Malayalam
മമ്മൂക്കയുടെ മകനായതുകൊണ്ട് നേരിടേണ്ടി വന്ന സമ്മർദ്ദങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍!
മമ്മൂക്കയുടെ മകനായതുകൊണ്ട് നേരിടേണ്ടി വന്ന സമ്മർദ്ദങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍!
ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലെത്തിയത് ഒരു സര്‍പ്രൈസ് എന്‍ട്രിയിലൂടെയാണ്. പുതുമയുള്ള ഒരു പരീക്ഷണത്തിനായി കൈകോര്‍ത്ത പുത്തൻ നിരയ്‌ക്കൊപ്പം അവരിലൊരാളായി ഒരു തലക്കനവും കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ ക്യാമറയ്ക്ക് മുന്നിലെത്തി. മലയാളത്തിലെ മെഗാതാരത്തിന്റെ മകന്‍ എന്ന മേല്‍വിലാസവും അതിൽ നിന്നുള്ള ആനുകൂല്യവും സ്വീകരിക്കാതെ സെക്കന്‍ഡ് ഷോ എന്ന ചിത്രം തുടങ്ങി.
മാധ്യമങ്ങൾക്കോ സോഷ്യല്‍ മീഡിയയ്ക്കോ പിടി കൊടുക്കാതെ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രം നിശബ്ദമായി പുറത്തിറങ്ങി . ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകനൊപ്പം സണ്ണി വെയിന്‍ എന്ന സഹതാരത്തിനൊപ്പം പുതിയ തിരക്കഥാകൃത്തിനും സംഗീത സംവിധായകനുമൊപ്പം അവരിലൊരാളായി ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമ സെക്കന്റ് ഷോ .
അതേസമയം , സ്‌കൂള്‍ പഠനകാലത്ത് വളരെ നാണം കുണുങ്ങിയായ ഒരാളായിരുന്നു താനെന്നാണ് ഇന്ന് മലയാള സിനിമയുടെ യുവ താരരാജാക്കന്മാരിൽ ഒരാളായി നിൽക്കുമ്പോൾ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത് . അതിന് കാരണം താന്‍ സ്വയം നല്‍കിയ സമ്മര്‍ദ്ദമായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.
ഇന്നത്തെ പോലെ അന്നും വാപ്പച്ചി വലിയ സ്റ്റാറാണ്. ഒരു താരത്തിന്റെ മകനായതുകൊണ്ട് എല്ലാവരും എന്നില്‍ നിന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുമോയെന്നതായിരുന്നു തന്റെ ടെന്‍ഷനെന്നും ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
‘ എനിക്ക് ഭയങ്കര നാണമായിരുന്നു. ഗ്രൂപ്പ് ഡാന്‍സിലൊക്കെ ഞാനുണ്ടാവുമായിരുന്നു. പത്തുപന്ത്രണ്ട് പേരൊക്കെയുണ്ടെങ്കില്‍ ഞാന്‍ അവരുടെ പിറകില്‍ പോയി നില്‍ക്കും. കുറേപ്പേര് പാടാനുണ്ടെങ്കില്‍ അവരുടെ കൂടെ പാടും. എന്നെ അന്ന് അറിയാവുന്നവര്‍ക്ക് ഇപ്പോള്‍ ഞാന്‍ ഒരു ആക്ടര്‍ ആയതില്‍ അത്ഭുതമാണ്. ഞാന്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതമാണ്.
ഞാന്‍ നാണംകുണുങ്ങിയായിരുന്നതിന് കാരണം ഞാന്‍ തന്നെ എനിക്ക് നല്‍കിയിരുന്ന സമ്മര്‍ദ്ദമാണെന്ന് തോന്നുന്നു. ഇന്നത്തെപ്പോലെ അന്നും വാപ്പച്ചി വലിയ സ്റ്റാറാണ്. ഒരു താരത്തിന്റെ മകനായതുകൊണ്ട് എല്ലാവരും എന്നില്‍ നിന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുമോ എന്നതായിരുന്നു എന്റെ ടെന്‍ഷന്‍. ഇപ്പോഴൊക്കെയാണ് ആ ടെന്‍ഷന്‍ കുറച്ചൊക്കെ മാറിത്തുടങ്ങിയത്,’അതുകൂടാതെ, ക്ലാസില്‍ ശ്രദ്ധിച്ചിരുന്ന് പഠിക്കുന്ന ഒരു കുട്ടിയൊന്നുമായിരുന്നില്ല താനെന്നും എപ്പോഴും ഭാവനയുടെ ലോകത്ത് വിഹരിച്ചിരുന്ന കുട്ടിയായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.
ക്ലാസില്‍ ശ്രദ്ധിച്ചില്ലെങ്കിലും വീട്ടില്‍ കുത്തിയിരുന്ന് പഠിക്കുന്ന കുട്ടിയായിരുന്നു. ക്ലാസില്‍ കെയര്‍ലെസായിരിക്കുന്നു എന്ന് പറഞ്ഞ് വീട്ടിലെപ്പോഴും തന്നെ വഴക്കുപറയുമായിരുന്നെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറയുന്നു.
about dulqur salman
