Social Media
മണിക്കുട്ടൻ പോയതിന് പിന്നാലെ അടുത്ത അടവുമായി സൂര്യ! കയ്യോടെ പിടികൂടി രമ്യ പിന്നീട് നടന്നത് കണ്ടോ?
മണിക്കുട്ടൻ പോയതിന് പിന്നാലെ അടുത്ത അടവുമായി സൂര്യ! കയ്യോടെ പിടികൂടി രമ്യ പിന്നീട് നടന്നത് കണ്ടോ?
വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന മണിക്കുട്ടന് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോയത് പലർക്കും ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കണ്‍ഫെഷന്‍ റൂമില്‍ പോയ മണിക്കുട്ടന് തിരിച്ച് വരാതിരുന്നതിന് ഇടയിലാണ് അദ്ദേഹം തിരികെ പോയെന്ന അറിയിപ്പ് വന്നത്. ആദ്യം തന്നെ ഡിംപലും സൂര്യയും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഈ അറിയിപ്പ് സ്വീകരിച്ചത്.
മണിക്കുട്ടന്റെ പിന്മാറ്റത്തിന് പിന്നാലെ കഴിഞ്ഞ ദിവസം സൂര്യയുടെ നിലപാടുകളും വാക്കുകളും സോഷ്യൽ മീഡിയയിൽ വിവാദമായിരുന്നു. അഡോണിയുമായി സൂര്യ നടത്തിയ സംഭാഷണമായിരുന്നു ശ്രദ്ധ നേടിയത്. മണിക്കുട്ടന് പോയത് തന്നെ ബാധിക്കുമോ എന്നാണ് സൂര്യ അഡോണിയോട് ചോദിക്കുന്നത്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയെ സൂര്യയ്ക്ക് എതിരെ തിരിച്ചു.
മണിക്കുട്ടന് പോയതിന് പിന്നാലെ പൊട്ടിക്കരയകയും തിരികെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അതേ സൂര്യ തന്നെ തൊട്ടടുത്ത നിമിഷം തന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കപ്പെടുന്നത് ഇരട്ടത്താപ്പും ആത്മാര്ത്ഥയില്ലായ്മയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇന്നലെയും മണിക്കുട്ടന് പോയതറിഞ്ഞ് ഹൗസില്‍ പൊട്ടിക്കരഞ്ഞിരുന്നു സൂര്യ. എന്നാല്‍ പിന്നീട് സങ്കടമെല്ലാം മാറി വീണ്ടും ആക്ടീവാകുന്ന സൂര്യയെ ആണ് എപ്പിസോഡില്‍ കണ്ടത്. തന്റെ പാവയുടെ പേര് ഇന്ന് മണിക്കുട്ടന് എന്നാക്കിയിരുന്നു സൂര്യ.
അഡോണിയാണ് ഇത് കണ്ടത്. ഇരുവരും പുറത്തേക്ക് ഇറങ്ങി ഈ പാവയെ വെച്ച് കളിക്കുകയായിരുന്നു. ഇതേകുറിച്ച് മീറ്റിംഗ് വിളിച്ച സമയത്ത് ക്യാപ്റ്റനായ രമ്യ സംസാരിച്ചിരുന്നു. എന്റെ ഒരു അഭിപ്രായമാണെന്ന് പറഞ്ഞാണ് രമ്യ തുടങ്ങിയത്. അത് നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. നമുക്ക് അറിയാം മണിചേട്ടന് ഇന്നലെ ഇവിടെ നിന്ന് പോയി. അപ്പോ എന്താണ് കാരണമെന്ന് നമുക്ക് അറിയില്ല. മണിക്കുട്ടന് ചേട്ടനും ബിഗ് ബോസിനും മാത്രമേ അറിയുളളൂ.
അപ്പോ ആ പോയ ഒരു വ്യക്തിയുടെ പേരിട്ട് നമ്മള് വെറുതെ തമാശ കളിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. സൂര്യ പാവയ്ക്ക് മണിക്കുട്ടന് എന്ന പേരിട്ടു. അത് എനിക്ക് തോന്നിയ ഒരഭിപ്രായം ഞാന്‍ ഓപ്പണായിട്ട് പറയുന്നതാണ്. അറിയാലോ ഒരു പാവയാണത്. ഇവിടെ നിന്നും പോയത് സ്ട്രോംഗായിട്ടുളള ഒരു മല്‍സരാര്‍ത്ഥിയാണ്. ആ പുളളിക്കാരന്റെ പേരിട്ടു. ഇപ്പോ എന്റെ പേരായിരുന്നാലും ഇട്ട് കളിക്കുന്നതിനോട് എനിക്ക് ഇഷ്ടപ്പെടില്ല.
അപ്പോ അതുപോലായിരിക്കും ഇത് ചിലപ്പോ കാണുന്ന മണിക്കുട്ടന് ചേട്ടനും അവരുടെ ആള്‍ക്കാര്‍ക്കും ഇഷ്ടപ്പെടുമെന്ന് എനിക്കറിയില്ല. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ബിഗ് ബോസിനോട് പെര്മിഷന് ചോദിച്ച് ചെയ്യ്. ഞാന്‍ എന്റെതായിട്ടുളള ഒരഭിപ്രായം പറഞ്ഞതാണ്. കാരണം ഇതുവരെ സൂര്യ പാവയ്ക്ക് ഇട്ടിരുന്ന പേര് വേറെയായിരുന്നു. അപ്പോ ഒരാള്‍ പോയികഴിഞ്ഞ് പാവയ്ക്ക് മണിക്കുട്ടന് എന്ന് പേരിട്ട് കഴിഞ്ഞ് ആ പാവയെ മണിക്കുട്ടാ മണിക്കുട്ടാ എന്ന് വിളിക്കുമ്പോള്‍ നമ്മള് പുളളിക്ക് കൊടുത്ത ബഹുമാനം അവിടെ പോവുകയാണ്. എനിക്കായാല്‍ അത് ഫീല്‍ ചെയ്യും. അതുകൊണ്ട് പറഞ്ഞതാണ്, ഇതില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഓപ്പണായിട്ട് പറയാം. രമ്യ പറഞ്ഞു.
രമ്യ പറഞ്ഞതിന് ഇമോഷണലായാണ് സൂര്യ മറുപടി നല്‍കിയത്. മണിക്കുട്ടന് പെട്ടെന്ന് പറയാതെ പോയതാണ്. ഞാന്‍ മണിക്കുട്ടനെ അത്രയും റെസ്പെക്ട് ചെയ്താണ് നിന്നത്. മണിക്കുട്ടനെ ഞാന്‍ പാവയായി കണ്ടിട്ടില്ല. അത്രയും സ്നേഹത്തോടെയാണ് മണിക്കുട്ടന്റെ കുറവിന് പകരം ഞാന്‍ പാവയോട് സംസാരിച്ചത്. ഒരിക്കല്‍ പോലും ഞാന്‍ എടുത്തെറിയുകയോ ഒന്നും ചെയ്തിട്ടില്ല. അത്രയും ബഹുമാനത്തോട് കൂടി ഞാന്‍ മണിക്കുട്ടനോട് എങ്ങനെയാണോ സംസാരിക്കുന്നത് ആ രീതിയാലാണ് ഞാന്‍ ആ പാവക്കുട്ടിയോട് സംസാരിച്ചത്, സൂര്യ പറഞ്ഞു.
തുടര്‍ന്ന് സ്മോക്കിംഗ് റൂമില്‍ വെച്ച് സൂര്യ വീണ്ടും കരയവേ നീ അത് സീക്രട്ട് ആക്കി വെക്കണമായിരുന്നു എന്ന് രമ്യ പറഞ്ഞു. എന്നാല്‍ ഇവര്‍ ഇങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടുമെന്ന് എനിക്കറിയില്ലാരുന്നു എന്ന് സൂര്യ പറഞ്ഞു. ഇതൊക്കെ കാണുമ്പോ അവരും വിചാരിക്കും പോയിട്ടും എന്തിനാണ് പേര് വലിച്ചിഴയ്ക്കുന്നതെന്ന്. തുടര്‍ന്ന് ഡിംപലും സൂര്യയോട് പറഞ്ഞു.
അതേ സമയം മണിക്കുട്ടനെ തിരികെ കൊണ്ട് വരണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്. അദ്ദേഹം സ്വന്തം താല്പര്യത്തോടെ പുറത്തേക്ക് പോയതാണെങ്കിലും സീക്രട്ട് റൂമിലായിരിക്കുമെന്നും വൈകാതെ തിരികെ വീടിനുള്ളിലേക്ക് തന്നെ വരണമെന്നുമാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. അതിനൊപ്പം ഇതുവരെ മണിക്കുട്ടന്റെ പിന്തുണയില്‍ നിലനിന്ന് പോയ സൂര്യയെ അവിടെ നിന്ന് പുറത്താക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്. മണിക്കുട്ടന് പുറത്തേക്ക് പോവുന്ന എപ്പിസോഡ് കണ്ടത് മുതല്‍ സൂര്യയ്ക്കെതിരെയുള്ള അക്രമണം ശക്തമാവുകയാണ്.
