Malayalam
ബിഗ് ബോസിലെ സിംഗപ്പെണ്ണ് ; അനാവശ്യമായി ഒരു വാക്കു പോലും പറയാത്ത മത്സരാര്‍ത്ഥി; ആരാധകരുടെ പ്രിയപ്പെട്ട ബിഗ് ബോസ് താരം !
ബിഗ് ബോസിലെ സിംഗപ്പെണ്ണ് ; അനാവശ്യമായി ഒരു വാക്കു പോലും പറയാത്ത മത്സരാര്‍ത്ഥി; ആരാധകരുടെ പ്രിയപ്പെട്ട ബിഗ് ബോസ് താരം !
ബിഗ് ബോസ് സീസൺ ത്രീയിൽ തുടക്കം മുതൽ ശക്തയായ മത്സരാർത്ഥിയായിരുന്നു ഡിമ്പൽ ഭാൽ. എന്നാൽ അപ്രതീക്ഷിതമായി ഡിമ്പലിന്റെ ജീവിതത്തിൽ വന്നുപെട്ട ദുഃഖം മൂലം ഡിമ്പലിന് പുറത്തുപോകേണ്ടി വന്നു. ഡിമ്പൽ പുറത്ത് പോയതോടെ ബിഗ് ബോസിലെ ശക്തരായ വനിതകളില്‍ ഒരാളായി മാറിയിരിക്കുകയാണ് റിതു മന്ത്ര.
വിജയസാധ്യത ഏറെയുള്ള റിതു തുടക്കം മുതല്‍ നോമിനേഷനില്‍ ഇടംപിടിച്ചെങ്കിലും അതില്‍ നിന്നെല്ലാം പ്രേക്ഷകരുടെ വോട്ടോടുകൂടി രക്ഷപെടുകയുണ്ടായി . കഴിഞ്ഞ ദിവസങ്ങളില്‍ സൂര്യയുമായി നല്ല സൗഹൃദത്തിലായതോടെ ഇരുവരും കരച്ചിലിന്റെ വക്കിലെത്തിയിരിക്കുകയാണ്.
പല ടാസ്കുകളിലും സൂര്യയെയും റിതുവിനെയും ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാലിന്റെ മുന്നില്‍ വെച്ച് ഇതേ കുറിച്ചുള്ള ചര്‍ച്ചയും നടന്നു. എന്നാല്‍ റിതു ഒരു സിംഗപെണ്ണ് ആണെന്ന് പറയുകയാണ് ആരാധകര്‍.ഇത്തരത്തിൽ റിതുവിനെ കുറിച്ച് പറയാനും ആരാധരുടെ കൈയിൽ വ്യക്തമായ പോയിന്റുകൾ ഉണ്ട്.
റിതുവിനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പിങ്ങനെ….
റിതു മന്ത്ര, ഇരിട്ടി ആലക്കോട് സ്വദേശി. അനാവശ്യമായി ഒരു വാക്കു പോലും പറയാത്ത മത്സരാര്‍ത്ഥി. ആരൊക്കെ വഴക്കിട്ടാലും വ്യക്തമായ കാരണമില്ലാതെ ആരെയും നോമിനേറ്റ് ചെയ്യാത്ത ചുരുക്കം ചില മത്സരാര്‍ത്ഥികളില്‍ ഒരാള്‍. മാനസികമായി അടുപ്പം തോന്നിയാല്‍ ക്ഷമയുടെ നെല്ലിപ്പലക കാണും വരെ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്ന മത്സരാര്‍ത്ഥി.
താനുമായി സിങ്ക് ആവുമെന്ന് കണ്ടാല്‍ ചെറുതോ വലുതോ ആയി തന്നെ വേദനിപ്പിച്ചാലും ക്ഷമിക്കുന്ന മത്സരാര്‍ത്ഥി. തന്റെ വിഷമങ്ങളും പ്രയാസങ്ങളും പ്രേക്ഷകര്‍ക്ക് മുന്നില്‍ പറഞ്ഞ് വോട്ട് തേടാത്ത മത്സരാര്‍ത്ഥി. കിട്ടുന്ന വേഷങ്ങള്‍ ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിക്കുന്ന മത്സരാര്‍ത്ഥി. ഗ്രൂപ്പ് കളിക്കാതെ 80 ദിവസങ്ങള്‍ തനിച്ച് മത്സരിക്കുന്ന ഒരേ ഒരു മത്സരാര്‍ത്ഥി. ഒരു ജാഡയുമില്ലാതെ ഡൗണ്‍ ടു എര്‍ത്തായി ഫെയര്‍ ഗെയിം കളിക്കുന്ന സിംഗപ്പെണ്ണ്.
about bigg boss rithu manthra
