Malayalam
നീ എപ്പോഴും പറയുന്നത് പോലെ എന്നും എന്റെ ഷോള്ഡറില് ഉണ്ടാവണം… മിസ് യൂ. നീ എവിടെയാണെങ്കിലും നന്നായി ഉറങ്ങു… ലവ് യൂ; റിതുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാമുകൻ
നീ എപ്പോഴും പറയുന്നത് പോലെ എന്നും എന്റെ ഷോള്ഡറില് ഉണ്ടാവണം… മിസ് യൂ. നീ എവിടെയാണെങ്കിലും നന്നായി ഉറങ്ങു… ലവ് യൂ; റിതുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാമുകൻ
ബിഗ് ബോസില്‍ റിതു മന്ത്രയും റംസാനും തമ്മിലുള്ള സൗഹൃദം പലപ്പോഴും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അതേ സമയം ഇരുവര്‍ക്കും പുറത്ത് വേറെ പ്രണയമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
ബിഗ് ബോസില്‍ റംസാനുമായിട്ടുള്ള സൗഹൃദത്തിന് പുറമേ മണിക്കുട്ടന് പലതവണ റിതുവിനോട് ഇഷ്ടം പറഞ്ഞിരുന്നു. തമാശരൂപേണ തന്നെ വിവാഹം കഴിക്കുമോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം തന്ത്രപൂര്‍വ്വം റിതു ഒഴിവായി പോയി.
മാത്രമല്ല ഇടയ്ക്ക് റംസാനും റിതുവും ഇഷ്ടത്തിലാണെന്ന തരത്തില്‍ പ്രചരിച്ച കിംവദന്തികളോട് ശക്തമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
റിതുവിന്റെ ആണ്‍സുഹൃത്ത് ആരാണെന്നുള്ളത് നേരത്തെ തന്നെ ആരാധകര്‍ കണ്ടുപിടിച്ചിരുന്നു. പ്രിയതമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാണ് റിതുവിന്റെ കാമുകനായ ജിയ ഇറാനി രംഗത്ത് വരുന്നത്. ഇപ്പോഴിതാ റിതുവിനൊപ്പമുള്ള സ്വകാര്യ നിമിഷത്തിലെ നിരവധി ഫോട്ടോസ് പുറത്ത് വിട്ടിരിക്കുകയാണ് ജിയ.
റിതുവിന് ഉമ്മ കൊടുക്കുന്നതും നെഞ്ചില്‍ ചാഞ്ഞ് ഉറങ്ങുന്നതും സ്വീമിങ്ങ് പൂളില്‍ നീന്തുന്നതുമടക്കം നിരവധി ഫോട്ടോസാണ് ജിയ ഇറാനി ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീ എപ്പോഴും പറയുന്നത് പോലെ എന്നും എന്റെ ഷോള്ഡറില് ഉണ്ടാവണം. മിസ് യൂ. നീ എവിടെയാണെങ്കിലും നന്നായി ഉറങ്ങു. ലവ് യൂ ചക്കര ഉമ്മ എന്ന് പറഞ്ഞിട്ടാണ് റിതുവിനെ നെഞ്ചില്‍ കിടത്തിയുള്ള ചിത്രം ജിയ പങ്കുവെച്ചത്. ഗുഡ് നൈറ്റ് മാത്രമല്ല ഗുഡ് മോണിങ് പറഞ്ഞുള്ള ചിത്രങ്ങളും ജിയ പങ്കുവെച്ചിട്ടുണ്ട്.
കൈയിലൊരു കോഫിയും നീയും, ഒരു ദിവസം തുടങ്ങാനുള്ള മികച്ച കാര്യങ്ങള്‍ എന്ന ക്യാപ്ഷനില്‍ പങ്കുവെച്ചത് റിതുവിന്റെ കവിളില്‍ ചുംബിക്കുന്ന ഡിയയുടെ ഫോട്ടോയായിരുന്നു. ഒത്തിരിയധികം ഇഷ്ടം തോന്നുണ്ട്. നിങ്ങളിരുവരും പെര്‍ഫെക്ട് മാച്ച് ആണെന്നും തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. ഇതിനൊപ്പം റിതുവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെയും ജിയയുടെ മകനൊപ്പമുള്ളതുമായ നിരവധി ചിത്രങ്ങളാണ് താരം പുറത്ത് വിട്ടത്
ഇതോടെ റിതു മന്ത്രയുടെ വിവാഹം കഴിഞ്ഞതാണോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. മുന്‍പ് ബിഗ് ബോസിലെ റിതുവിന്റെ പ്രകടനത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ജിയ മറുപടി പറഞ്ഞിരുന്നു. കല്യാണം എന്നാണെന്നുള്ള പല ചോദ്യങ്ങള്‍ക്കും തമാശരൂപേണയുള്ള മറുപടികളാണ് നല്‍കിയത്. എന്നാല്‍ പ്രണയിനി എന്നതിലുപരി അവള് തന്റെ ആത്മമിത്രമാണെന്നാണ് ജിയ പറയുന്നത്. അവള് വളരെ ബുദ്ധിമതിയും ബ്രില്യന്റുമാണ്. ബിഗ് ബോസ് വിജയിച്ച് വരാന്‍ സാധിക്കുമെന്നും അന്ന് സുഹൃത്ത് പറഞ്ഞിരുന്നു.
