Malayalam
‘അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?’; കൃഷ്ണകുമാറിനെ പരിഹസിച്ച് കമന്റുകള്‍; കിടിലൻ മറുപടിയുമായി ദിയ കൃഷ്ണ
‘അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?’; കൃഷ്ണകുമാറിനെ പരിഹസിച്ച് കമന്റുകള്‍; കിടിലൻ മറുപടിയുമായി ദിയ കൃഷ്ണ
കൃഷ്ണകുമാറിന്റെ പരാജയത്തോടെ സൈബര്‍ ആക്രമണം വീണ്ടും രൂക്ഷമാവുകയാണ്. ഇപ്പോൾ ഇതാ കൃഷ്ണകുമാറിന്ററെ മകൾ ദിയ കൃഷ്ണയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന കമന്റിന് ദിയ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്
നടന്റെ മകള്‍ ദിയ കൃഷ്ണ ഒരു പരിഹാസ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്.
”അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?” എന്ന ചോദ്യത്തിനാണ് ദിയ മറുപടി പറഞ്ഞത്. ”ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷെ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക” എന്ന ക്ലാസ് മറുപടിയാണ് ദിയ നല്‍കിയത്.
അതേസമയം, തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ കുറിച്ച് കൃഷ്ണകുമാര്‍ പ്രതികരിച്ചു. കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നു എന്നാണ് ഇന്നലെ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച കൃഷ്ണകുമാറിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവാണ് തോല്‍പ്പിച്ചത്.
ആന്റണിക്കും പിണറായി വിജയന്‍ സര്‍ക്കാറിനും പോസ്റ്റിലൂടെ കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി മറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വര്‍ഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. 99 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ചരിത്രം കുറിച്ചത്.
