രാജ്യത്ത് കോവിഡ് ഗുരുതരമായ രീതിയില്‍ വ്യാപിക്കുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇപ്പോൾ ഇതാ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വേദനിപ്പിക്കുന്നുവെന്നും അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അവധിയെടുക്കുകയാണെന്ന് ആരാധകരെ അറിയിച്ച് ബോളിവുഡ് നടി ഇഷ ഗുപ്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇഷ പോസ്റ്റ് പങ്കുവച്ചത്. ഓരോ ദിവസവും വേദനാജനകമാണ് രാജ്യത്തെ കാഴ്ചകള്‍ എന്ന് ഇഷ പറയുന്നു.
”ഇതില്‍ നമ്മള് ഒരുമിച്ചായിരിക്കണം. രാജ്യത്തെ നിലവിലെ സാഹചര്യം കണ്ട് ഞാനും കുടുംബവും കിടക്കകളും അവശ്യസാധനങ്ങളും നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും വേദനാജനകമാണ് രാജ്യത്തെ കാഴ്ചകള്‍. ഈ കുറിപ്പ് വായിക്കുന്നവരും അവരുടെ കുടുംബവും എല്ലാം ആരോഗ്യത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്നു.”
”സോഷ്യല്‍ മീഡിയയില്‍ നിന്നും അവധിയെടുക്കുകയാണ്. എന്നാല്‍ എന്റെ ടീമില്‍ നിന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ വിവരങ്ങള്‍ ഉണ്ടാകും. സുരക്ഷിതരായിരിക്കൂ. മറ്റുള്ളവരോട് ദയ കാണിക്കൂ” എന്നാണ് ഇഷയുടെ കുറിപ്പ്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...