Malayalam
ഡിമ്പലിനെ തിരിച്ചുകൊണ്ടുവരണം; കണ്ണീരോടെ മണിക്കുട്ടൻ !
ഡിമ്പലിനെ തിരിച്ചുകൊണ്ടുവരണം; കണ്ണീരോടെ മണിക്കുട്ടൻ !
ബിഗ് ബോസ് സീസൺ ത്രീയിലെ എഴുപത്തിയാറാം എപ്പിസോഡ് ആയിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ, ഡിമ്പലിന്‌റെ പിതാവിന്‌റെ വിയോഗ വാർത്തയിൽ നിന്നും മത്സരാർത്ഥികൾ ഇതുവരെയും വിട്ടുമാറിയിട്ടില്ല. പ്രത്യേകിച്ച് ഡിമ്പലിന്റെ ഉറ്റ സുഹൃത്തായ മണിക്കുട്ടൻ . മണിക്കുട്ടന്‍ വീണ്ടും തകര്‍ന്നിരിക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരുന്നു. റിതുവും ക്യാപ്റ്റനായ രമ്യയും ഒക്കെ മാറി മാറി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
ഇന്നും ആ ഒരു വിഷമത്തിലിരിക്കുന്ന മണിക്കുട്ടനെ പ്രേക്ഷകര്‍ കണ്ടു. ഡിമ്പലിനെ ഷോയില്‍ തിരിച്ചുകൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ച് മണിക്കുട്ടന്‍ ഇന്ന് ബിഗ് ബോസിനോട് സംസാരിച്ചിരുന്നു. ക്യാമറയിലൂടെയാണ് ബിഗ് ബോസിനെ മണിക്കുട്ടന്‍ ഇക്കാര്യം അറിയിച്ചത്.
ഡിമ്പൽ തീര്‍ച്ചയായും അവസാന അഞ്ച് മല്‍സരാര്‍ത്ഥികളില്‍ ഒരാളായി വരാന്‍ മത്സരബുദ്ധിയുളള കുട്ടിയാണെന്ന് മണിക്കുട്ടന്‍ പറഞ്ഞു. “ഡിമ്പലിന്‌റെ പിതാവിന്‌റെ മരണാനന്തര ചടങ്ങുകളെല്ലാം ഇന്ന് കഴിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുകയാണ്. എല്ലാ പ്രാര്‍ത്ഥനകളും. ഡിമ്പലിനോട് ഇനി വരുന്ന ദിവസങ്ങളില്‍ എപ്പോഴെങ്കിലും സംസാരിച്ച് തിരിച്ചുകൊണ്ടുവരാനായിട്ട് ശ്രമിക്കണം.
എനിക്കറിയാം ബിഗ് ബോസ് അത് ചെയ്യുമെന്ന്. എന്‌റെ കാര്യം വന്നപ്പോഴും വളരെ കറക്ടായിട്ടുളള കാര്യങ്ങള്‍ ചെയ്ത് എനിക്ക് മനസിലാക്കിതന്ന് തിരിച്ചെത്തിച്ചതാണ്. ഞാന്‍ ഇവിടെ നില്‍ക്കുന്നതിനേക്കാള്‍ എനിക്ക് സന്തോഷം, ഡിമ്പലിന്‌റെ സാന്നിദ്ധ്യമാണ്. ഡിമ്പലുമായിട്ടുളള സൗഹൃദം കൊണ്ട് പറയുന്നതാണ്. ബിഗ് ബോസ് ഷോയിലെ മല്‍സരാര്‍ത്ഥികളാണ്, ആ മര്യാദ വെച്ചുളള സൗഹൃദമാണ്.
ഞാന്‍ എന്നേക്കാള്‍ കൂടുതല്‍ ഡിമ്പലിന്‌റെ പ്രസന്‍സ് ഇവിടെ ഉണ്ടാവുന്നതില്‍ സന്തോഷിക്കുന്ന ഒരാളാണ്. ഡിമ്പൽ തീര്‍ച്ചയായും അവസാന അഞ്ച് മല്‍സരാര്‍ത്ഥികളില്‍ ഒരാളായി വരാന്‍ മല്‍സരബുദ്ധിയുളള കുട്ടിയാണ്. ഡിമ്പല്‍, അഥവാ ദൈവാനുഗ്രഹവും ബിഗ് ബോസിന്‌റെ ഇതും പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടെങ്കില്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നറായാല്‍ ഒരു ചരിത്ര നിമിഷം തന്നെയായിരിക്കും.
ബിഗ് ബോസ് മലയാളം സീസണുകളിലെ ഒരു ചരിത്ര നിമിഷം തന്നെയായിരിക്കും അത്. അപ്പോ ബിഗ് ബോസ് എന്തായാലും ഒന്ന് സംസാരിക്കണം. എത്രയും പെട്ടെന്ന് കൊണ്ടുവരാനായിട്ട്. വിഷമത്തിലാണെന്ന് അറിയാം. ഒരുപാട് സമയം എടുക്കും ആ വിഷമം മാറാനായിട്ട്. പക്ഷെ നമുക്ക് ഇനി അധികം ദിവസങ്ങളില്ല. എത്രയും പെട്ടെന്ന് തിരിച്ചുകൊണ്ടുവന്ന് പഴയതുപോലെ ആക്കിയെടുക്കാന്‍ സാധിക്കണമെന്ന് അപേക്ഷിക്കുവാണ്.
എനിക്കറിയാം ബിഗ് ബോസ് അത് ചെയ്യുമെന്ന്. എന്നാലും ഒരു സുഹൃത്ത് എന്ന നിലയില്‍ അപേക്ഷിക്കുവാണ്. മണിക്കുട്ടന്‍ പറഞ്ഞു. അതേസമയം ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ പരസ്പരം പിന്തുണച്ച് മുന്നേറിയ മല്‍സരാര്‍ത്ഥികളാണ് ഡിമ്പലും മണിക്കുട്ടനും.
സന്തോഷം വന്നാലും സങ്കടം വന്നാലും എല്ലാം ഒരുമിച്ച് നില്‍ക്കാറുണ്ട് ഇരുവരും. ഇത്തവണ ഫൈനലിസ്റ്റുകളായി ബിഗ് ബോസ് ആരാധകരെല്ലാം പ്രവചിച്ച മല്‍സരാര്‍ത്ഥികളാണ് ഡിമ്പലും മണിക്കുട്ടനും. മണിക്കുട്ടന്‍ ഷോ വിട്ട സമയത്ത് ഡിമ്പലും വലിയ വിഷമത്തിലായിരുന്നു. മണിക്കുട്ടൻ വീണ്ടും ബിഗ് ബോസില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഡിമ്പല്‍ നിന്നത്.
about bigg boss
