Connect with us

മറ്റൊരാളുടെ സൃഷ്ടി നല്ലതാണെന്നു തോന്നിയാല്‍ അതിനെക്കുറിച്ചു പറയാനോ നേരിട്ടു പ്രശംസിക്കാനോ കാണിക്കാറില്ല; എം ജയചന്ദ്രനെ കുറിച്ച് ഔസേപ്പച്ചന്‍

Malayalam

സംഗീത സംവിധാന രംഗത്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന എം ജയചന്ദ്രന് ആശംസകളുമായി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. മറ്റൊരാളുടെ സൃഷ്ടി നല്ലതാണെന്നു തോന്നിയാല്‍ അതിനെക്കുറിച്ചു പറയാനോ നേരിട്ടു പ്രശംസിക്കാനോ യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ലെന്ന് ഔസേപ്പച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ഒസേപ്പച്ചന്റെ വാക്കുകള്‍:

ജയചന്ദ്രന്‍ എനിക്ക് സ്വന്തം അനുജനെപ്പോലെയാണ്. നല്ല പാട്ടുകള്‍ സൃഷ്ടിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. ഒരു പ്രഫഷനല്‍ എത്തിക്‌സ് കാത്തു സൂക്ഷിക്കുക കൂടിയാണ്. അത് വളരെ വലിയ കാര്യമാണ്. മറ്റൊരാളുടെ സൃഷ്ടി നല്ലതാണെന്നു തോന്നിയാല്‍ അതിനെക്കുറിച്ചു പറയാനോ നേരിട്ടു പ്രശംസിക്കാനോ യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ല.

അത്തരം ഒരു മനോഭാവമാണ് യഥാര്‍ഥത്തില്‍ വേണ്ടത്. ഞങ്ങളുടെ പാട്ടുകളെക്കുറിച്ച് ഞങ്ങള്‍ പരസ്പരം വിളിച്ചു പ്രശംസിക്കാറുണ്ട്. ഒരേ തൊഴില്‍ ചെയ്യുമ്പോള്‍ മത്സരബുദ്ധി വേണം എന്നതു ശരി തന്നെ. പക്ഷേ അതിനൊക്കെ അപ്പുറത്ത് ഒരു പ്രഫഷനല്‍ എത്തിക്‌സ് കാത്തു സൂക്ഷിക്കണം.

അത് ജയചന്ദ്രന്‍ ചെയ്യുന്നുണ്ട്. നല്ല സ്വഭാവവും മനുഷ്യത്വവും നിലനിര്‍ത്തുന്ന ആളാണ് അദ്ദേഹം. മലയാളികള്‍ക്കു വേണ്ടി ഇനിയും ഒരുപാടൊരുപാട് നല്ല ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ ജയചന്ദ്രന് സാധിക്കട്ടെ. എല്ലാവിധ ദൈവാനുഗ്രഹങ്ങളും ആശംസകളും നേരുന്നു.

More in Malayalam

Trending

Recent

To Top