Connect with us

ക്യാപ്റ്റനാകാന്‍ വേണ്ടി സായി നമ്മളെ ഉപയോഗിക്കുവാരുന്നു,; സായിക്കെതിരെ വലിയ ആരോപണങ്ങളുമായി അഡോണി!

Malayalam

ക്യാപ്റ്റനാകാന്‍ വേണ്ടി സായി നമ്മളെ ഉപയോഗിക്കുവാരുന്നു,; സായിക്കെതിരെ വലിയ ആരോപണങ്ങളുമായി അഡോണി!

ക്യാപ്റ്റനാകാന്‍ വേണ്ടി സായി നമ്മളെ ഉപയോഗിക്കുവാരുന്നു,; സായിക്കെതിരെ വലിയ ആരോപണങ്ങളുമായി അഡോണി!

ബിഗ് ബോസ് സീസൺ ത്രീയുടെ മുഖം തന്നെ മാറ്റിയ ടാസ്ക് ആയിരുന്നു കഴിഞ്ഞ ആഴ്ച കടന്നുപോയത്. ബിഗ് ബോസ് വീക്ക്‌ലി ടാസ്‌ക്കായ നാട്ടുകൂട്ടത്തില്‍ ശ്രദ്ധേയ പ്രകടനമാണ് മല്‍സരാര്‍ത്ഥികളെല്ലാം കാഴ്ചവെച്ചത്. രണ്ട് ടീമുകളായി തിരിഞ്ഞാണ് എല്ലാവരും ടാസ്‌കില്‍ പങ്കെടുത്തത്. കോലോത്ത് നാട്, കലിംഗ നാട് എന്നിങ്ങനെയായിരുന്നു ടീമുകൾ .

സൗഹൃദങ്ങൾ പൂർണ്ണമായി മാറ്റിവച്ചുള്ള മത്സരമായിരുന്നെങ്കിലും പലരും പരസ്പരം കൈകോർക്കുകയും പലരെയും ആരോപണങ്ങൾ കൊണ്ട് പൊതിയുകയും ചെയ്തു. ചോദ്യം ചെയ്യാനായി വിളിപ്പച്ചവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മറ്റുളളവര്‍ പറഞ്ഞത്. ഇത്തവണയും വഴക്കും കൈയ്യാങ്കളിയുമെല്ലാം ഉണ്ടായ വീക്ക്‌ലി ടാസ്‌ക്കായിരുന്നു ബിഗ് ബോസ് ഹൗസില്‍ നടന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടുകൂട്ടം ടാസ്‌ക്ക് അവസാനിച്ചത്.

തുടര്‍ന്ന് പുതിയ എപ്പിസോഡില്‍ ക്യാപ്റ്റന്‍സി ടാസ്‌ക്കും ജയില്‍ നോമിനേഷനുമെല്ലാം നടന്നിരുന്നു. ബിഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റനായി രമ്യ പണിക്കരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിമ്പല്‍, സന്ധ്യ തുടങ്ങിയവരോട് മല്‍സരിച്ചാണ് രമ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് . കണ്ണാടിയില്ലാതെ സ്വയം മേക്കപ്പ് ചെയ്യുക എന്നതായിരുന്നു ടാസ്‌ക്ക്.

തുടര്‍ന്ന് ആത്മബന്ധമുളള സുഹൃത്തിനെ കണ്ണാടിയാക്കി എറ്റവും നന്നായി തന്നെ എല്ലാവരും മേക്കപ്പ് ചെയ്തു. എന്നാല്‍ മൊത്തത്തിലുളള വിലയിരുത്തലില്‍ രമ്യയുടെ പേര് തന്നെയാണ് കൂടുതല്‍ പേരും നിർദ്ദേശിച്ചത്. ക്യാപ്റ്റന്‍സി ടാസ്‌ക്കിന് പിന്നാലെ ജയില്‍ നോമിനേഷനും ബിഗ് ബോസില്‍ നടന്നിരുന്നു. വീക്ക്‌ലി ടാസ്‌ക്കില്‍ മോശം പ്രകടനം നടത്തിയ രണ്ട് പേരെ തിരഞ്ഞെടുക്കാനായിരുന്നു മല്‍സരാര്‍ത്ഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടത്.

മോശം പ്രകടനം കാഴ്ചവെച്ച എതിര്‍ ടീമിലെ രണ്ട് പേരെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് അഡോണി, റംസാന്‍ എന്നിവരുടെ പേരുകളാണ് ഇവര്‍ പറഞ്ഞത്. സായി വിഷ്ണുവിന്‌റെയും മണിക്കുട്ടന്റെയും ടീമിന് റംസാന്‍ എന്ന ഒറ്റതിരഞ്ഞെടുപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. സായിക്ക് നേരെ റംസാന്‍ ചെരിപ്പ് ഏറിഞ്ഞതാണ് കാരണമായി ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് അഡോണിയോടും റംസാനോടും ജയില്‍ വസ്ത്രം ധരിച്ച് ജയിലിലേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു.

ജയിലിനുളളില്‍ എത്തിയ ശേഷം സായി വിഷ്ണുവിനെതിരെ അഡോണി സംസാരിച്ചിരുന്നു. സായിയ്ക്ക് വന്ന മാറ്റത്തെ കുറിച്ചാണ് റംസാനോട് അഡോണി പറഞ്ഞത്. സായിക്ക് ക്യാപ്റ്റന്‍സി ലഭിക്കാന്‍ കാരണമായത് നമ്മള്‍ രണ്ടുമാണെന്ന് അഡോണി പറയുന്നു. മുഴുവന്‍ ആളുകളും വെറുതെ സായിയെ ക്യാപ്റ്റനാക്കാനല്ല നോമിനേറ്റ് ചെയ്തത്.

സായിയുടെ പെര്‍ഫോമന്‍സ് ആ കുഴല്‍പ്പന്ത് കളിയില്‍ കണ്ട് അംഗീകരിച്ചിട്ടാണ് സായിയെ നോമിനേറ്റ് ചെയ്തത്. പക്ഷേ ഫസ്റ്റ് ക്യാപ്റ്റന്‍സി മീറ്റിങ്ങ് തുടങ്ങിയപ്പോ സായി ആദ്യം പറഞ്ഞത് എന്നെ വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി ഞാനീ പതിനഞ്ച് പേരുടെയും വോട്ടുകള്‍ വാങ്ങി എനിക്ക് എത്തുന്നതില്‍ ഭയങ്കര സന്തോഷമുണ്ട് എന്നാണ്.

ഞാന്‍ ക്യാപ്റ്റനാവാന്‍ എന്റെ ഇടവും വലവും നിന്നത് റംസാനും അഡോണിയുമാണ് എന്നാണ്. അതിന്‌റെ എവിഡന്‍സ് ഉണ്ട്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അതായാത് ഒരു വ്യക്തി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍, റംസാനും അഡോണിയുമാണ് ഞാന്‍ ക്യാപ്റ്റനാവാന്‍ കുഴല്‍പന്ത് കളിയില്‍ എന്‌റെ ഇടവും വലവും നിന്ന് ബോള് പിടിച്ചതുകൊണ്ടാണ് എനിക്ക് അത്രയും പെര്‍ഫോം ചെയ്യാന്‍ സാധിച്ചത്. അതേ വ്യക്തി ഇപ്പോള്‍ പറയുന്നത് ഞാന്‍ ഒറ്റയ്ക്കാണ് വന്നത്, ഞാന്‍ ഒറ്റയ്ക്കാണ് നില്‍ക്കുന്നത്, ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. അപ്പോ അവന്‍ ക്യാപ്റ്റനാകാന്‍ വേണ്ടി നമ്മളെ ഉപയോഗിക്കുവാരുന്നു.

നമ്മളയല്ലെ ഫ്രണ്ട്ഷിപ്പ് എന്ന സംഭവത്തെ എന്നാണ് റംസാന്‍ പറഞ്ഞത്. അവന്‍ കണ്ട സൗഹൃദം അവന് ക്യാപ്റ്റനാവാന്‍ വേണ്ടിയാണ്. ആയിരിക്കുമെഡാ. ഇവിടെ നിലനിന്നുപോവാനും ക്യാപ്റ്റനാവാനും വേണ്ടിയിട്ടും ആവും അവന്‍ അത് കാണിച്ചത്. എന്നിട്ട് ഫ്രണ്ട്ഷിപ്പെന്ന് റംസാന്‍ പറഞ്ഞു. ഒരു രീതിയിലും നമ്മള് സായിയെ യൂസ് ചെയ്തിട്ടില്ല എന്ന് അഡോണി പറയുന്നു.

എവിടെയാ യൂസ് ചെയ്‌തേ എവിടെയും ഇല്ല. അവനെ ഇതിന് ശേഷം ക്യാപ്റ്റനാക്കിയെന്ന് നമ്മള് പറഞ്ഞിട്ടുണ്ടോ. അവന് ഈ സൗഹൃദത്തില് ഗെയിം മലര്‍ത്തുന്നത് വരെ ഇന്നേവരെ സായിയെ ക്യാപ്റ്റനാക്കിയത് നമ്മളാന്ന് പറഞ്ഞിട്ടുണ്ടോ, ഒരിക്കലും പറയത്തില്ല. അതിന്‌റെ ആവശ്യവും ഇല്ല എന്നും അഡോണി പറയുകയുണ്ടായി.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top