Malayalam
കൊവിഡ് രണ്ടാം തരംഗം ; നൂറ് കണക്കിന് ആളുകളുടെ പ്രയത്‌നം പാതിയിൽ അവസാനിപ്പിച്ച് ബിഗ് ബോസ് നിർത്തുന്നു !
കൊവിഡ് രണ്ടാം തരംഗം ; നൂറ് കണക്കിന് ആളുകളുടെ പ്രയത്‌നം പാതിയിൽ അവസാനിപ്പിച്ച് ബിഗ് ബോസ് നിർത്തുന്നു !
ബിഗ് ബോസ് മലയാളം നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാവാന്‍ ഇനി കുറച്ചു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടൈറ്റില്‍ വിന്നര്‍ ആരാവുമെന്നറിയാനുള്ള ആകാംഷയിലാണ് ബിഗ് ബോസ് ആരാധകർ . ഇതിനിടയില്‍ കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലും സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നതോടെ ബിഗ് ബോസ് നിര്‍ത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
മലയാളം ബിഗ് ബോസിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ട് ഇല്ലെങ്കിലും കന്നഡ ബിഗ് ബോസ് നിര്‍ത്താന്‍ പോവുകയാണെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടന്‍ കിച്ച സുദീപ് അവതാരകനായിട്ടെത്തുന്ന കന്നഡ ബിഗ് ബോസ് 70 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കര്‍ണാടകത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണവും അവസാനിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്ന കന്നഡ ചാനലിന്റെ ബിസിനസ് ഹെഡ് പരമേശ്വര്‍ ഗുണ്ഡ്കല്‍ ആണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. ‘അത്യാപൂര്‍വ്വമായ സമയങ്ങളിലെന്നാണിത്. ഒരുപാട് അണിയറ പ്രവര്‍ത്തകര്‍ വര്‍ക്ക് ചെയ്യുന്നതിനാലും അവരുടെയും മത്സരാര്‍ഥികളുടെയും ആരോഗ്യവും സുരക്ഷയും കരുതി ബിഗ് ബോസ് പാതി വഴിയില്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. വീടിനുള്ളില്‍ ആയിരുന്നതിനാല്‍ പുറത്തെ പ്രതിസന്ധി അറിയാത്ത മത്സരാര്‍ഥികളൊക്കെ സന്തോഷത്തിലായിരുന്നു. എല്ലാവരും സുരക്ഷിതരാണ്.
എന്നാല്‍ എന്താണ് പുറത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് എല്ലാവരും അറിയിക്കാന്‍ പോവുകയാണ്. മേയ് 10 മുതല്‍ 24 വരെ കര്‍ണാടക സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സരാര്‍ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കും.
സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഷോ പകുതിയില്‍ വെച്ച് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച നടക്കുന്ന എപ്പിസോഡ് ആയിരിക്കും ഈ സീസണിലെ അവസാന എപ്പിസോഡ്. നൂറ് കണക്കിന് ആളുകളുടെ പ്രയത്‌നമാണ് പാതിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നത്.
ബുദ്ദിമുട്ടേറിയ തീരുമാനമാണെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണ്. സുഖമില്ലാത്തത് കൊണ്ട് അവതാരകനായ കിച്ച സുദീപ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ബിഗ് ബോസില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യം വീണ്ടെടുത്ത് വന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം താരത്തിന് ഷോ യിലേക്ക് തിരിച്ച് വരാന്‍ പറ്റിയില്ലെന്നും പരമേശ്വര്‍ പറയുന്നു.
അതേസമയം ബിഗ് ബോസിന്റെ ഈ സീസണ്‍ അവസാനിപ്പിക്കുകയാണെന്ന കാര്യം കിച്ച സുദീപും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു.
about bigg boss
