Malayalam
മണിക്കുട്ടൻ ബിഗ് ബോസിന് പുറത്തേക്ക്! പതിനെട്ടാമത്തെ അടവുമായി സൂര്യ സംഭവിക്കാൻ പോകുന്നത്!
മണിക്കുട്ടൻ ബിഗ് ബോസിന് പുറത്തേക്ക്! പതിനെട്ടാമത്തെ അടവുമായി സൂര്യ സംഭവിക്കാൻ പോകുന്നത്!
ബിഗ് ബോസ്സ് മലയാളം മൂന്നാം സീസണിൽ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മത്സരാർഥികളിൽ ഒരാളാണ് മണിക്കുട്ടന്‍. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം താരം കാഴ്ചവെച്ചത്. സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാള് കൂടിയായിരുന്നു മണിക്കുട്ടൻ
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മണിക്കുട്ടൻ ഷോയ്ക്ക് പുറത്തേക്ക് പോകുകയാണ്. താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഏറെ ഞെട്ടലോടെയും കണ്ണീരോടെയുമാണ് മത്സരാർത്ഥികൾ കേട്ടത്.
മണിക്കുട്ടന്‌റെ പിന്മാറ്റത്തില്‍ ഏറെ സങ്കടപ്പെട്ടത് ഡിംപലും സൂര്യയുമായിരുന്നു. ബിഗ് ബോസ് ഹൗസില്‍ മണിക്കുട്ടന്റെ അടുത്ത സുഹൃത്തായിരുന്നു ഡിംപല്‍. എല്ലാ കാര്യങ്ങളിലും ഡിംപലിന് പിന്തുണയുമായി മണിക്കുട്ടന്‍ ഒപ്പം നിന്നിരുന്നു. സൂര്യയും സുഹൃത്തായിരുന്നെങ്കിലും കുറച്ച് കരുതിയാണ് മണിക്കുട്ടന്‍ ഇടപെട്ടത്.
മണിക്കുട്ടന്‍ പോയതിന് പിന്നാലെ ബിഗ് ബോസ് ഹൗസില്‍ പൊട്ടിക്കരയുകയായിരുന്നു സൂര്യ. തിരിച്ചുവാ മണിക്കുട്ടാ എന്ന് പറഞ്ഞാണ് സൂര്യ കരഞ്ഞത്. എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ ഡിംപലിനേക്കാള്‍ കൂടുതല്‍ എന്നോട് വന്ന് പറയാറുളളതാ. എനിക്ക് മണിക്കുട്ടനെ കാണണം, സോറി പറയണം.
ഒന്ന് യാത്ര പറയാന്‍ പോലും അവസരം തന്നില്ല എന്നാണ് കരഞ്ഞുകൊണ്ട് സൂര്യ പറഞ്ഞത്. തുടര്‍ന്ന് ഫിറോസും ഋതുവും സൂര്യയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. രമ്യയുടെത് പോലെ ഒരു റീ എന്‍ട്രിയിലൂടെ മണിക്കുട്ടന്‍ തിരിച്ചുവരുമെന്ന് കിടിലം ഫിറോസ് സൂര്യയോട് പറഞ്ഞു. എന്നാല്‍ കരച്ചില്‍ നിര്‍ത്താനാവാതെ വിതുമ്പുകയായിരുന്നു സൂര്യ. റംസാന്‍ ഉള്‍പ്പെടെയുളളവരെ കെട്ടിപ്പിടിച്ച് ഡിംപലും കരയുകയായിരുന്നു.
മജ്‌സിയയെ പോലെ തന്നെയാണ് തനിക്ക് മണിക്കുട്ടനെന്നാണ് ഡിംപല്‍ പറഞ്ഞത്. ഞങ്ങള്‍ ഇന്നെലെയും കുറെ നേരം സംസാരിച്ചതാണ്. ഡിംപല്‍ പറഞ്ഞു. അതേസമയം മണിയില്ലാതെ ഞാനെന്തിനാ ഇവിടെ നില്‍ക്കുന്നതെന്നായിരുന്നു കിടിലം ഫിറോസ് പറഞ്ഞത്. മണിക്കുട്ടനാണ് തന്‌റെ എതിരാളിയെന്ന് മുന്‍പ് പലതവണ പറഞ്ഞതാണ് കിടിലം.
മണിക്കുട്ടനെ കൊണ്ട് തീരുമാനം പുനപരിശോധിക്കാന്‍ ബിഗ് ബോസ് ശ്രമിച്ചെങ്കിലും താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു താരം. തുടര്‍ന്ന് ഇടത് വശത്തെ വാതിലില്‍ കൂടി പുറത്തുപോകാമെന്ന് മണിക്കുട്ടനെ ബിഗ് ബോസ് അറിയിച്ചു.
ഏറെ നേരത്തെ റിക്വിസ്റ്റിന് പിന്നാലെയാണ് മണിക്കുട്ടനെ ഇന്ന് ബിഗ് ബോസ് കൺഫക്ഷൻ റൂമിലേക്ക് വിളിച്ചത്. പിന്നാലെ സന്ധ്യയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു താരം ബിഗ് ബോസിനോട് പറഞ്ഞത്.
എനിക്ക് ഇനി നില്‍ക്കാന്‍ പറ്റില്ല. നിങ്ങള്‍ സമ്മതിച്ച് ഞാന്‍ ഇവിടെ നിന്ന് പോകയാണെങ്കില്‍, പതിനഞ്ച് വര്‍ഷത്തെ എന്‍റെ സിനിമാ ജീവിതം ഞാന്‍ ഇവടെ വച്ചിട്ട് പോകും.
പ്രേക്ഷകര്‍ എനിക്ക് വലിയൊരു സപ്പോര്‍ട്ടാണ് ചെയ്തത്. ഇവിടെയും അവരെന്നെ സപ്പോര്‍ട്ട് ചെയ്തു. എന്നെ അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും’ എന്നായിരുന്നു മണിക്കുട്ടന്‍റെ മറുപടി. പിന്നാലെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ബിഗ് ബോസ് ശ്രമിച്ചുവെങ്കിലും തിരികെ പോകണമെന്ന തീരുമാനത്തിൽ മണിക്കുട്ടൻ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നാലെ മണിക്കുട്ടൻ കൺഫക്ഷൻ റൂം വഴി തന്നെ പുറത്തേക്ക് പോകുകയും ചെയ്തു.
