Malayalam
സൂര്യയ്ക്ക് ഷുഗർ കുറഞ്ഞു; കുളത്തില്‍ നിന്നും നനഞ്ഞ ഡ്രസോടെ ഓടി വന്ന് ക്യാപ്റ്റൻ അനൂപ്; പിന്നെ സംഭവിച്ചത് !
സൂര്യയ്ക്ക് ഷുഗർ കുറഞ്ഞു; കുളത്തില്‍ നിന്നും നനഞ്ഞ ഡ്രസോടെ ഓടി വന്ന് ക്യാപ്റ്റൻ അനൂപ്; പിന്നെ സംഭവിച്ചത് !
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ അധിക ബുദ്ധിയുള്ള മത്സരാര്‍ത്ഥി എന്ന് സഹ മത്സരാർത്ഥിയായ മണിക്കുട്ടൻ പോലും വിളിക്കുന്ന മത്സരാർത്ഥിയാണ് അനൂപ്. തുടക്കത്തിലെ ആവേശം ഇടയ്‌ക്കൊന്ന് നഷ്ടമായെങ്കിലും ഇപ്പോള്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ് അനൂപ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭാര്‍ഗവി നിലയം ടാസ്‌ക്കിലെ അനൂപിന്റെ കിടിലന്‍ പ്രകടനത്തെ മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ അഭിനന്ദിച്ചിരുന്നു.
ഇന്നലെ അനൂപിന് സഹതാരങ്ങളെല്ലാം ചേര്‍ന്ന് ഒരു വലിയ കെണിയാണ് ഒരുക്കിയിരുന്നത് . അനൂപിന്റെ പിറന്നാള്‍ ആയിരുന്നു ഇന്ന്. താരത്തിന് നിനച്ചിരിക്കാത്തൊരു പണി കൊടുത്താണ് മറ്റുള്ളവര്‍ ജന്മദിനം ആഘോഷിച്ചത്. ബിഗ് ബോസ് വീട്ടില്‍ വന്ന നാള്‍ മുതല്‍ പ്രാങ്കിന് പേരുകേട്ട അനൂപിനിട്ട് കൊടുത്ത അസ്സൽ പ്രാങ്ക് ആയിരുന്നു കഴിഞ്ഞ എപ്പിസോഡിൽ നടന്നത്.
സ്റ്റോര്‍ റൂമില്‍ കേക്ക് വന്നതും സായ് അതെടുത്ത് ഒളിപ്പിച്ചു വച്ചു. പിന്നാലെ, കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന അനൂപിനേയും മറ്റുള്ളവരേയും സൂര്യയ്ക്ക് സുഖമില്ലാതായി എന്നു പറഞ്ഞു വിളിക്കുകയായിരുന്നു. ഇതോടെ എല്ലാവരും അകത്തേക്ക് ഓടിയെത്തി. അനൂപ് ഓടി മുണ്ടെടുത്ത് ഉടുത്തായിരുന്നു അകത്തേക്ക് വന്നത്. ഈ സമയത്തിനുള്ളിൽ ബാക്കിയുള്ളവര്‍ കേക്ക് സെറ്റാക്കി.
ആ സമയം തലയ്ക്ക് കൈകൊടുത്തിരിക്കുകയായിരുന്നു സൂര്യ. വളരെ നല്ല അഭിനയമായിരുന്നു അവിടെ സൂര്യയുടേത്. എന്താണ് പറ്റിയതെന്ന് അനൂപ് ചോദിക്കുമ്പോൾ ഷുഗര്‍ കുറഞ്ഞതാണെന്ന് സൂര്യയും പറഞ്ഞു. ഇതോടെ ക്യാമറയ്ക്ക് മുന്നിൽ പോയി അനൂപ് വൈദ്യ സഹായത്തിനായി ആവശ്യപ്പെടാന്‍ തുടങ്ങി . അപ്പോഴേക്കും സായ് വിഷ്ണു പിന്നിലൂടെ കേക്കുമായി വരികയായിരുന്നു. എല്ലാവരും ചേര്‍ന്ന് താരത്തിന് പിറന്നാള്‍ ആശംസ നേരുകയുമായിരുന്നു.
ഇതേസമയം അനൂപിനുള്ള കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ജന്മദിനാശംസാ വീഡിയോയും കാണിച്ചു. ഇതില്‍ അനൂപിന്റെ കാമുകിയുമുണ്ടായിരുന്നു. എന്നാല്‍ കാമുകിയുടെ മുഖം കാണിച്ചില്ല. മനോഹരമായൊരു ആശംസയായിരുന്നു അനൂപിന് കാമുകി നേര്‍ന്നത്. തനിക്ക് ലഭിച്ച സ്‌നേഹത്തിനും ആശംസകള്‍ക്കും അനൂപ് നന്ദി പറയുകയും ചെയ്തു.
ABOUT BIGG BOSS
