Connect with us

ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു.. വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്; ആ തീരുമാനം ഇപ്പോഴും മാറ്റിയിട്ടില്ല

Malayalam

ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു.. വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്; ആ തീരുമാനം ഇപ്പോഴും മാറ്റിയിട്ടില്ല

ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു.. വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്; ആ തീരുമാനം ഇപ്പോഴും മാറ്റിയിട്ടില്ല

വില്ലന്‍ വേഷങ്ങളിലാൽ തിളങ്ങി മലയാളികളുടെ പ്രിയ നടനാവുകയായിരുന്നു കുണ്ടറ ജോണി. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങിയത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം

ഇപ്പോൾ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജോണി തന്റെ മനസ് തുറന്നത്.

ജോണിയുടെ വാക്കുകള്‍ ഇങ്ങനെ

ഗോള്‍കീപ്പറായതിനാൽ തന്നെ സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല. 1979-ൽ പുറത്തിറങ്ങിയ കഴുകൻ എന്ന ജയൻ സിനിമയിൽ അവസരം ലഭിച്ചതോടെയാണ് വില്ലൻ വേഷങ്ങളിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയത്.

ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ഇപ്പോഴും ആ തീരുമാനം മാറ്റിയിട്ടില്ല. സിനിമയിലെ വില്ലൻമാർ ജീവിതത്തിൽ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണം

നാടോടിക്കാറ്റിൽ ചെറിയ ഹാസ്യ വേഷമായിരുന്നു. ഡയലോഗ് പറയുമ്പോൾ ഞെട്ടലോടെയും പരിഭ്രമത്തോടെയും വേണമെന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞിരുന്നത്, അതനുസരിച്ച് ചെയ്തപ്പോൾ അത് കോമഡിയായി. കൂടുതൽ സിനിമകൾ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്.

മോഹൻലാലിനോടൊപ്പമാണ് കൂടുതൽ സിനിമകളിൽ ഫൈറ്റ് സീനുകളിൽ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല ടൈമിങ്ങാണ്. ഫ്ലെക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാൽ പേടിക്കയേ വേണ്ട. സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോൾ ഫൈറ്റ് സീനുകളിൽ ടൈമിങ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോൾ അവർ വന്ന് ക്ഷമ പറയാറുമുണ്ട്

കൂടുതലും വില്ലൻ വേഷങ്ങളേ കിട്ടിയുള്ളൂവെന്നൊന്നും പറഞ്ഞ് വിഷമിക്കാനാകില്ല, സിനിമയില്ലാത്ത അവസരം ഇതുവരെയുണ്ടായിട്ടില്ല, നാലോ അഞ്ചോ സിനിമകളൊക്കെ വർഷത്തിൽ കിട്ടാറുണ്ട്

More in Malayalam

Trending

Recent

To Top