Connect with us

മലയാളികളുടെ അഭിമാനമായ തെന്നിന്ത്യയുടെ താരറാണി ആരെന്ന് കണ്ടെത്താൻ കൗതുകത്തോടെ സോഷ്യൽ മീഡിയ !

Malayalam

മലയാളികളുടെ അഭിമാനമായ തെന്നിന്ത്യയുടെ താരറാണി ആരെന്ന് കണ്ടെത്താൻ കൗതുകത്തോടെ സോഷ്യൽ മീഡിയ !

മലയാളികളുടെ അഭിമാനമായ തെന്നിന്ത്യയുടെ താരറാണി ആരെന്ന് കണ്ടെത്താൻ കൗതുകത്തോടെ സോഷ്യൽ മീഡിയ !

തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യുവനടിമാരിൽ ശ്രദ്ധേയയും ദേശീയ അവാർഡ് ജേതാവുമായ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ചർച്ചയാകുന്നത്.

അന്തരിച്ച സംവിധായകൻ ഡോ.രാജ്കുമാറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ ഓർമിച്ചുകൊണ്ടാണ് കീർത്തി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ തന്റെ സഹോദരി രേവതിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ചേച്ചിയോടൊപ്പമുള്ള ബാല്യകാലചിത്രവും കീർത്തി പങ്കുവച്ചിരുന്നു.

കൊറോണ കാലത്ത് തന്നെ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത ഒന്നായിരുന്നു കീർത്തി സുരേഷിന്റെ വിവാഹവാർത്ത. കീർത്തിയും ഒരു വ്യവസായിയും തമ്മിൽ വിവാഹിതരാവുന്നുവെന്നാണ് ഗോസിപ്പ് കോളങ്ങൾ ആഘോഷിച്ച വാർത്തകളിൽ ഒന്ന്. വാർത്ത തെറ്റാണെന്നും തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും തുറന്നുപറഞ്ഞ് ഒടുവിൽ കീർത്തി തന്നെ വരുകയായിരുന്നു.

“ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം,​ അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,” കീർത്തി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞതിങ്ങനെ. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങൾ വേറെയുണ്ട്, ഇപ്പോൾ നമ്മുടെ ലക്ഷ്യം കോവിഡ്-19യ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ആയിരിക്കണം, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിക്കുള്ള സമയമല്ലെന്നും കീർത്തി പറഞ്ഞിരുന്നു.

ABOUT KEERTHY SURESH

More in Malayalam

Trending

Recent

To Top