായതാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ഏറെ ചർച്ചയായിരിക്കുന്നത്. ബിഗ് ബോസില്‍ നിന്നുമുളള സൂര്യയുടെ പുറത്താവല്‍ ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു. സൂര്യ പുറത്തുപോവില്ലെന്ന പ്രതീക്ഷയിരുന്നു ബിഗ് ബോസിനകത്തും പുറത്തുമുള്ളവർക്ക് ഉണ്ടായിരുന്നത് .
എന്നാല്‍ രമ്യയ്ക്ക് പിന്നാലെ സൂര്യയെയും തന്‌റെ അടുത്തേക്ക് ലാലേട്ടന്‍ വിളിക്കുകയായിരുന്നു. എപ്പിസോഡിന് മുന്‍പ് സൂര്യയുടെ എവിക്ഷന്‍ പ്രൊമോ വീഡിയോ പുറത്തുവിട്ടെങ്കിലും ആരും വിശ്വസിച്ചിരുന്നില്ല. സൂര്യയെ പുറത്താക്കിയതില്‍ എന്തെങ്കിലും ട്വിസ്റ്റുണ്ടാവുമെന്നാണ് പലരും പ്രതീക്ഷിച്ചത്. എന്നാല്‍ പ്രൊമോയില്‍ കാണിച്ചത് പോലെ തന്നെ സൂര്യ എവിക്ടാവുകയായിരുന്നു.
വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ബിഗ് ബോസില്‍ നില്‍ക്കുമെന്ന് എല്ലാവരും കരുതിയ മല്‍സരാര്‍ത്ഥിയായിരുന്നു സൂര്യ. എന്നാൽ ഒരുപാട് നാളുകൾ ബിഗ് ബോസിൽ നിന്നിട്ടാണ് സൂര്യ പുറത്താകുന്നത്. അതേസമയം സൂര്യയുടെ പുറത്താവല്‍ കാണിച്ച പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. വീഡിയോ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുളളിലാണ് ലക്ഷക്കണക്കിന് പേര്‍ ഇത് കണ്ടത്.
മണിക്കുട്ടന്റെ തിരിച്ചുവരവ് വീഡിയോയുടെ റെക്കോര്‍ഡ് അത്ഭുതകരമാം വിധം മറികടന്നിരിക്കുകയാണ് സൂര്യയുടെ വീഡിയോ. മണിക്കുട്ടന്‌റെ റെക്കോര്‍ഡ് പത്ത് മണിക്കൂര്‍ കൊണ്ടാണ് സൂര്യ ബ്രേക്ക് ചെയ്തിരിക്കുന്നത് .
2 ആഴ്ച കൊണ്ടാണ് മണിക്കുട്ടന്‌റെ റീഎന്‍ട്രി വീഡിയോ വണ്‍ മില്യണ്‍ നേടിയത്. എന്നാല്‍ സൂര്യയുടെ എവിക്ഷന്‍ വീഡിയോ പത്ത് മണിക്കൂര്‍ കൊണ്ട് വണ്‍ മില്യണ്‍ വ്യൂസ് നേടിയിരിക്കുന്നത്.
ഇതേകുറിച്ച് ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ സൂര്യയുടെ ആരാധികയുടെ കുറിപ്പ് വന്നിരുന്നു. ക്വിറ്റ് ആയ എംകെയുടെ കാത്തിരുന്ന റീഎന്‍ട്രി രണ്ടാഴ്ച കൊണ്ടുണ്ടാക്കിയ ഒരു മില്യണ്‍ വ്യൂസ് അപ്രതീക്ഷിതമായി സൂര്യയുടെ പുറത്തേക്കുളള പ്രൊമോ മണിക്കൂറുകള്‍ കൊണ്ട് തകര്‍ത്തു. ഇനി പറയൂ ആരാണ് ഈ സീസണിലെ ട്രെന്‍ഡിംഗ് പേഴ്‌സണ്‍ വണ്‍ ആന്‍ഡ് ഓണ്‍ലി സൂര്യ, ശത്രുക്കള്‍ പോലും സമ്മതിക്കും, എന്നാണ് ആരാധിക കുറിച്ചത്.
സഹമല്‍സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് സൂര്യ ബിഗ് ബോസിന് പുറത്തേക്കോ എന്നാണ് യൂടൂബില്‍ എഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയുടെ ക്യാപ്ഷന്‍. 12 ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. അതേസമയം ദുഖവെളളി കഴിഞ്ഞുളള ഈസ്റ്റര്‍ വരവുമായി ഹൗസില്‍ മാസ്സ് റീഎന്‍ട്രി എന്നാണ് മണിക്കുട്ടന്‌റെ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.
അതേസമയം ബിഗ് ബോസ് സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ. മണിക്കുട്ടനോടുളള പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സൂര്യ ബിഗ് ബോസില്‍ കൂടുതല്‍ ദിവസം നിന്നത്.
മണിക്കുട്ടന്‍ പ്രണയമില്ലെന്ന് പറഞ്ഞെങ്കിലും ഇവരുടെ സൗഹൃദം വീണ്ടും തുടരുകയായിരുന്നു. അതേസമയം മണിക്കുട്ടനോട് ശരിക്കും ഇഷ്ടമുളളതുകൊണ്ടാണ് ബിഗ് ബോസ് ഹൗസില്‍ അങ്ങനെയൊക്കെ ചെയ്തതെന്ന് സൂര്യ പറഞ്ഞിരുന്നു. പുറത്താവലിന് പിന്നാലെ ബിഗ് ബോസ് താരത്തിന്‌റെതായി വന്ന ഒരു വോയിസ് ക്ലിപ്പിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
about bigg boss
