ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കുറച്ച് വർഷങ്ങളായിട്ട് സിനിമകൾ ഇറങ്ങുമ്പോൾ നമ്മളെ വല്ലാതെ അപഹാസ്യപരമായ ചില സംസാരങ്ങളും പോസ്റ്റുകളും ഉണ്ടായിട്ടുണ്ട്; സൈബർ ആക്രമണത്തിൽ വീണ്ടും പ്രതികരണവുമായി കൈലാഷ്

മിഷൻ സിയിലെ കൈലാഷിന്റെ ക്യാരക്ടർ പോസ്റ്ററിനെതിരെ വലിയ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി വീണ്ടും എത്തിയിരിക്കുകയാണ് കൈലാഷ്.
മിഷൻ സിയുടെ പോസ്റ്റർ റിലീസോടെയല്ല അതിന് മുമ്പേ കഴിഞ്ഞ കുറച്ചധികം നാളുകളായി തനിക്കെതിരെ ഇത്തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് കൈലാഷ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ കുറച്ച് നാളായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ള ഒരു കാര്യമാണ് ഈ ട്രോളുകൾ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കുറച്ച് വർഷങ്ങളായിട്ട് സിനിമകൾ ഇറങ്ങുമ്പോൾ നമ്മളെ വല്ലാതെ അപഹാസ്യപരമായ ചില സംസാരങ്ങൾ, അത്തരം ചില പോസ്റ്റുകളൊക്കെ എന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
വിനോദ് ഗുരുവായൂർ എന്ന സംവിധയകനാണ് ആദ്യമായി ഇതെന്താണ് എന്ന് എന്നോട് ചോദിച്ചു. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ട്രോളുകൾ വരുന്നു, എന്താ തെറ്റെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.
അപ്പോൾ ഒന്നുമില്ല വിനോദേട്ടാ എന്ന് ഞാൻ പറഞ്ഞു. അതിനു മുൻപ് മൂന്നോ നാലോ അഞ്ചോ പേരുടെ ക്യാരക്ടർ പോസ്റ്റർ നമ്മൾ ചെയ്തിട്ടുണ്ട്. പിന്നെ നിന്റേതിൽ എന്താ ഇങ്ങനെ. നമ്മുടെ വിവാദപരമായ പോസ്റ്റർ കഴിഞ്ഞു മറ്റൊരു ക്യാരക്ടർ പോസ്റ്റർ ചെയ്തു. അതിനു ഒരു പ്രശനവും ഉണ്ടായിട്ടില്ല. അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ തനിക്ക് സിനിമ മേഖലയിൽ നിന്ന് തന്നെ പലരും മുന്നറിയിപ്പ് തന്നിരുന്നുവെന്ന് തുറന്നു പറഞ്ഞ് മിഷൻ സി സംവിധായകൻ വിനോദ് ഗുരുവായൂരും എത്തിയിരുന്നു. നടന്റെ മുൻകാല സിനിമകൾക്ക് നേരെ പല തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനാൽ സൂക്ഷിക്കണമെന്നും സിനിമ മേഖലയിലെ പലരും ഉപദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...