Connect with us

വേദന കൊണ്ട് കരയാൻ പോലും കഴിയാത്ത അവസ്ഥയിൽ ഞാൻ നിന്നിട്ടുണ്ട്; കിടിലം ഫിറോസിന്റെ ആരോപണങ്ങളിൽ വിങ്ങിപ്പൊട്ടി ഡിമ്പൽ !

Malayalam

വേദന കൊണ്ട് കരയാൻ പോലും കഴിയാത്ത അവസ്ഥയിൽ ഞാൻ നിന്നിട്ടുണ്ട്; കിടിലം ഫിറോസിന്റെ ആരോപണങ്ങളിൽ വിങ്ങിപ്പൊട്ടി ഡിമ്പൽ !

വേദന കൊണ്ട് കരയാൻ പോലും കഴിയാത്ത അവസ്ഥയിൽ ഞാൻ നിന്നിട്ടുണ്ട്; കിടിലം ഫിറോസിന്റെ ആരോപണങ്ങളിൽ വിങ്ങിപ്പൊട്ടി ഡിമ്പൽ !

ബിഗ് ബോസ് സീസൺ ത്രീയിൽ ടാസ്കുകൾ വരുമ്പോഴാണ് എല്ലാ മത്സരാർത്ഥികളും സൗഹൃദം മറന്ന് മത്സരത്തിലേക്ക് ഇറങ്ങുന്നത്. ബിഗ് ബോസ് ഷോ അറുപത്തിയേഴാം ദിവസം പിന്നിടുമ്പോൾ നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്‌കാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് കൊടുത്തത്.

നാട്ടുകൂട്ടം ടാസ്കിൽ ഇന്നലെ കിടിലം ഫിറോസിനെയാണ് കോലോത്തുനാട് ടീം ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. മണിക്കുട്ടന്‍, ഡിംപല്‍, അനൂപ്, സായി, അഡോണി തുടങ്ങിയവരാണ് ഈ ടീമിലുളളവര്‍. വ്യാജ വ്യക്തിത്വത്തിലൂടെ ബിഗ് ബോസ് വീടിനെ കബളിപ്പിക്കുന്നു എന്ന ആരോപണമാണ് കിടിലം ഫിറോസിനെതിരെ ഇവർ ഉന്നയിച്ചത്. തുടര്‍ന്ന് ഡിമ്പൽ ആദ്യം എത്തുകയും കിടിലത്തിനെതിരെ ഗുരുത ആരോപണങ്ങള്‍ പറയുകയും ചെയ്തിരുന്നു.

ഇതിനിടെ സിമ്പതിക്ക് വേണ്ടിയുളള കളിയാണ് ഡിമ്പൽ ഇവിടെ നടത്തുന്നതെന്ന് കിടിലം ഫിറോസ് പറഞ്ഞു. ഇതിന് മറുപടിയായി തന്‌റെ നട്ടെല്ലില്‍ നടത്തിയ ശസ്ത്രക്രിയയുടെ പാടുകള്‍ ഡിമ്പൽ തുറന്നു കാണിച്ചു. പിന്നാലെ ടാസ്‌ക്ക് അവസാനിച്ചപ്പോള്‍ കിച്ചണ്‍ ഏരിയയില്‍ പോയി പൊട്ടിക്കരയുന്ന ഡിമ്പലിനെയാണ് കാണിച്ചത്. അഡോണിയും സായിയും അവിടെ എത്തി ഡിമ്പലിനെ ആശ്വസിപ്പിക്കുകയായിരുന്നു.

ഇത് ടാസ്‌ക്ക് അല്ല അഡോണി എന്ന് പറഞ്ഞ് ഡിമ്പല്‍ പിന്നെയും കരഞ്ഞു . എനിക്കും അച്ഛനും അമ്മയും ഇല്ലേ, ചങ്കില്‍ തീവെച്ചുകൊണ്ടായിരിക്കും അവര്‍ അവിടെ ഇരിക്കുന്നുണ്ടാവുക. 12ാമത്തെ വയസിലാണ് എനിക്ക് ക്യാന്‍സര്‍ വന്നത്. നിങ്ങള്‍ക്ക് അതിന്‌റെ അര്‍ത്ഥം അറിയാമോ. വേദന കൊണ്ട് ഒന്ന് കരയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഞാന്‍ നിന്നിട്ടുണ്ട്.

തന്‌റെ കുട്ടികളുടെ വയസിലാണല്ലോ നിനക്ക് ക്യാന്‍സര്‍ വന്നതെന്ന് ചോദിച്ചയാളാണ് ഫിറോസ്. എല്ലാ പെണ്‍കുട്ടികള്‍ക്കും ഉളള വിഷമങ്ങള്‍ എനിക്കും ഉണ്ട്. ഇതെന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടാകും. നല്ല വേദന സഹിച്ചാണ് ഞാന്‍ ജീവിക്കുന്നത്. പോസിറ്റീവായ ചുറ്റുപ്പാടാണ് എന്‌റെ മെഡിസിന്‍. എന്ന് കരഞ്ഞുകൊണ്ട് ഡിമ്പല്‍ പറഞ്ഞു.

തുടര്‍ന്ന് കിടിലത്തിന്‌റെ ഗെയിം പ്ലാനിനെ കുറിച്ച് സൂര്യ പറഞ്ഞു. “അഡോണി ഇതുതന്നെയാണ് ഞാന്‍ അവിടെ പറഞ്ഞ സ്റ്റേറ്റ്‌മെന്‌റ്. സ്‌ട്രോംഗായിട്ട് നില്‍ക്കുന്ന മല്‍സരാര്‍ത്ഥികളെ ലക്ഷ്യമിട്ട് അവരെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്, അത് പുളളിയുടെ ഗെയിം പ്ലാനാണ്. പുളളിക്ക് സ്‌ട്രോംഗായിട്ട് തോന്നുന്നവരെയാണ് പുളളി ടാര്‍ഗറ്റ് ചെയ്യുന്നതും അവര്‍ക്കെതിരെ കളിക്കുന്നതും.

എല്ലാവര്‍ക്കെതിരെയും കളിക്കുന്നില്ല, സൂര്യ പറഞ്ഞു. തുടര്‍ന്ന് കലിംഗ നാട് ടീം ഡിമ്പലിനെയാണ് ആദ്യം ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഡിമ്പലിനെതിരെ ശക്തമായ ആരോപണങ്ങളാണ് എതിര്‍ടീം ഉന്നയിച്ചത്. എന്നാല്‍ എല്ലാവരും കൂടി സംസാരിക്കാന്‍ തുടങ്ങിയതോടെ ടാസ്‌ക്ക് വലിയ വാക്ക് തര്‍ക്കങ്ങളിലേക്ക് നീങ്ങി. റംസാനും കിടിലവും നോബിയുമാണ് ഡിമ്പലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കൂടാതെ സന്ധ്യയും റിതുവും രമ്യയുമെല്ലാം ശബ്ദമുയര്‍ത്തി.

ഡിമ്പലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ബസര്‍ ശബ്ദം കേള്‍ക്കുന്നത് വരെ ഡിമ്പല്‍ എതിര്‍ ടീമിനു മുന്‍പില്‍ പിടിച്ചുനിന്നു. ഇതുവരെ ഒരു ചോദ്യം പോലും കൃത്യമായി ചോദിച്ചില്ലെന്നായിരുന്നു ഡിമ്പല്‍ എതിര്‍ ടീമിനെ കളിയാക്കി പറഞ്ഞത്. അതേസമയം കിടിലത്തിന്‌റെ ടീം ഡിമ്പലിനെതിരെ ആരോപണങ്ങള്‍ പറയുന്നത് തുടര്‍ന്നു.

അവസാനം ബസര്‍ ശബ്ദം വന്നതോടെ ടാസ്‌ക്ക് അവസാനിക്കുകയായിരുന്നു. ഇനിയങ്ങോട്ട് വാശിയേറിയ മത്സരങ്ങളാകും നടക്കുന്ന എന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ എപ്പിസോഡിലുണ്ടായ വലിയ വാക് തർക്കങ്ങൾ.

about bigg boss

More in Malayalam

Trending

Recent

To Top