Connect with us

മണിക്കുട്ടൻ പൊട്ടിക്കരഞ്ഞത് ഇതിനോ? മണിക്കുട്ടന്റെ വീക്ക് പോയിന്റ് അതാണ്!

Malayalam

മണിക്കുട്ടൻ പൊട്ടിക്കരഞ്ഞത് ഇതിനോ? മണിക്കുട്ടന്റെ വീക്ക് പോയിന്റ് അതാണ്!

മണിക്കുട്ടൻ പൊട്ടിക്കരഞ്ഞത് ഇതിനോ? മണിക്കുട്ടന്റെ വീക്ക് പോയിന്റ് അതാണ്!

ബിഗ് ബോസ് റിയാലിറ്റി ഷോ ഒരുതരത്തിൽ മാനസികമായി നിരവധി വെല്ലുവിളികൾ ഉയർത്തുന്ന ഷോയാണ്. ഇതിലെ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുകയാണ് ഓരോ മത്സരാര്‍ഥികളും ചെയ്യേണ്ടത്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാതെ വരുന്നതോടെയാണ് പുറത്തേക്ക് പോവേണ്ടി വരുന്നത്. കഴിഞ്ഞ എപ്പിസോഡുകളില്‍ മാനസികമായിട്ടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മണിക്കുട്ടന്‍ എന്നെന്നേക്കുമായി വീട്ടില്‍ നിന്ന് പോയതായി പ്രൊമോ വീഡിയോയില്‍ കാണിച്ചിരുന്നു.

മണിക്കുട്ടന്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പ്രേക്ഷകർ. എന്നാല്‍ മണിക്കുട്ടന്റെ വീക്ക് പോയിന്റ് ആണ് അദ്ദേഹത്തെ കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ അതെന്താണെന്ന് പറയുകയാണ്.

മണിക്കുട്ടന്‍ ബിഗ് ബോസ് സീസണ്‍ 3 യിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുളള ഒരു കണ്ടന്‍സ്റ്റന്റ് ആണ്. ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒരാള്‍. ഒരു മികച്ച മത്സരാര്‍ഥി എന്ന നിലക്ക് ഇദ്ദേഹം മത്സരം അന്ത്യത്തോട് അടുക്കാറായപ്പോള്‍ പുറത്ത് പോകേണ്ടി വരരുത് എന്ന ഒരു അഭിപ്രായക്കാരാണ് മറ്റ് കണ്ടന്‍സ്റ്റന്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ വരെ. എങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ.

തനിക്കെതിരെ വരുന്ന ചെറിയ ഒരു കാര്യം വരെ മണിക്കുട്ടന്‍ മനസില്‍ സൂക്ഷിച്ച് നടക്കുന്ന കാഴ്ച്ച ശ്രദ്ധിച്ചാല്‍ മനസിലാകും. ബിഗ് ബോസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ എപ്പോഴോ കിടിലം ഫിറോസ് എന്ന മത്സരാര്‍ഥി മണിയുടെ പുറത്തെ എന്തോ കാര്യം തിരക്കിയപ്പോള്‍ അത് ഇഷ്ടപ്പെടാത്ത മണിക്കുട്ടന്‍ അത് മനസില്‍ വെച്ച് എല്ലാ ആഴ്ച്ചയിലും കിടിലത്തെ നോമിനേറ്റ് ചെയ്യുന്ന കാഴ്ച്ച നമ്മള്‍ കണ്ടതാണ്.

പൊളി ഫിറോസ് സീനിലേക്ക് ശക്തമായി വരുന്നത് വരെയും പിന്നീട് ഇടക്കൊക്കെയും അത് തുടര്‍ന്നു. പിന്നെ സായി എന്തോ പറഞ്ഞ് മണിയുമായി ആദ്യമായി കയര്‍ക്കുന്ന ആളായി മാറി. ശേഷം അത് മനസില്‍ കൊണ്ട് നടന്ന് സായിക്കിട്ട് കൊട്ടാന്‍ പറ്റുന്ന അവസരങ്ങളൊക്കെ മണിക്കുട്ടന്‍ ഉപയോഗിക്കാന്‍ മറന്നില്ല. സായി സജ്‌നയെ തല്ലി എന്ന് പറഞ്ഞപ്പോള്‍ ആ സീന്‍ കണ്ടിട്ടില്ലാത്ത പൊളി ഫിറോസിനെ തന്ത്രപരമായി സായിക്കെതിരെ ഉപയോഗിക്കാന്‍ മണിക്കുട്ടന്‍ മറന്നില്ല. ക്യാപ്റ്റന്‍ ആയിരിക്കുമ്പോള്‍ തന്നെ നിന്റെ ഭാര്യയെയാണ് അവന്‍ തല്ലിയത് നീ പോയി ചോദിക്കണം എന്ന് സായിക്കെതിരെ പൊളിയെ എരി കയറ്റി വിടാന്‍ മണിക്കുട്ടന്‍ ശ്രമിച്ചു.

ആ ടൈമില്‍ തന്നെ പ്രശ്‌നം വഷളാക്കാന്‍ ക്യാപ്ടന്‍ തന്നെ ശ്രമിക്കുന്നത് കണ്ട ബിഗ് ബോസ് മണിയെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തി. ചെറിയ രീതിയില്‍ ശകാരമെന്നോണം താങ്കള്‍ക്ക് കണ്‍ഫഷന്‍ റൂമില്‍ നിന്നും ഇറങ്ങിപ്പോകാം എന്ന് പറഞ്ഞു. അത് മണിക്കുട്ടന്‍ എന്ന മനസ്സില്‍ ചെറിയ വിഷയം വരെ കൊണ്ടു നടക്കുന്ന മത്സരാര്‍ഥിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ആ വേദന ആരോടും പറയാതെ വളരെ ഡൗണ്‍ ആയി നടന്ന മണിക്കുട്ടനെ നമ്മള്‍ കണ്ടതാണ്. പിന്നീട് ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ ആ സീന്‍ ചെറിയ രീതിയില്‍ മറ്റു മത്സരാര്‍ഥികളെ കൂടി കാണിച്ചപ്പോള്‍ മണിക്കുട്ടന്‍ എന്ന മികച്ച മത്സരാര്‍ഥി തികച്ചും വീണുടയുന്ന കാഴ്ച്ചയും നമുക്ക് കാണാന്‍ സാധിച്ചതാണ്.

about manikkuttan

More in Malayalam

Trending

Recent

To Top