Connect with us

ഫൈനൽ ഫൈവിൽ വരുന്നത് ആരൊക്കെയാകണം? ആഗ്രഹം തുറന്ന് പറഞ്ഞ് ആര്യ!

Malayalam

ഫൈനൽ ഫൈവിൽ വരുന്നത് ആരൊക്കെയാകണം? ആഗ്രഹം തുറന്ന് പറഞ്ഞ് ആര്യ!

ഫൈനൽ ഫൈവിൽ വരുന്നത് ആരൊക്കെയാകണം? ആഗ്രഹം തുറന്ന് പറഞ്ഞ് ആര്യ!

പ്രേക്ഷകരുടെ ഇഷ്ട്ട റിയാലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ്. ആദ്യ രണ്ട് സീസണുകളെ പോലെ മൂന്നാം ഭാഗത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിഗ് ബോസ് സീസൺ 3,ഇപ്പോൾ 85 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് എത്തുമ്പോൾ മത്സരവും കടുക്കുകയാണ്.

ഫെബ്രുവരി 14 ന് പതിനാല് പേരുമായിട്ട് തുടങ്ങിയ ബിഗ് ബോസ് സീസൺ 3 യിൽ ഇപ്പോൾ ഉള്ളത് വെറും ഒൻപത് മത്സരാർത്ഥികളാണ് . ഇവർ 9 പേരും മികച്ച പ്രേക്ഷക സ്വീകാര്യതയുളള മത്സരാർഥികളുമാണ്. അതേസമയം, ബിഗ് ബോസ് സീസൺ 2 താരവും അവതാരകയുമായ ആര്യയുടെ ചോദ്യോത്തര വേദിയിൽ ആര്യ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. ബിഗ് ബോസ് സീസൺ 3യുടെ ഫൈനൽ ഫൈവിൽ കാണാൻ ആഗ്രഹിക്കുന്ന മത്സരാർഥികളുടെ പേരാണ് ആര്യ വെളിപ്പെടുത്തിയിരിക്കുന്നത്.

അനൂപ് , സായ്, മണിക്കുട്ടൻ, റംസാൻ ,ഋതു മന്ത്ര എന്നിവരുടെ പേരാണ് ആര്യ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3 യിലെ ഫൈനൽ ഫൈവ് മത്സരാർഥികൾ ആരായിരിക്കും എന്നുള്ള ചോദ്യത്തിനായിരുന്ന ആര്യയുടെ മറുപടി. ഇത് തന്റെ ആഗ്രഹമാണെന്ന് പറഞ്ഞുകൊണ്ടാണ് നടി പേര് പങ്കുവെച്ചത്. മലയാളി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളും ഇവരുടേതാണ്. മണിക്കുട്ടൻ ടൈറ്റിൽ വിന്നർ ആകുമെന്നാണ് അധികം പേരും പറയുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് വളരെരസകരവുമായ ടാസ്ക്കാണ് മത്സരാർഥികൾക്ക് നൽകിയിരിക്കുന്നതെന്നും ആര്യ പറയുണ്ട്. ക്യു എ സെക്ഷനിലെ ഒരു ചോദ്യത്തിന് ഉത്തരമായിട്ടാണ് ആര്യ ഇത് പറഞ്ഞത്. ഈ സീസണിൽ കൂടുതലും എന്റർടെയ്നേഴ്സ് ആണെന്നു ആര്യ പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനത്തിനെ തുടർന്ന് രണ്ടാം സീസൺ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഷോ അതിന്‌‍റെ അവസാനത്തിലേയ്ക്ക് അടുക്കവെയായിരുന്നു മത്സരം നിർത്തിവെച്ചത്. സീസൺ 2 ലെ ഫൈനൽ ഫൈവിൽ ഇടം പിടിക്കുമെന്ന് വിചാരിച്ച മത്സരാർഥിയായിരുന്നു ആര്യ.

about bigg boss

More in Malayalam

Trending

Recent

To Top