മമ്മൂട്ടിയുടെ പഴയ കാല സിനിമ ജീവിത കഥകള്‍ ആരാധകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ച ആകാറുണ്ട്.ഇപ്പോള്‍ തുടക്ക കാലത്ത് മമ്മൂട്ടിയുടെ പ്രതിഫല തുകയെ കുറിച്ച് പറയുകയാണ് സംവിധായകന് ടി എസ് സുരേഷ് ബാബു.ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ടി എസ് ബാബു തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്
‘മുന്നേറ്റത്തിന്റെ ഫൈനല്‍ വര്‍ക്ക് നടന്നത്ട്രി വാന്ഡ്രത്തായിരുന്നു. അന്ന് പ്രതിഫലം വളരെ ആവറേജായിരുന്നു,നസീര്‍ സാറിന് അന്‍പതിനായിരം മുതലായിരുന്നു പ്രതിഫലം. ജയന് ചേട്ടന് ഏതാണ്ട് അന്‍പതിനായിരം വരെ എത്തി നില്ക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത്.മധു സാറും അന്‍പതിനായിരം രൂപ പ്രതിഫലം വാങ്ങിയിരുന്നു.മുന്നേറ്റത്തില്‍ മമ്മൂക്കാ അന്ന് അയ്യായിരം രൂപയാണ് പ്രതിഫലം വാങ്ങിയത്,അതൊക്കെ അദ്ദേഹത്തിന്റെ ഓപ്പണിംഗ് പടങ്ങളായിരുന്നു.മമ്മൂക്ക പ്രതിഫലം ഒന്നും പറഞ്ഞിരുന്നില്ല,രതീഷിന് 7500,മേനകയ്ക്ക് 5000 രൂപ.സുമലതയാണ് അന്ന് കൂടുതല്‍ പണം വാങ്ങിയത്.15,000 രൂപ പ്രതിഫലമായി വാങ്ങി.അതായിരുന്നു അന്നത്തെ മാര്‍ക്കറ്റ്.
അന്നൊക്കെ 10000-15000 രൂപയൊക്കെ വലിയ തുകയാണ്.എഡിറ്റര്‍ക്ക് ഏഴായിരം രൂപ,അസിസ്റ്റന്റ് ഡയറക്ടര്‍ 3000 രൂപയൊക്കെയാണ് വാങ്ങിയിരുന്നത്. അതായിരുന്നു അക്കാലത്ത് പ്രതിഫലത്തിന്റെ രീതി.അന്ന് അത് വളരെ വലിയ തുകകളാണ്.സിനിമാ ഫീല്‍ഡിനെ സംബന്ധിച്ച് അന്ന് ലഭിച്ചതൊക്കെ വലിയ തുകയാണ്. സര്‍ക്കാര്‍ ശമ്പളക്കാര്‍ക്ക് 15002000 രൂപയായിരുന്നു അന്ന്.അന്നത്തെ ഏറ്റവും കൂടുതല്‍ തുക വാങ്ങിയിട്ടുള്ളത് നസീര്‍ സാറാണ്,അദ്ദേഹം ഒരു ലക്ഷം വളരെ വാങ്ങിയിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്’ടി എസ് സുരേഷ് ബാബു പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...