Malayalam
ഇവന്റെ വിവാഹരഹസ്യങ്ങള്‍ കേരള പൊലീസ് അന്വേഷിക്കണം… എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവന് പെണ്‍കുട്ടികളെ പറ്റിച്ച് കൊണ്ടിരിക്കുന്നത്… സീരിയലില്‍ നിന്ന് വിലക്കണം
ഇവന്റെ വിവാഹരഹസ്യങ്ങള്‍ കേരള പൊലീസ് അന്വേഷിക്കണം… എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവന് പെണ്‍കുട്ടികളെ പറ്റിച്ച് കൊണ്ടിരിക്കുന്നത്… സീരിയലില്‍ നിന്ന് വിലക്കണം
ആദിത്യന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹമോചനം കൊടുത്തില്ലെങ്കില്‍ തന്നെ കൊല്ലുമെന്നുള്ള ഭീഷണിയുണ്ടെന്ന് പറഞ്ഞായിരുന്നു നടി അമ്പിളി ദേവി എത്തിയത്. ഇതിന് പിന്നാലെ അമ്പിളിയ്ക്ക് എതിരെ ആദിത്യനും എത്തി
പരസ്പരം കടുത്ത ആരോപണങ്ങളായിരുന്നു ഇരുവരും ഉന്നയിച്ചത്. ഇതിനിടയില്‍ ആദിത്യന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ആദിത്യന്റെ നമ്പറുകളാണെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്.
ഒരു യൂട്യൂബ് ചാനലുമായി സംസാരിക്കുമ്പോഴാണ് ആദിത്യന് ജയന്-അമ്പിളി ദേവി ബന്ധത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
ആദ്യ വിവാഹബന്ധം തകര്‍ന്നതിന് ശേഷവും ആദിത്യന് ഇതുപോലെ ആത്മഹത്യശ്രമം നടത്തിയിരുന്നു. അന്ന് ടിഎസ് സജിയും കൂട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞാന്‍ പോയില്ല. ഇങ്ങനെ ആളുകളെ പറ്റിച്ചാണ് അയാള്‍ ജീവിക്കുന്നത്. അമ്പിളി ദേവിയെ പോലെയുള്ള നല്ലൊരു കലാകാരിയായ പെണ്ണിനെ എങ്ങനെയൊക്കെയാണ് ഇയാള്‍ നശിപ്പിച്ചത്. ഇയാള്‍ക്ക് ഗുണ്ടകളുമായി അവിഹിതമായ ബന്ധമുണ്ട്. പൊലീസ് ഇത് അന്വേഷിക്കണം.
കാറില്‍ വാളും വടിവാളും വെട്ടുക്കത്തിയുമായി നടക്കുന്ന ഒരുത്തനൊപ്പം ഒരാള്‍ എങ്ങനെ ജീവിക്കും. സീരിയലില്‍ നിന്ന് ഇവനെ വിലക്കണം. ജന്മനാ ഇയാള്‍ ക്രിമിനലാണ്. അമ്പിളി ദേവിയെയും കല്യാണം കഴിച്ച് കുഞ്ഞുണ്ടാക്കിയിട്ടാണ് ഇവന് തൃശൂരില്‍ ബിസിനസിന് പോകുന്നത്. അതും പെണ്ണ് ബിസിനസിന്. ഇതൊക്കെ പുറത്ത് അറിയുമെന്ന് ആയപ്പോഴാണ് ആത്മഹത്യ നാടകം നടത്തിയത്. ഏതോ ചാനലുകാരെയും കൂട്ടിയാണ് ആത്മഹത്യ ചെയ്യാന്‍ പോയതെന്നാണെ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
ഇവന്റെ വിവാഹരഹസ്യങ്ങള്‍ കേരള പൊലീസ് അന്വേഷിക്കണം. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവന് പെണ്‍കുട്ടികളെ പറ്റിച്ച് കൊണ്ടിരിക്കുന്നത്. നടി നവ്യ നായരോട് മത്സരിച്ച് കലാതിലകപട്ടം നേടിയ താരമാണ് അമ്പിളി ദേവി. കുട്ടികളെ നൃത്തം പഠിപ്പിച്ചാണ് അവള് ജീവിക്കുന്നത്. നമുക്ക് തന്നെ പ്രചോദനം തോന്നുന്ന ജീവിതം. പക്ഷേ അമ്പിളി ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആദിത്യന്റെ കൂടെ പോയത് ഇവരുടെ ജീവിതം മാറ്റി മറിച്ചു. ഒരുപക്ഷേ ആദ്യ ഭര്‍ത്താവിന്റെ ശാപമായിരിക്കും ഇത്.
ഇവരുടെ രണ്ട് പേരുടെയും ജീവിതത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ കാണിച്ച മണ്ടത്തരങ്ങളുടെ ഫലമാണ് അമ്പിളി, നിന്റെ ഈ നിറഞ്ഞ കണ്ണുകള്‍. ഇനിയെങ്കിലും പാഠം പഠിക്കൂ. ആദിത്യന് ചേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. അനിയന്റെ ഈ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അടഞ്ഞ അധ്യായമാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അമ്പിളിയെ വിവാഹം ചെയ്തത് പോലും ഈ ചേട്ടന് അറിഞ്ഞിരുന്നില്ല. സാക്ഷാല്‍ ജയനോടെങ്കിലും കുറച്ച് സ്നേഹമുണ്ടെങ്കില്‍ ഇതുപോലെയുള്ള പ്രവൃത്തികള്‍ ഇവന് ചെയ്യുമായിരുന്നോ എന്നും ശാന്തിവിള ദിനേശന് ചോദിക്കുന്നു.
