Connect with us

വിവാഹത്തിന് മുന്‍പ് ഒരുമിച്ച് താമസിച്ചു! ജീജ പറഞ്ഞതെല്ലാം സത്യം തെളിവ് നിരത്തി ആദിത്യൻ……

Malayalam

വിവാഹത്തിന് മുന്‍പ് ഒരുമിച്ച് താമസിച്ചു! ജീജ പറഞ്ഞതെല്ലാം സത്യം തെളിവ് നിരത്തി ആദിത്യൻ……

വിവാഹത്തിന് മുന്‍പ് ഒരുമിച്ച് താമസിച്ചു! ജീജ പറഞ്ഞതെല്ലാം സത്യം തെളിവ് നിരത്തി ആദിത്യൻ……

ആദിത്യന് വിവാഹിതയായ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം നടി അമ്പിളി രംഗത്ത് വന്നത്. ഗുരുത ആരോപണങ്ങളാണ് അമ്പിളി ആദിത്യന് നേരെ ഉന്നയിച്ചത്. ഇതോടെ താരദമ്പതികളുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍ സോഷ്യൽ മീഡിയയിലടക്കം വലിയ വിവാദത്തിന് വഴി തെളിയിച്ചിരിക്കുകയാണ്

ഗര്‍ഭിണിയായതിന് ശേഷമാണ് തങ്ങള്‍ക്കിടയില്‍ പ്രശ്‌നം തുടങ്ങിയതെന്നും പിന്നീട് അദ്ദേഹം വീട്ടിലേക്ക് വരുന്നതും കുറവാണെന്ന് അമ്പിളി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അമ്പിളിയുടെ ആരോപണങ്ങളെ തള്ളി കൊണ്ട് ആദിത്യനും രംഗത്ത് എത്തി

ആദിത്യനും അമ്പിളിയും വിവാഹിതരായ സമയത്ത് നടി ജീജ സുരേന്ദ്രന്‍ നല്‍കിയ ആശംസയും ഇതിനിടയിൽ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വൈറലായിരുന്നു. ‘സ്നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടുപേരുടേയും അമ്മ ഞാനായിരുന്നു. നിങ്ങള്‍ രണ്ടാളുടേയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.

സിനിമ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റ് എന്നുള്ളത് അത്യാവശ്യമാണെന്നുമായിരുന്നു ജീജ സുരേന്ദ്രന്‍ അന്ന് പറഞ്ഞത്. അന്നേ അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തെക്കുറിച്ച് ജീജ പ്രവചിച്ചിരുന്നു, കാലത്തിന് മുന്‍പേ സഞ്ചരിച്ചയാള്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകള്‍.

ഇതിനിടയില്‍ നടി ജീജ സുരേന്ദ്രന്‍ പറഞ്ഞ കാര്യം സത്യമാണെന്ന് വെളിപ്പെടുത്തുകയാണ് ആദിത്യനിപ്പോള്‍. അമ്പിളി ആദ്യം വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ താനുമായി പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിണങ്ങി പോയതാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദിത്യന്‍ വെളിപ്പെടുത്തിരിക്കുകയാണ്

‘അമ്പിളി ദേവിയെ വിവാഹം കഴിച്ച് മൂന്നാമത്തെ ദിവസം മുതല്‍ ഞാന്‍ പ്രശ്‌നങ്ങളിലായിരുന്നു. പലതും ഞാന്‍ ഇറങ്ങിയാണ് പരിഹരിച്ചത്. അവളെ കുറിച്ച് മോശം പറയാന്‍ ഉണ്ട്. പക്ഷേ അത് പറഞ്ഞാല്‍ ഞാന്‍ പ്രതിയാവും. കാരണം എന്റെ പഴയകാലം വെച്ച് ഇവന്‍ പറയുന്നതെല്ലാം വെറുതേയാണെന്നും ഞാനാണ് പ്രശ്‌നക്കാരനെന്ന് എല്ലാവരും പറയും.

അമ്പിളിയെ മുന്നിലിരുത്തി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഞാനൊരു കള്ളം പറഞ്ഞിട്ടുണ്ട്. സ്‌നേഹതൂവല്‍ സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ ഇഷ്ടത്തിലായിരുന്നു. ജീജ സുരേന്ദ്രന്‍ പറഞ്ഞ കാര്യം സത്യമാണ്.

അന്ന് ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്ന സമയത്ത് ഇഷ്ടത്തിലായിരുന്നെങ്കിലും ചെറിയൊരു പ്രശ്‌നം വന്നു. അന്ന് ലൊക്കേഷനില്‍ നിന്ന് എന്നെ മാറ്റി നിര്‍ത്തി അമ്പിളി സംസാരിച്ചു. അതിന് ഞാന്‍ മറുപടിയും കൊടുത്തു. ശേഷം അങ്ങനെ കാര്യമായി സംസാരിക്കാറില്ലായിരുന്നു. രണ്ട് മാസത്തിന് ശേഷം അമ്പിളിയും ലോവലും തമ്മിലുള്ള കല്യാണമാണെന്നാണ് ഞാന്‍ അറിയുന്നത്. ശരിക്കും ഞാന്‍ ഷോക്ക് ആയി പോയി. ലോവല്‍ അമ്പിളിയെ കെട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. അവരുടെ കല്യാണം കഴിഞ്ഞ ശേഷം അവരുമായി ബന്ധപ്പെടാന്‍ പോയിട്ടില്ല.

2014 ന് ശേഷം അമ്പിളി എന്നെ വിളിച്ചു. എന്റെ കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് എന്റെയും ഡിവോഴ്‌സ് കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. അമ്പിളി വിളിച്ചതിന് പിന്നാലെ അവളുടെ അമ്മയും വിളിച്ച് ലോവലിനെ കുറിച്ചും അദ്ദേഹത്തിന്റെ വീട്ടിലെ പീഡനങ്ങളെ കുറിച്ചുമൊക്കെ കുറേ കാര്യങ്ങള്‍ പറഞ്ഞു. അവള്‍ക്ക് വീണ്ടും വര്‍ക്ക് വേണണെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങള്‍ വീണ്ടും ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചു. പിന്നാലെ വേറെ നിരവധി കഥാപാത്രങ്ങളും കിട്ടി.

ഇടയ്ക്ക് ലോവല്‍ എന്നെ വിളിച്ച് ഒന്ന് കാണണമെന്ന് പറഞ്ഞു. ഞാന്‍ കാണാമെന്നും പറഞ്ഞു. ആ സമയത്ത് അമ്പിളിയുമായി ഞാന്‍ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അന്ന് എന്നെ തെറ്റിദ്ധരിക്കാന്‍ കാരണം ലോവല്‍ നിങ്ങളെ കുറിച്ച് മോശം പറഞ്ഞത് കൊണ്ടാണെന്ന് അമ്പിളി എന്റേടുത്ത് പറഞ്ഞിരുന്നു. സ്വഭാവികമായും നമ്മള്‍ ഇഷ്ടപ്പെട്ട ആളെ നഷ്ടമായപ്പോള്‍ എനിക്കും ദേഷ്യം തോന്നിയിരുന്നു. പിന്നെ അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഞാനും ഇടപ്പെട്ടു. എങ്കിലും അവര്‍ വിവാഹമോചിതരായി. അക്കാര്യം ഞാന്‍ അറിഞ്ഞില്ല.

പിന്നെയാണ് സീത എന്ന സീരിയലില്‍ ജോയിന്‍ ചെയ്യുന്നത്. അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പലതും പറഞ്ഞ് ഞങ്ങള്‍ വീണ്ടും നല്ല സ്‌നേഹത്തിലായി. വിവാഹം കഴിച്ചു. ഇപ്പോള്‍ അവര്‍ ആരോപിക്കുന്നതൊന്നും സത്യമല്ല. തൃശൂരില്‍ വിവാഹത്തിന് മുന്‍പും ഞങ്ങള്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. അന്ന് അച്ഛനും അമ്മയും ഈ മകനുമായിട്ടാണ് അമ്പിളി തൃശൂരിലെ വീട്ടില്‍ വരുന്നത്. അതിന് മുന്‍പ് 2014 ലൊക്കെ അമ്പിളിയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിന് മുകളിലാണ് താമസിച്ചത്. അത് സത്യമാണെന്നും ആദിത്യന്‍ പറയുന്നു.

More in Malayalam

Trending

Recent

To Top