Malayalam
ഡിംപല്‍ ബിഗ് ബോസ്സിലേക്ക് തിരിച്ചുവരുന്നു? മോഹൻലാലിന്റെ ആ മറുപടി ഞെട്ടിച്ചു…
ഡിംപല്‍ ബിഗ് ബോസ്സിലേക്ക് തിരിച്ചുവരുന്നു? മോഹൻലാലിന്റെ ആ മറുപടി ഞെട്ടിച്ചു…
ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍ ഭാല്‍. അച്ഛന്റെ വിയോഗത്തോടെയാണ് ഡിംപിൾ ഷോയിൽ നിന്ന് പുറത്ത് പോയത്.
പിതാവിന്‌റെ അപ്രതീക്ഷിത വിയോഗം മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ സങ്കടത്തിലാക്കിയിരുന്നു. ഷോയിലേക്ക് തിരിച്ചെത്തിയ മണിക്കുട്ടന്‍ ഡിംപലിന്‌റെ പിതാവിന്‌റെ വിയോഗം അറിഞ്ഞ് വീണ്ടും തകര്‍ന്നിരുന്നു.
ഡിംപല്‍ ഷോയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ മത്സരാര്‍ഥികളില്‍ ചിലരും ഒരു വിഭാഗം പ്രേക്ഷകരും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച് ആരാധകര്‍ ക്യാംപെയ്‍നും ആരംഭിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ അക്കാര്യം അറിയിച്ചു. ഡിംപല്‍ ഇനി മത്സരത്തിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയില്ല എന്ന കാര്യം.
പിതാവിന്‍റെ വേര്‍പാടിനെത്തുടര്‍ന്ന് ബിഗ് ബോസ് വിട്ട ഡിംപലിന്‍റെ കാര്യം പ്രേക്ഷകരുമായും മറ്റു മത്സരാര്‍ഥികളുമായും പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ വാരാന്ത്യ എപ്പിസോഡ് ആരംഭിച്ചത്. “വളരെയധികം സങ്കടത്തിലാണ് ബിഗ് ബോസും ബിഗ് ബോസ് വീടും ഞാനും നിങ്ങളും പ്രേക്ഷകരുമെല്ലാം. ഡിംപല്‍ ഭാലിന്‍റെ പിതാവ്, അദ്ദേഹം നമ്മളെയൊക്കെ വിട്ട് പോയി.
ഞാന്‍ ഡിംപലുമായിട്ട് രാവിലെ സംസാരിച്ചിരുന്നു. അവര്‍ അവരുടെ അച്ഛന്‍റെ ഗ്രാമത്തിലാണ്, മീററ്റില്‍. അവര്‍ വളരെ സ്ട്രോംഗ് ആയിട്ടുതന്നെ നില്‍ക്കുന്നു. അവര്‍ പറഞ്ഞു, അച്ഛന് വളരെയധികം സന്തോഷമായിരുന്നു, ബിഗ് ബോസ് കാണുമായിരുന്നു. എല്ലാവരെയും ഇഷ്ടമായിരുന്നു. അദ്ദേഹത്തിന് നേരത്തേ അസുഖമായിരുന്നു. അങ്ങനെതന്നെയാണ് സംഭവിച്ചത്. എന്തായാലും അദ്ദേഹത്തിനുവേണ്ടി നമുക്ക് ഒരു നിമിഷം പ്രാര്‍ഥിക്കാം”, മറ്റു മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ പറഞ്ഞു.
തുടര്‍ന്ന് ഡിംപല്‍ ഇനി മത്സരത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു- “ഡിംപല്‍ ഇനി മത്സരത്തിലേക്ക് വരാന്‍ സാധ്യതയില്ല. കാരണം അവര്‍ക്ക് തിരിച്ചുവരാനൊക്കെ പ്രയാസമാണ്. തിരിച്ചുവന്നാലും ഒരുപാട് നടപടികള്‍ ഉണ്ട്. ക്വാറന്‍റൈന്‍ തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ട്.
ഇനി രണ്ടുമൂന്ന് ആഴ്ചയല്ലേ ഉള്ളൂ. അത് അവര്‍ക്കു മനസിലായി. എല്ലാവരോടുമുള്ള അന്വേഷണം അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്. നമുക്ക് ഡിംപല്‍ വളരെ പ്രിയപ്പെട്ട ഒരു കുട്ടിയായിരുന്നു. ഞാന്‍ പറയണ്ട, ഓരോരുത്തര്‍ക്കും അറിയാവുന്ന കാര്യമാണ്. അവര്‍ അവരുടെ എല്ലാ കാര്യങ്ങളും മറച്ചുവച്ച് ഏറ്റവും രസകരമായിട്ടാണ് ബിഗ് ബോസ് വീടിനോടും അവിടെയുള്ള ആള്‍ക്കാരോടും പെരുമാറിയത്”, തൊണ്ട ഇടറിയാണ് മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തിയത്.
ബിഗ് ബോസ് വീട്ടിലെ ഡിംപലിന്‍റെ 75 ദിനങ്ങളുടെ വീഡിയോരൂപം കാണിച്ചതിനു ശേഷം തങ്ങളുടെ പ്രിയ മത്സരാര്‍ഥിയെക്കുറിച്ച് പറയാന്‍ സഹമത്സരാര്‍ഥികള്‍ക്കും അവസരം ലഭിച്ചു.
ഏറെ വൈകാരികതയോടെയാണ് എല്ലാവരും ഡിംപലുമായി തങ്ങള്‍ ഓരോരുത്തര്‍ക്കുമുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞത്. ഏറെ വൈകാരികതയോടെയാണ് എല്ലാവരും ഡിംപലുമായി തങ്ങള്‍ ഓരോരുത്തര്‍ക്കുമുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞത്. താനടക്കമുള്ള മത്സരാര്‍ഥികളുടെ മനസില്‍ ഡിംപല്‍ ഒരു വിജയിയാണെന്നായിരുന്നു റംസാന്‍റെ വാക്കുകള്‍.
