Malayalam
വാവിട്ട വാക്ക്! ആവേശത്തിനിടയില്‍ പ്രതിഫലം വിളിച്ച് പറഞ്ഞ് മണിക്കുട്ടൻ കയ്യിൽ നിന്ന് പോയി!
വാവിട്ട വാക്ക്! ആവേശത്തിനിടയില്‍ പ്രതിഫലം വിളിച്ച് പറഞ്ഞ് മണിക്കുട്ടൻ കയ്യിൽ നിന്ന് പോയി!
ബിഗ് ബോസ് മലയാളം മൂന്നാം സീസണ് സംഭവ ബഹുലമായ എപ്പിസോഡുകളുമായി മുന്നേറുകയാണ്
ഗ്രാന്‍ഡ് ഫിനാലെയിലേക്കുള്ള ദിവസങ്ങള്‍ അടുത്ത് വരികയാണ്. മത്സരാര്‍ഥികള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടം തുടരുകയാണ്. ഇതിനിടെ ശക്തരായ മത്സരാര്‍ഥികളെ മാനസികമായി തളര്‍ത്താനുള്ള ചില ശ്രമങ്ങളും നടക്കുന്നുണ്ട്.
ബിഗ് ബോസിലെ പ്രതിഫലം മാത്രം ലക്ഷ്യം വെച്ചാണ് പലരും എത്താറുള്ളത്. കഴിഞ്ഞ സീസണുകളില്‍ അത് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. മണിക്കുട്ടനും സ്വന്തമായൊരു വീട് ഉണ്ടാക്കണം എന്ന ലക്ഷ്യമുള്ള കാര്യം മാതാപിതാക്കള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എങ്കിലും മത്സരാര്‍ഥികളുടെ പ്രതിഫലം എത്രയുണ്ടാവുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൊടുത്തിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു അമ്പത് ലക്ഷത്തിന്റെ കണക്ക് താരം തന്നെ വെളിപ്പെടുത്തിയത്.
‘നിങ്ങള്‍ നന്നായി ഗെയിം കളിച്ചാല്‍ മതി, നിങ്ങള്‍ നന്നായി ടാസ്ക് കംപ്ലീറ്റ് ചെയ്താല്‍ മതി. വീക്ക് ആയിട്ടുള്ളവര്‍ തനിയെ പുറത്തായിക്കൊള്ളും. പക്ഷെ ഒരു വ്യക്തി ഇവിടെ നിന്നും പുറത്തു പോയാലും, ജീവിക്കാന്‍ പോലും അനുവദിക്കില്ല. അവന് പിന്നീട് മുന്പോട്ട് ജീവിതം പോലും ഇല്ല എന്ന രീതിയിലേക്ക് ആക്കാന്‍ ആയി ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കും. 50 ലക്ഷം ലോണ്‍ എടുത്തു ബിഗ് ബോസിന് അടിക്കേണ്ടി വന്നാലും വേറെ ഒരാളുടെ ജീവിതം നശിപ്പിക്കും എന്ന് പറയുന്ന ആളെ ഇനിയും എതിര്‍ത്തിരിക്കും. അര്‍ഹതയുള്ളവര്‍ ബിഗ് ബോസ് ആയിക്കൊള്ളൂ’ എന്നുമാണ് മണിക്കുട്ടന് പറഞ്ഞത്.
കിടിലം ഫിറോസ് അടക്കമുള്ളവര്‍ സ്ത്രീകള്‍ക്കെതിരെ പറഞ്ഞ കാര്യങ്ങളും നാട്ടുക്കൂട്ടം ടാസ്കിനിടയിലും അല്ലാതെയുമായി നടന്ന കാര്യങ്ങളുമൊക്കെയാണ് ഇതിന് പിന്നില്‍. ഭക്ഷണം കഴിക്കുന്നതിനിടെ സഹമത്സരാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു താരം. ഇതോടെ മണിക്കുട്ടന് ബിഗ് ബോസ് നല്കുന്ന പ്രതിഫലമായിരിക്കും ഇതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. അത്രയും തുക ലഭിക്കുന്നതിനൊപ്പം ടൈറ്റില്‍ വിന്നറാവുന്നതും മണി ആയിരിക്കുമെന്നാണ് ഭൂരിഭാഗം അഭിപ്രായം.
ഏഴുപത് ദിവസത്തിലേക്ക് എത്തുമ്പോള്‍ ഏറ്റവുമധികം വിജയ സാധ്യത മണിക്കുട്ടനാണ്. മറ്റുള്ളവരും ശക്തമായ പോരാട്ടം കാഴ്ച വെക്കുന്നത് കൊണ്ട് കാര്യങ്ങള്‍ മാറുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. എന്തായാലും ആരാധകരുടെ കാര്യത്തിലും മത്സരബുദ്ധിയുടെ കാര്യത്തിലും തുടക്കം മുതലിങ്ങോട്ട് മുന്നിട്ട് നില്‍ക്കുന്നത് മണിക്കുട്ടനാണ്.
അതെ സമയം വീക്ക്ലി ടാസ്ക്ക് അവസാനിച്ചതിന് പിന്നാലെ ബിഗ് ബോസ് ഹൗസില്‍ അടുത്ത ആഴ്ചയിലേക്കുളള ക്യാപ്റ്റന്‍സി ടാസ്ക്ക് നടന്നിരുന്നു. മല്‍സരാര്‍ത്ഥികളില്‍ കൂടുതല്‍ പേരും ഇന്ന് രമ്യയുടെ പേരാണ് ക്യാപ്റ്റന്‍സി ടാസ്ക്കിലേക്ക് നിര്‍ദ്ദേശിച്ചത്. തൊട്ടുപിന്നാലെ ഡിംപല്‍ ഭാലും സന്ധ്യ മനോജും ക്യാപ്റ്റന്‍സി ടാസ്ക്കില് മല്‍സരിക്കാന്‍ യോഗ്യത നേടി. പത്ത് വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. ഡിംപലിന് ഏഴും സന്ധ്യയ്ക്ക് അഞ്ചും വോട്ടുകളും ലഭിച്ചു. കണ്ണാടിയില്ലാതെ മേക്കപ്പ് ചെയ്യുക എന്നതാണ് ഇവര്‍ക്ക് ബിഗ് ബോസ് നല്കിയ ടാസ്ക്ക്. പുതിയ ക്യാപ്റ്റനായി രമ്യ പണിക്കരെ തിരഞ്ഞെടുത്തു
