Malayalam
ഡിംപൾ ഷോയിലേക്ക് മടങ്ങിവരും? ആ സാധ്യത ഒരാഴ്ചയക്കകം റീ എൻട്രി; പ്രതീക്ഷയോടെ ആരാധകർ
ഡിംപൾ ഷോയിലേക്ക് മടങ്ങിവരും? ആ സാധ്യത ഒരാഴ്ചയക്കകം റീ എൻട്രി; പ്രതീക്ഷയോടെ ആരാധകർ
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. ഇത്തവണ ബിഗ് ബോസ് ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയായിരുന്നു ഡിംപല്‍. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. എന്നാൽ പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപിൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഡിംപല്‍ ഇനി തിരിച്ചുവരില്ലെന്ന് കഴിഞ്ഞ എപ്പിസോഡില്‍ ലാലേട്ടന് അറിയിച്ചിരുന്നു. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഡിംപല്‍ ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുകയായിരുന്നു സഹമല്‍സരാര്‍ത്ഥികള്‍.
എന്നാല്‍ ലാലേട്ടന് അറിയിച്ചതിന് പിന്നാലെ എല്ലാവര്ക്കും വീണ്ടും വിഷമമായി. നിലവിലെ സാഹചര്യത്തില്‍ ഡിംപലിനെ തിരികെ എത്തിക്കാനാവില്ലെന്നാണ് ലാലേട്ടന് അറിയിച്ചത്.
എന്നാൽ ഡിംപലിനെ കുറിച്ചുളള അവസാന പ്രതീക്ഷ പങ്കുവെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കോവിഡ് ആണ് ഡിംപലിന് തിരിച്ചെത്താന്‍ വിലങ്ങായി നില്ക്കുന്നതെങ്കില് ഇനിയും പ്രതീക്ഷയുണ്ടെന്നാണ് ബിഗ് ബോസ് ആരാധകരില്‍ ഒരാള്‍ പറയുന്നത്.
ഡിംപലിന്റെ ആരാധക കൂട്ടായ്മയുടെ പേജിലാണ് ജെറിന് മാത്യൂ എന്ന പ്രേക്ഷകന് കുറിപ്പുമായി എത്തിയത്. കോവിഡാണ് ഡിംപലിന്റെ തിരിച്ചുവരവിന് തടസം എങ്കില്‍ ഇനിയും ഹോപ്പുണ്ട്. ഒരു സാധ്യത പറയാം ഡിംപല്‍ എത്രയും വേഗം ചെന്നൈയില്‍ തിരിച്ചെത്തുന്നു. ആര്‍ടി പിസിആര്‍ ടെസ്റ്റ് എടുക്കുന്നു, 3 ദിവസം വെയിറ്റ് ചെയ്യുന്നു. ഒരിക്കല്‍ കൂടി ടെസ്റ്റ് എടുക്കുന്നു. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ റീ എന്‍ട്രി നടക്കുന്നു. ഒരാഴ്ചയക്കകം ഈ പോസിബിലിറ്റി നമുക്കറിയാം എന്നാണ് ജെറിന് കുറിച്ചത്.
അതിനിടെ ബിഗ് ബോസില്‍ നിന്ന് പോയതിനു ശേഷം ആദ്യമായി ഒരു വീഡിയോ സന്ദേശം ഡിംപിൾ പങ്കുവെച്ചിരുന്നു. ഇപ്പോള്‍, ഞാന്‍ എന്റെ കുടുംബത്തോടൊപ്പമാണ്. പക്ഷേ ഞങ്ങളുടെ വേദന പങ്കുവച്ചതിനും പ്രാര്‍ഥനകള്‍ക്കും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ നന്ദി അറിയിച്ചേ തീരൂ” എന്ന ക്യാപ്ഷനൊപ്പം പങ്കുവച്ച വീഡിയോയില്‍ ഡിംപല്‍ പറയുന്നത് ഇങ്ങനെയായിരുന്നു
നമസ്കാരം, ഹലോ. ഇത്രയും ദിവസം ഞാന്‍ എന്റെ സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം ആയിരുന്നു.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എന്റെ ആവശ്യം അവര്‍ക്കാണ്. ഞങ്ങള്‍ക്ക് ഒന്നിച്ച് അങ്ങോട്ടും ഇങ്ങോട്ടുമുള്ള സപ്പോര്‍ട്ട് ആണ് ഏറ്റവും കൂടുതല്‍ ആവശ്യം വന്നിരിക്കുന്നത് എന്നു ഞാന്‍ ചിന്തിച്ചു. പക്ഷേ അതേസമയം എന്റെ കണ്ണീരൊപ്പിയ ഓരോ കുടുംബങ്ങള്‍ക്കും, ഓരോ കുടുംബവും എന്നു ഞാന്‍ പറഞ്ഞത് നിങ്ങളെയാണ്. നിങ്ങള്‍ തന്ന ആ വാക്കുകള്‍ ഞാന്‍ വായിച്ചിരുന്നു.
എനിക്കും എന്റെ അച്ഛനും എന്റെ കുടുംബത്തിനും നിങ്ങള്‍ തന്ന എല്ലാ സ്നേഹവും പ്രചോദനവുമാണ് ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നത്. എല്ലാവര്ക്കും എന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കുന്നു. ഇത്രയും സ്നേഹവും പ്രാര്‍ഥനയും നല്കിയതിനെന്നായിരുന്നു ഡിംപിൾ പറഞ്ഞത്
നൂറ് ദിവസം പൂർത്തിയാക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രമാണുള്ളത്. അതെ സമയം തന്നെ കിടിലൻ ഫിറോസ്, സായ്, സൂര്യ, അനൂപ്, റംസാൻ, അഡോണി എന്നിവരാണ് ഇക്കുറി എവിക്ഷനിൽ എത്തിയിരിക്കുന്നത്. ഇവർ ആറ് പേരും ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളായിരുന്നു
എന്നാൽ കഴിഞ്ഞ ദിവസം അഡോണിയാണ് പുറത്തേക്ക് പോയത്. അഡോണി പുറത്ത് പോയതോടെ ഇനി 9 പേരാണ് ഹൗസിലുള്ളത്.
