Connect with us

ആരാധകരെ അത്ഭുതപ്പെടുത്തി സിന്ധു മേനോൻ പങ്കിട്ട ചിത്രം വൈറലാകുന്നു !

Malayalam

ആരാധകരെ അത്ഭുതപ്പെടുത്തി സിന്ധു മേനോൻ പങ്കിട്ട ചിത്രം വൈറലാകുന്നു !

ആരാധകരെ അത്ഭുതപ്പെടുത്തി സിന്ധു മേനോൻ പങ്കിട്ട ചിത്രം വൈറലാകുന്നു !

ഒരുപാട് സിനിമകളുടെ ഭാഗമായില്ലങ്കിലും ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സിന്ധു മേനോൻ. ബാംഗ്ലൂർ സ്വദേശിയായ സിന്ധു മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിക്കാനും സിന്ധുവിനായി. എന്നാൽ, വിവാഹത്തിനു ശേഷം സിനിമയോട് വിട പറഞ്ഞ് കുടുംബവുമായി സന്തോഷമായി ജീവിക്കുകയാണ് താരം.

അതേസമയം, സിന്ധു ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. 2012ൽ ആയിരുന്നു യുകെയിൽ സ്ഥിരതാമസമാക്കിയ ഡൊമിനിക് പ്രഭുവുമായുള്ള സിന്ധുവിന്റെ വിവാഹം. ഈ ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്. കുടുംബചിത്രങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം ഇടയ്ക്ക് സിന്ധു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

1994ൽ ‘രാഷ്മി’ എന്ന കന്നഡ ചിത്രത്തിലൂടെ ബാലതാരമായാണ് സിന്ധു അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് നായികയായും സഹനടിയായും തിളങ്ങിയ സിന്ധു ‘ഉത്തമൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ജയറാമിന്റെ നായികയായി കൊണ്ടായിരുന്നു മലയാളത്തിൽ തുടക്കം.

പിന്നീട് മിസ്റ്റർ ബ്രഹ്മചാരി, ആകാശത്തിലെ പറവകൾ, രഹസ്യ പൊലീസ്, ട്വന്റി ട്വന്റി, താവളം, ആണ്ടവൻ, പകൽ നക്ഷത്രങ്ങൾ, വാസ്തവം, പതാക, പുലിജന്മം, രാജമാണിക്യം, തൊമ്മനും മക്കളും, ഡിറ്റക്ടീവ്, ഭാര്യ​​​ ഒന്ന് മക്കൾ മൂന്ന് എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു.

2012ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആയിരുന്നു സിന്ധു വേഷമിട്ട അവസാന മലയാളചിത്രം. കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്ന സിന്ധു ഒരു നല്ല ഭർത്തനാട്യം നർത്തകി കൂടിയാണ്.

about sindhu menon

Continue Reading
You may also like...

More in Malayalam

Trending

Recent

To Top