Connect with us

ഹീറോയിലെ പൃഥ്വിരാജിന്റെ നായിക യാമി ​ഗൗതമം വിവാഹിതയായി; വരൻ ‘ഉറി’ സിനിമയുടെ സംവിധായകൻ

Bollywood

ഹീറോയിലെ പൃഥ്വിരാജിന്റെ നായിക യാമി ​ഗൗതമം വിവാഹിതയായി; വരൻ ‘ഉറി’ സിനിമയുടെ സംവിധായകൻ

ഹീറോയിലെ പൃഥ്വിരാജിന്റെ നായിക യാമി ​ഗൗതമം വിവാഹിതയായി; വരൻ ‘ഉറി’ സിനിമയുടെ സംവിധായകൻ

ബോളിവുഡ് നടി യാമി ​ഗൗതമം വിവാഹിതയായി. സംവിധായകനായ ആദിത്യ ധറുമാണ് വരൻ. കൊവിഡ് സമയത്ത് ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ചടങ്ങിൽ ഉൾപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ യാമി തന്നെയാണ് വിവാഹവാർത്ത പുറത്തറിയിച്ചത്

“അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനകളും ആശംസകളും ആഗ്രഹിക്കുന്നു” എന്നാണ് യാമി കുറിച്ചത്

‘ഉറി, ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചത്രത്തിന്റെ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തില്‍ വിക്കി കൗശലായിരുന്നു നായകൻ. യാമിയും ഉറിയിൽ പ്രധാന വേഷം ചെയ്തിരുന്നു.

2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂയാണ് യാമിയുടെ ആദ്യ ചിത്രം. തുടർന്ന് പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് യാമി ഗൗതം.

More in Bollywood

Trending

Recent

To Top