Social Media
നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ, ബേസിൽ ജോസഫിന് രസകരമായ ജന്മദിനാശംസകളുമായി ടൊവീനോ തോമസ്
നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ, ബേസിൽ ജോസഫിന് രസകരമായ ജന്മദിനാശംസകളുമായി ടൊവീനോ തോമസ്
പിറന്നാള്‍ ദിനത്തിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫിന് രസകരമായ ആശംസയുമായി ടൊവീനോ തോമസ്. ടൊവിനോ നായകനാകുന്ന മിന്നൽ മുരളി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫാണ്.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെ കസേര ചുമക്കുന്ന ബേസിൽ ജോസഫിന്റെ വിഡിയോയാണ് ടൊവിനോ പ്രേക്ഷകർക്കായി പങ്കുവച്ചത്.
ജന്മദിനാശംസകൾ ബേസിൽ ജോസഫ്, നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ’.–വിഡിയോ പങ്കുവച്ച് ടൊവീനോ കുറിച്ചു..
തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ച് കരിയർ തുടങ്ങിയ ബേസിൽ, ഹോംലി മീൽസ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. 2015ൽ കുഞ്ഞിരാമായണം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. 2017ൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.
അടുത്തിടെ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രമായ ജോജിയിലും ശ്രദ്ധേയമായ വേഷത്തിൽ ബേസിൽ അഭിനയിച്ചിരുന്നു. ഫാദർ കെവിൻ എന്ന കഥാപാത്രത്തെയാണ് ബേസിൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ടൊവീനോ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മിന്നൽമുരളിയുടെ പണിപ്പുരയിലാണ് ബേസിൽ ഇപ്പോൾ.
