Malayalam
ആരെയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളി; മനസ്സ് തുറന്ന് ഉണ്ണി മുകുന്ദൻ
ആരെയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളി; മനസ്സ് തുറന്ന് ഉണ്ണി മുകുന്ദൻ
മലയാളികളുടെ പ്രിയ താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. ഇപ്പോൾ ഇതാ വിവാഹത്തെയും വധുവിനെയും കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്
ആരെയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളിയെന്നാണ് ആഗ്രഹമെന്ന് ഉണ്ണി മുകുന്ദന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സുണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച്ഡ് ആണെങ്കിലും നൈസര്‍ഗികമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാല്‍ അത് ഗംഭീരമാണെന്നും വൈകി നടന്നാല്‍ മോശമാണെന്നുമുള്ള അഭിപ്രായവും എനിക്കില്ല.
വധുവിനെക്കുറിച്ചുളള സങ്കല്‍പ്പങ്ങളെ കുറിച്ചാണെങ്കില്‍ സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക, ആരേയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം.
പുരുഷനേക്കാള്‍ സ്ത്രീകള്‍ കരുത്തരാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് മള്‍ട്ടി ടാസ്‌കിങ് അവര്‍ക്ക് സാധ്യമാകുന്നത്. എന്റെ അമ്മ അതിന് ഉദാഹരണമാണ്. ടീച്ചറായിരുന്നു അമ്മ. പകല്‍ മുഴുവന്‍ സ്‌കൂളിലായിരിക്കും. വൈകീട്ട് വീട്ടിലെത്തിയാലും ചുരുങ്ങിയത് 40 കുട്ടികള്‍ക്കെങ്കിലും അവര്‍ ട്യൂഷനെടുക്കും. ട്യൂഷന്‍ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
