Connect with us

ആ സൂപ്പര്‍ താരം വേഷം ഉപേക്ഷിച്ചത് ക്യാപ്റ്റന്‍ രാജുവിന് അവസരമായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തി എസ്.എന്‍ സ്വാമി !

Malayalam

ആ സൂപ്പര്‍ താരം വേഷം ഉപേക്ഷിച്ചത് ക്യാപ്റ്റന്‍ രാജുവിന് അവസരമായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തി എസ്.എന്‍ സ്വാമി !

ആ സൂപ്പര്‍ താരം വേഷം ഉപേക്ഷിച്ചത് ക്യാപ്റ്റന്‍ രാജുവിന് അവസരമായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തി എസ്.എന്‍ സ്വാമി !

മലയാളികൾ ഒരുപോലെ ആസ്വദിക്കുന്ന സിനിമാ വിഭാഗമാണ് ത്രില്ലറുകൾ . ത്രില്ലര്‍ സിനിമകളുടെ തല തൊട്ടപ്പനാണ് എസ്.എന്‍ സ്വാമി, സി.ബി.ഐ സീരിസ്, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ആഗസ്റ്റ് 1 തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.

ഏറ്റവും ഒടുവില്‍ സി.ബി.ഐ സീരിസിലെ അഞ്ചാം പതിപ്പിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോൾ . ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ പണികള്‍ ആരംഭിക്കുമെന്ന് എസ്.എന്‍ സ്വാമി തുറന്നുപറഞ്ഞിരുന്നു. എസ്.എന്‍ സ്വാമി – മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ത്രില്ലര്‍ ചിത്രമായിരുന്നു ആഗസ്റ്റ് ഒന്ന്. സിനിമയിൽ വില്ലന്‍ കഥാപാത്രമായി എത്തിയത് ക്യാപ്റ്റൻ രാജു ആയിരുന്നു. അദ്ദേഹത്തിന്റെ അവതരണത്തിന് ക്യാപ്റ്റന്‍ രാജുവിന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

എസ്.എന്‍ സ്വാമി ചിത്രത്തിലൂടെയായിരുന്നു ക്യാപ്റ്റന്‍ രാജുവിന് സിനിമയിലേ ബ്രേക്ക് ലഭിക്കുന്നതും. 1981 ല്‍ ജോഷി സംവിധാനം നിർവഹിച്ച രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ സിനിമയിലെത്തുന്നത്.

എന്നാല്‍ രക്തത്തിലെ ക്യാപ്റ്റന്‍ രാജു ചെയ്ത റോള്‍ ആദ്യം ഒരു സൂപ്പര്‍ താരമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും എന്നാല്‍ തെറ്റിദ്ധാരണയുടെ പുറത്ത് ആ റോള്‍ നിഷേധിച്ചതുകൊണ്ടാണ് ക്യാപ്റ്റന്‍ രാജുവിന് സിനിമയിലേക്ക് വഴി തുറന്നത് എന്നും വെളിപ്പെടുത്തുകയാണ് എസ്. എന്‍ സ്വാമി .

ഞാന്‍ എഴുതിയ ഓഗസ്റ്റ് ഒന്ന് എന്ന സിബി മലയില്‍ സംവിധാനം നിർവഹിച്ച സിനിമയിൽ ക്യാപ്റ്റന്‍ രാജു നല്ലൊരു വേഷം അവതരിപ്പിച്ചിരുന്നു. അത് പോലെ എന്റെ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലും വളരെ ചെറിയ വേഷമാണെങ്കിലും എസ്.പി പ്രഭാകര വര്‍മ്മ എന്ന ശ്രദ്ധേയ കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു എന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

about caption raju

More in Malayalam

Trending