Connect with us

ഈ വീട് കെ.എം ഷാജിയുടേതാണെന്ന് പറഞ്ഞ് കുറേയാളുകള്‍ വരുന്നുണ്ടല്ലോയെന്ന് കമന്റ്; മാസ്സ് മറുപടിയുമായി മീനാക്ഷി

Malayalam

പോസ്റ്റിനു വന്ന കമന്റിന് മീനാക്ഷി നല്‍കിയ മറുപടി വൈറലാകുന്നു. വരിക്കാശ്ശേരി മനയുടെ മുന്‍പില്‍ നിന്നും എടുത്ത ഒരു ചിത്രം മീനാക്ഷി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോക്ക് കീഴില്‍ വന്ന കമന്റിന് ബാലതാരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വരിക്കാശ്ശേരി മനയെ ഉദ്ദേശിച്ചുകൊണ്ട് ‘ഈ വീട് കെ.എം ഷാജിയുടേതാണെന്ന് പറഞ്ഞ് കുറേയാളുകള്‍ വരുന്നുണ്ടല്ലോ?’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരുന്നത്.

ഇതിനു മറുപടിയായി ‘ഞാന്‍ പോയപ്പോ വരിക്കാശ്ശേരി മനയാരുന്നു’ എന്നാണു മീനാക്ഷി കമന്റ് ചെയ്തിരുന്നത്. മുസ്ലിം യൂത്ത് ലീഗിന്റെ ഫേസ്ബുക്ക് പേജില്‍ വരിക്കാശ്ശേരി മനയുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഒരു പോസ്റ്റ് വന്നിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എം.എല്‍.എ കെ.എം ഷാജിയെ വരിക്കാശ്ശേരി മനയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു. എന്നാല്‍ ഈ പോസ്റ്റ് വ്യാജമാണെന്നും ഇത് ‘സൈബര്‍ സഖാക്കളുടെ’ പ്രവര്‍ത്തനമാണെന്നും പറഞ്ഞുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് തങ്ങളുടെ പേജിലൂടെ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top