Connect with us

സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുന്നു, നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി എത്തിയ നിമിഷ സജയന്റെ ചിത്രങ്ങള്‍ക്ക് നേരെ സൈബറാക്രമണം

Social Media

സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുന്നു, നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി എത്തിയ നിമിഷ സജയന്റെ ചിത്രങ്ങള്‍ക്ക് നേരെ സൈബറാക്രമണം

സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുന്നു, നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി എത്തിയ നിമിഷ സജയന്റെ ചിത്രങ്ങള്‍ക്ക് നേരെ സൈബറാക്രമണം

ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നടി നിമിഷ സജയന് സൈബര്‍ ആക്രമണം. മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായിട്ടാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുകയാണെന്നാണ് ചിലരുടെ വിമര്‍ശനം. മാന്യമായി വസ്ത്രം ധരിക്കാന്‍ താരം പഠിച്ചില്ലെന്ന ചില സൈബര്‍ സദാചാരവാദികളുടെ കമന്റുകളും ഉയരുന്നുണ്ട്. എന്നാല്‍ നടി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാരി, നാടന്‍ ബ്ലൗസും സ്‌കര്‍ട്ടും ധരിച്ചാണ് നിമിഷയുടെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്. സെലിബ്രിറ്റി ഫോട്ടോഷൂട്ട് നടത്തുന്ന വഫാറയുടെ മോഡല്‍ ആയാണ് നിമിഷ എത്തിയിരിക്കുന്നത്.
നോര്‍ത്തിന്ത്യന്‍ ലുക്കിലുള്ള ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.ദീപാവലി സ്പെഷലായി പോസ്റ്റ് ചെയ്ത ചിത്രമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒരു തെക്കൻ തല്ലു കേസ് വരെയുള്ള ലുക്കുകളിൽ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങൾ മാത്രമെന്ന് ആരാധകരും പറയുന്നുണ്ട്

അതേസമയം, ഓണം റിലീസ് ആയി എത്തിയ നിമിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലു കേസ്. ബിജു മേനോന്‍, പത്മപ്രിയ, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതിരണങ്ങളും നേടിയിരുന്നു. ‘വി ആര്‍’ എന്ന ഹിന്ദി ചിത്രമാണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്നത്.

‘ഫൂട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍’ എന്ന ഇംഗ്ലീഷ് ചിത്രവും ‘ചേര’ എന്ന സിനിമയുമാണ് താരത്തിന്റെതായി ഇനി ഒരുങ്ങുന്നത്. നതാലിയ ശ്യാം ഒരുക്കുന്ന ചിത്രമാണ് ഫൂട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍. റോഷന്‍ മാത്യുവിനെയും നിമിഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ചേര.

More in Social Media

Trending