Connect with us

തിരുവനന്തപുരത്തുവെച്ചാണ് പ്രണയം തുടങ്ങിയത്, മുഴുവൻ പേര് ഐശ്വര്യയെന്നാണ്; തന്റെ പ്രണയിനിയെ വെളിപ്പെടുത്തി അനൂപ്…

TV Shows

തിരുവനന്തപുരത്തുവെച്ചാണ് പ്രണയം തുടങ്ങിയത്, മുഴുവൻ പേര് ഐശ്വര്യയെന്നാണ്; തന്റെ പ്രണയിനിയെ വെളിപ്പെടുത്തി അനൂപ്…

തിരുവനന്തപുരത്തുവെച്ചാണ് പ്രണയം തുടങ്ങിയത്, മുഴുവൻ പേര് ഐശ്വര്യയെന്നാണ്; തന്റെ പ്രണയിനിയെ വെളിപ്പെടുത്തി അനൂപ്…

നിരവധി പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി തീർന്നയാളാണ് അനൂപ് കൃഷ്ണൻ. ഇത്തവണത്തെ ബിഗ് ബോസില്‍ അദ്ദേഹം മത്സരിക്കാനെത്തിയപ്പോൾ മുതൽ മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇഷ എന്ന് മാത്രമാണ് തന്റെ പ്രണയിനിയെ കുറിച്ച് അനൂപ് പറഞ്ഞത്. ഇതോടെ സീരിയൽ രംഗത്തെ ആരെങ്കിലുമാണോ എന്ന രീതിയിലായിരുന്നു പലരുടേയും സംശയം. ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ വരെ ചർച്ചകള്‍ സജീവമായി

കഴിഞ്ഞയാഴ്ച ഇഷയുടെ പിറന്നാള്‍ ദിനം അനൂപും ബിഗ് ബോസ്സ് വീട്ടിലെ മറ്റ് മത്സരാർഥികളെല്ലാവരും ചേർന്ന് ആഘോഷമാക്കിയിരുന്നു. ആശംസാ കാര്‍ഡുകള്‍ ഓരോ മത്സരാർ‍ഥിയും ഇഷയ്ക്കായി എഴുതി തയ്യാറാക്കിയായിരുന്നു. അനൂപ് ഇതൊക്കെ വായിക്കുകയുമുണ്ടായി.

അനൂപിന്‍റെ പിറന്നാള്‍ ദിനത്തിൽ ഇഷ മുഖം വ്യക്തമാക്കാതെ നൽകിയ കിടിലൻ ആശംസയ്ക്ക് പകരമായിട്ടായിരുന്നു ഇത്.
ഇപ്പോഴിതാ അനൂപ് പ്രണയിനിയുടെ മുഴുവൻ പേര് വ്യക്തമാക്കിയിരിക്കുകയാണ്.

ഐശ്വര്യയെന്നാണ് പേരെന്നും തിരുവനന്തപുരത്തുവെച്ചാണ് തങ്ങളുടെ പ്രണയം തുടങ്ങിയതെന്നും അനൂപ് പറഞ്ഞു. ഒരു ബന്ധുവിന്‍റെ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നപ്പോഴാണ് അവിടെ ജൂനിയര്‍ ഡോക്ടറായിരുന്ന ഐശ്വര്യയെ ആദ്യമായി പരിചയപ്പെട്ടത്. ആദ്യം കുറച്ച് സംസാരിച്ചു, പിന്നീട് ഏറെ സംസാരമായി.

അങ്ങനെ ഞങ്ങളുടെ ഇംപെര്‍ഫെക്ഷൻസ് വരെ ഞങ്ങൾ ഇഷ്ടപ്പെട്ടു. ഞാൻ എന്‍റെ സഹോദരൻ വിനോദിനെ ഫോളോ ചെയ്യുന്നയാളാണ്. അദ്ദേഹം ഒരു ഡോക്ടറിനെയാണ് പ്രണയിച്ച് വിവാഹം കഴിക്കുകയുണ്ടായത്. ഇപ്പോഴിതാ ഞാനും ഒരു ഡോക്ടറിനെ പ്രണയിക്കുകയാണെന്നും അനൂപ് പറയുകയുണ്ടായി.

More in TV Shows

Trending

Recent

To Top