Malayalam
ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ്
ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ്
നടി ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും അസുഖം ഭേദപ്പെട്ടുവരുന്നുവെന്നും ആൻഡ്രിയ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അറിയിച്ചു .
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ സ്ഥിതിഗതികൾ കലുഷിതമായിരിക്കുകയാണ്, എല്ലാവരും അതീവ ജാഗ്രത കൈക്കൊള്ളണമെന്നും ആൻഡ്രിയ കുറിപ്പിൽ പറയുന്നു.
പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയയ്ക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. ‘അന്നയും റസൂലി’നും ശേഷം ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിൻ്റെ നായികയായും ആൻഡ്രിയ മലയാളത്തിലേക്കെത്തിയിരുന്നു. ഡാൻസർ, സംഗീത സംവിധായിക, മോഡൽ എന്നി നിലകളിലും തെന്നിന്ത്യൻ സിനിമാ ലോകത്ത് ആൻഡ്രിയ പ്രസിദ്ധയാണ്.
പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. രാജ്യം അഭിമുഖീകരിക്കുന്ന ഓക്സിജൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡ് താരം ഹർഷവർധൻ റാണെ പങ്കുവച്ച കുറിപ്പും കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
രാജ്യം കടന്നുപോവുന്ന ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ തന്നാലാവുന്നത് ചെയ്യുകയാണ് ഹർഷവർധൻ റാണെ. തന്റെ ബൈക്ക് കിട്ടുന്ന പണം ഓക്സിജൻ വാങ്ങാനായി നൽകാനാണ് താരത്തിന്റെ തീരുമാനം. തന്റെ ബൈക്ക് വാങ്ങി പകരം കുറച്ച് ഓക്സിജൻ കോൺസൻട്രേറ്ററുകൾ തരാമോ എന്നാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഹർഷവർധൻ റാണെ അഭ്യർത്ഥിക്കുന്നത്.
about andrea jeremiah