Malayalam
ഓക്സിജന്‍ വാങ്ങാനായി തന്റെ ബൈക്ക് വിൽക്കാനൊരുങ്ങി നടന് ഹര്ഷവര്ധന് റാണെ
ഓക്സിജന്‍ വാങ്ങാനായി തന്റെ ബൈക്ക് വിൽക്കാനൊരുങ്ങി നടന് ഹര്ഷവര്ധന് റാണെ

കോവിഡ് ക്രമാതീതമായി വ്യാപനം തുടരുമ്പോള്‍ ഓക്സിജന്‍ ക്ഷാമവും രൂക്ഷമാവുകയാണ്. നിരവധി രോഗികളാണ് പ്രാണവായു ലഭിക്കാതെ മരണമടഞ്ഞത്. രാജ്യം നേടിടുന്ന ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനായി തന്നാലാവുന്ന വിധം സഹായിക്കാനുള്ള ശ്രമത്തിലാണ് നടന് ഹര്ഷവര്ധന് റാണെ.
തന്റെ ബൈക്ക് വിറ്റ് കിട്ടുന്ന പണം ഓക്സിജന്‍ വാങ്ങാനായി ഉപയോഗിക്കാനാണ് ഹര്‍ഷവര്‍ധന്റെ തീരുമാനം. ഈ ബൈക്ക് വാങ്ങി പകരം കുറച്ച് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ തരാമോ എന്നാണ് ഹര്ഷവര്ധന് ചോദിക്കുന്നത്. ബൈക്കിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
ഏറെ പ്രിയപ്പെട്ട തന്റെ റോയല്‍ എന്‍ഫീല്‍ഡ് ആണ് താരം വില്ക്കാന് ഒരുങ്ങുന്നത്. താരത്തിന്റെ ഈ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍. ആ ബൈക്കിനെ താങ്കള്‍ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയാം, പക്ഷേ സ്വന്തം ഇഷ്ടങ്ങള്‍ മാറ്റി വച്ച് ഇപ്പോള്‍ ചെയ്യുന്ന ഈ ത്യാഗം കയ്യടി അര്‍ഹിക്കുന്നുണ്ട് എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...