പുറമെ നിന്ന് വന്നതിന്റെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു, എന്നോട് അവനങ്ങനെ സ്നേഹം പ്രകടിപ്പിക്കാന്‍ വരാറില്ല…അനുവാദം ചോദിക്കാതെ വീട്ടിലേക്ക് കടന്നുവന്ന അതിഥി

സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷിയും കുടുംബവും. രണ്ട് വിവാഹം ചെയ്തതിനെക്കുറിച്ച് മുന്‍പ് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് ബഷീറും ഭാര്യമാരും എത്താറുണ്ട്.
അനുവാദം ചോദിക്കാതെ വീട്ടിലേക്ക് കടന്നുവന്ന അതിഥിയെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ബഷീറെത്തിയത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. സുഹൃത്തിനും മകനുമൊപ്പം വീട്ടിന്റെ മുന്നില്‍ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ക്ഷീണിതനായ ഒരു പട്ടിക്കുട്ടി വന്നത്. അന്ന് ഭക്ഷണം കൊടുത്തു, പിന്നെ ആള് ഇവിടുന്ന് പോയിട്ടില്ലെന്ന് ബഷീർ ബഷി പറയുന്നു.
സുനൂനും മോനും പട്ടിക്കുട്ടിയെ ഭയങ്കര ഇഷ്ടമാണ്, പക്ഷേ അവര്‍ക്ക് പേടിയാണ്. ഞങ്ങള്‍ക്ക് അങ്ങനെ തൊടാനൊന്നും പറ്റില്ല, ജിനുവാണ് ഓമനിക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം. പട്ടിക്കുട്ടി എന്ന് വിളിക്കുന്നത് നിര്‍ത്തി ഞങ്ങള്‍ ടോബി എന്ന് വിളിക്കാന്‍ തുടങ്ങി. പുറമെ നിന്ന് വന്നതിന്റെ പ്രശ്നങ്ങളൊന്നും ടോബിയില്‍ കാണാനില്ല.എന്നോട് അവനങ്ങനെ സ്നേഹം പ്രകടിപ്പിക്കാന്‍ വരാറില്ല. വീട്ടില്‍ വളര്‍ത്തുന്നതില്‍ കുഴപ്പമില്ല, പക്ഷേ, കുറച്ച് നിബന്ധനകളൊക്കെയുണ്ടെന്നും ബഷീര്‍ ബഷി പറഞ്ഞിരുന്നു. വന്ന അതിഥിയെ സ്വീകരിച്ചത് നന്നായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.