Social Media
മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് ദീപനും മായയും; ആശംസകളുമായി ആരാധകർ
മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് ദീപനും മായയും; ആശംസകളുമായി ആരാധകർ
അഭിനേതാവായും അവതാരകനായും മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ദീപന് മുരളി. ബിഗ് ബോസിലൂടെയാണ് മലയാളിക്ക് സ്വന്തമെന്നപോലെ ദീപനെ പരിചിതമാകുന്നത്.
വിവാഹം കഴിഞ്ഞ് ഏറെ വൈകാതെയായിരുന്നു ദീപന് ബിഗ് ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപന്റെ ഭാര്യ മായയെയും പ്രേക്ഷകര്‍ക്ക് അടുത്തറിയാം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപന് ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാന്‍ വയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ തന്റെ മൂന്നാം വിവാഹവാര്‍ഷികം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ദീപന് മുരളി. മൂന്നാം വിവാഹവാര്‍ഷികം എന്ന ക്യാപ്ഷനോടെയാണ് ദീപന് ഭാര്യ മായയോടും, മകള്‍ മേധസ്വിയുമൊന്നിച്ചുള്ള ചിത്രം പങ്കിട്ടത്.
നിരവധി ആരാധകരാണ് ഇരുവര്‍ക്കും മംഗളാശംസകളുമായെത്തിയത്. ഒരുപാടുകാലം മനോഹരമായി ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നും, ഈ ചിരി എക്കാലവും കുടുംബത്തോടൊപ്പം ഉണ്ടാകട്ടെയെന്നുമെല്ലാമാണ് ആളുകള്‍ ദീപന് പങ്കുവച്ച ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
ഷൂട്ടിംഗിനിടയില്‍ അടുക്കളത്തോട്ടവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകുന്ന ദീപന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇടയ്ക്കിടെ വൈറലാകാറുണ്ട്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ദീപന്റെ പോസ്റ്റുകള്‍ ആരാധകര്‍ ഹിറ്റാക്കാറുമുണ്ട്
