കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്നു ഡിംപളിന്റെ അച്ഛൻ മരണപ്പെട്ടത്. പനിയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.
തൻറെ എല്ലാമായ പപ്പയുടെ വിയോഗ വാർത്ത അറിഞ്ഞ ഡിംപലിന്റെ സങ്കടം കണ്ണുകൾ നിറയാതെ കണ്ടിരിക്കാൻ ഒരു പ്രേക്ഷകനും സാധിക്കുമായിരുന്നില്ല. വികാരഭരിതമായ രംഗങ്ങൾക്കാണ് പിന്നീട് ബിഗ് ബസ് വീട് സാക്ഷ്യം വഹിച്ചത്. ഏറ്റവും അത്യാവശ്യ സാധനങ്ങൾ പാക്ക് ചെയ്തു ഉടൻ തന്നെ ഡിംപൽ ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു
ഇപ്പോൾ ഇതാ ഈ ശൂന്യതയെ ഇല്ലാതാക്കാൻ നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾക്കും ഡിംപലിനും വേണമെന്ന് ഡിംപിളിന്റെ സഹോദരിയും നടിയുമായ തിങ്കൾ ഭാൽ. എല്ലാവരുടെയും പ്രാർത്ഥനയിൽ തങ്ങളെ ഉൾപ്പെടുത്തിയതിനുള്ള നന്ദിയും സോഷ്യൽ മീഡിയ വഴി തിങ്കൾ അറിയിച്ചു.
“സ്നേഹത്തിനും പിന്തുണക്കും, ആദരാഞ്ജലികൾ നേർന്നവർക്കും ഒരുപാട് നന്ദി. ഇതേറ്റവും കഠിനമായ സമയം ആണ് ഞങ്ങൾക്ക്. നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങളുടെ പപ്പയെ ഒന്ന് കൂടി കാണാനുള്ള അവസരം ആണ് നൽകിയത്, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംസ്കാരം പൂർണ്ണ ബഹുമാനത്തോടെ നടത്താനും സാധിച്ചു. ഇനിയും നിങ്ങളുടെ പ്രാർത്ഥനകളും, സ്നേഹവും പിന്തുണയും ഞങ്ങൾക്കും ഡിംപലിനും ആവശ്യമാണ്. അത് ഞങ്ങളുടെ മുന്പോട്ടുള്ള ജീവിതത്തിന് ഉണർവേകും,ഈ ശൂന്യതയെ ഇല്ലാതാക്കാനും സാധിക്കും”, തിങ്കൾ സോഷ്യൽ മീഡിയ വഴി കുറിച്ചു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...