Connect with us

ഡിമ്പലിന് ഇഷ്ട്ടപെട്ട കുതിരയെ ലേലത്തിൽ വാങ്ങി മണിക്കുട്ടന്‍; ലേലം വിളിയില്‍ ആവേശത്തോടെ മത്സരാര്‍ത്ഥികള്‍!

Malayalam

ഡിമ്പലിന് ഇഷ്ട്ടപെട്ട കുതിരയെ ലേലത്തിൽ വാങ്ങി മണിക്കുട്ടന്‍; ലേലം വിളിയില്‍ ആവേശത്തോടെ മത്സരാര്‍ത്ഥികള്‍!

ഡിമ്പലിന് ഇഷ്ട്ടപെട്ട കുതിരയെ ലേലത്തിൽ വാങ്ങി മണിക്കുട്ടന്‍; ലേലം വിളിയില്‍ ആവേശത്തോടെ മത്സരാര്‍ത്ഥികള്‍!

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് വിജയകരമായി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വാശിയേറിയ മല്‍സരമാണ് നിലവില്‍ ഷോയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു മല്‍സരാര്‍ത്ഥി കൂടി ബിഗ് ബോസ് വീടിനോട് വിടപറഞ്ഞിരുന്നു. ഇത്തവണത്തെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന അഡോണിയുടെ പുറത്താവല്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തി. അതേസമയം അഡോണിയുടെ പുറത്താവലിന് മുന്‍പ് ബിഗ് ബോസ് വീട്ടില്‍ വാശിയേറിയ ലേലം വിളിയാണ് നടന്നിരുന്നത്.

ബിഗ് ബോസ് വീട് നിരവധി അലങ്കാര വസ്തുക്കളും പ്രതിമകളും കൊണ്ട് അലങ്കരിച്ചതാണ്. അതിൽ മല്‍സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട വസ്തുക്കള്‍ ലേലം വിളിച്ചു സ്വന്തമാക്കാൻ ഒരവസരം ലാലേട്ടന്‍ നൽകി. ഇതിനായി ഓരോ മല്‍സരാര്‍ത്ഥികള്‍ക്കും ഇരുനൂറ് വീതം പോയിന്റുകളാണ് നല്‍കിയത്. തുടര്‍ന്ന് തുടക്കത്തില്‍ തന്നെ ആവേശകരമായ ലേലം വിളിയായിരുന്നു ബിഗ് ബോസ് വീട്ടിൽ നടന്നത്. ബിഗ് ബോസ് ഹൗസിലെ ചെറു ഷോ പീസ് ഐറ്റങ്ങളായിരുന്നു ലേലം വിളിയിൽ ഉൾപ്പെടുത്തിയിരുന്നത്.

ലേലത്തില്‍ ഡിമ്പലിന് ഏറെ പ്രിയപ്പെട്ട കുതിരയെ മണിക്കുട്ടന്‍ സ്വന്തമാക്കിയത് ശ്രദ്ധേയമായിരുന്നു. ഡിമ്പലിന് അതിനെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ് അനുവദിച്ച ഇരുനൂറ് പോയിന്റുകള്‍ കൊടുത്താണ് മണിക്കുട്ടന്‍ അത് സ്വന്തമാക്കിയത്. തുടര്‍ന്ന് ഇത് ഡിമ്പലിന് എത്തിക്കുമെന്നും മണിക്കുട്ടന്‍ ലാലേട്ടനോട് പറഞ്ഞു. ലേലം വിളിയിൽ ബിഗ് ബോസ് വീടിന്റെ ഓർമ്മയ്ക്കായി അവിടുള്ള പ്രിയപ്പെട്ട സാധനങ്ങൾ എല്ലാവരും സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ മണിക്കുട്ടൻ ഡിമ്പലിന് വേണ്ടിയാണ് ലേലം വിളിയിൽ പങ്കുചേർന്നത്.

അതേസമയം ബിഗ് ബോസ് വീട്ടിലെ ലൂക്ക് എന്ന അത്ഭുത വിളക്ക് റിതു മന്ത്രയ്ക്ക് കിട്ടി. മോഹന്‍ലാലിന് വീട്ടിനുളളിലെ രഹസ്യങ്ങള്‍ വളരെ രഹസ്യമായി ചെവിയില്‍ എത്തിക്കുന്ന ആളാണ് കൊച്ച് ലൂക്ക്. ലേലത്തില്‍ നോബി ഒരു ചെയറാണ് നേടിയത്. അറുപത് പോയിന്‌റ് വിളിച്ചാണ് നോബി ബിഗ്‌ ബോസ് വീട്ടിലെ ചെയര്‍ സ്വന്തമാക്കിയത്.

രമ്യയും റംസാനും സൂര്യയും ഷോ പീസുകളും സ്വന്തമാക്കി. എല്ലാവരും വളരെ ആവേശത്തോടെയാണ് ലേലം വിളിയില്‍ പങ്കെടുത്തത്. പത്ത് പോയിന്‌റിലാണ് ലേലം വിളി തുടങ്ങിയത്. പിന്നീട് കൈയ്യിലുളള മുഴുവന്‍ പോയിന്‌റും പറഞ്ഞ് മല്‍സരാര്‍ത്ഥികള്‍ ഓരോ വസ്തുക്കള്‍ സ്വന്തമാക്കുകയായിരുന്നു. സൂര്യ കാണ്ടാമൃഗത്തിന്‌റെ ആകൃതിയിലുളള ഒരു വസ്തു വാങ്ങിയത് മുഴുവന്‍ പോയിന്‌റുകളും പറഞ്ഞാണ്.

നേടുകയായിരുന്നു. അഡോണിയും തനിക്ക് പ്രിയപ്പെട്ട ഒരു വസ്തു വാശിയേറിയ ലേലം വിളിക്കൊടുവില്‍ സ്വന്തമാക്കിയിരുന്നു. റിതുവും അഡോണിക്കൊപ്പം അവസാനം വരെ വിളിച്ചെങ്കിലും അഡോണി ഒടുവില്‍ ഇരുനൂറ് പോയിന്‌റ് പറഞ്ഞ് നേടുകയായിരുന്നു. ബിഗ് ബോസില്‍ എഴുപത്തി ഏഴ് ദിവസങ്ങള്‍ നിന്ന ശേഷമാണ് അഡോണി പുറത്തായത്. ഇതോടെ ക്യാപ്റ്റനായി പുറത്താകുന്ന വ്യക്തികൂടിയായിരിക്കുകയാണ് അഡോണി. പുറത്തുപോയതോടെ ക്യാപ്റ്റന്‍സി അഡോണി അനൂപിന് കൈമാറുകയും ചെയ്തു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top