Connect with us

ഇന്ന് 93ാമത് ഓസ്കാർ നിശ ; ഓൺലൈൻ ആയി തത്സമയം കാണാം!

Malayalam

ഇന്ന് 93ാമത് ഓസ്കാർ നിശ ; ഓൺലൈൻ ആയി തത്സമയം കാണാം!

ഇന്ന് 93ാമത് ഓസ്കാർ നിശ ; ഓൺലൈൻ ആയി തത്സമയം കാണാം!

ലോസാഞ്ചൽസിൽ ഇന്ന് 93ാമത് ഓസ്കാർ നിശ അരങ്ങേറും. ലോകം കോവിഡ് എന്ന മഹാമാരിക്കെതിരായ പോരാട്ടം തുടരുന്നതിനിടെയുള്ള ഓസ്കാർ നിശ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. കോവിഡ് മൂലം മാറ്റിവച്ച പുരസ്കാര ചടങ്ങ് നിയന്ത്രണങ്ങളോടെ പ്രോട്ടോക്കോളുകൾ പാലിച്ചായിരിക്കും നടത്തുക. മൂന്ന് മണിക്കൂറാണ് പരിപാടിയുടെ ദൈർഘ്യമെന്നാണ് പറയുന്നത് . കലാപരിപാടികൾ ഒന്നും തന്നെയില്ലാത്ത ചടങ്ങായിരിക്കും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് ചടങ്ങ്.

അക്കാദമി അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ മാർച്ച് 15 ന് ഈ വർഷത്തെ പരിപാടിയുടെ ആതിഥേയരായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും പ്രഖ്യാപിച്ചിരുന്നു. ലൈവ്സ്ട്രീമിലെ 23 വിഭാഗങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ ഇവർ വെളിപ്പെടുത്തിയിരുന്നു.

ഓസ്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റായ oscar.com ൽ സമ്പൂർണ പട്ടിക ഏവർക്കും കാണാവുന്നതാണ്. ഓസ്കാർ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇത് ലഭ്യമാണ്. കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിച്ചുള്ള​ മൂന്ന് മണിക്കൂർ ചടങ്ങ് oscar.com എന്ന ഔദ്യോഗിക വെബ്സൈറ്റിലോ അക്കാദമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലോ സോഷ്യൽ മീഡിയ ഹാൻഡിലുകളിലോ കാണാൻ സാധിക്കും. ഇന്ത്യയിൽ സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിലും ഹോട്സ്റ്റാറിലും ഓസ്കാർ നിശ തത്സമയ സംപ്രേഷണം ചെയ്യുന്നതായിരിക്കും.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഓസ്‌കർ നോമിനേഷനുകൾ വളരെ വൈവിധ്യപൂർണ്ണമായതിനാൽ ഈ വർഷത്തെ ചടങ്ങ് കാണാൻ കാഴ്ചക്കാർ ആവേശത്തിലാണ്, ഈ നോമിനികളിൽ ഒരാൾ അഭിമാനകരമായ അവാർഡ് നേടിയാൽ അത് വളരെ വലിയ നിമിഷമായിരിക്കും. ആദ്യമായി രണ്ട് വനിതകൾ (ക്ലോയ് ഷാവോ, എമറാൾഡ് ഫെനൽ) മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിനു മത്സരിക്കുന്നു എന്നതുൾപ്പെടെ ഇത്തവണത്തെ ഓസ്കറിനു സവിശേഷതകൾ പലതുണ്ട്.

about oscar

More in Malayalam

Trending