Malayalam
അവൻ ബുദ്ധിമാനാണ്, മുഖത്ത് വരുന്ന ആ മാറ്റം! ബിഗ് ബോസ്സ് കണ്ടതിന് ശേഷം രാത്രി നടക്കുന്നത്! സൂര്യയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ വീണ്ടും
അവൻ ബുദ്ധിമാനാണ്, മുഖത്ത് വരുന്ന ആ മാറ്റം! ബിഗ് ബോസ്സ് കണ്ടതിന് ശേഷം രാത്രി നടക്കുന്നത്! സൂര്യയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ വീണ്ടും
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടനും സൂര്യയും. മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഇരുവരും ബിഗ് ബോസ് വീട്ടിലെ പ്രണയജോഡികളായത്.
എന്നാല്‍ സൂര്യ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു മണിക്കുട്ടന്‍. തനിക്ക് സൂര്യയോട് പ്രണയമില്ലെന്നും ഇഷ്ടവും ബഹുമാനവുമാണ് ഉളളതെന്നാണ് മണിക്കുട്ടന്‍ മുന്‍പ് പറഞ്ഞത്. എന്നാല്‍ ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ മണിക്കുട്ടനെ വിടാതെയാണ് സൂര്യ മുന്‍പോട്ട് പോവുന്നത്.
സൂര്യ മേനോനെ കുറിച്ച് മത്സരാര്‍ഥികള്‍ പലപ്പോഴും പറയുന്നത് ഫേക്ക് ആണെന്നാണ്. ഇതിനെതിരെ സൂര്യയും പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മകളെ കുറിച്ച് വീണ്ടും പറയുകയാണ് സൂര്യയുടെ മാതാപിതാക്കൾ
ബിഗ് ബോസിനുള്ളില്‍ എല്ലാവരെയും ഇഷ്ടമാണ്. റംസാന്റെ ക്യാപ്റ്റന്‍സിയാണ് ഏറെ ഇഷ്ടപ്പെട്ടത്. അവന്‍ നന്നായി കളിക്കുന്നുണ്ടെന്നും ബുദ്ധിമാനാണെന്നും സൂര്യയുടെ അമ്മ പറയുന്നു. അതുപോലെ സൂര്യ ഫേക്ക് ആണോന്ന് ചോദിക്കുന്നവരോട് അല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് താരമാതാപിതാക്കള്‍
സൂര്യ വിജയിച്ച് വന്നാല്‍ അതില്‍പരം സന്തോഷം വേറെ ഇല്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പിന്നെ അര്‍ഹിക്കുന്നവര്‍ക്ക് കിട്ടണമെന്ന ആഗ്രഹമാണുള്ളത്. ജനങ്ങളാണ് അത് തീരുമാനിക്കുന്നത്. മിസ് കേരള മത്സരത്തില്‍ പങ്കെടുത്ത് വിജയ സാധ്യത ഉണ്ടായിരുന്നെങ്കിലും ചോദ്യോത്തരങ്ങളിലാണ് സൂര്യ പുറത്തായത്.
സൗന്ദര്യത്തിലും തലമുടിയിലുമൊക്കെ അവള്‍ പിടിച്ച് നിന്നു. ഒത്തിരി തലമുടി ഉള്ള കുട്ടിയായിരുന്നു സൂര്യ. ഇപ്പോള്‍ മുഴുവനും പോയി. മിസ് കേരള മത്സരം മലയാളമായിരിക്കുമെന്ന് കരുതിയാണ് പോയത്. പക്ഷേ അവിടെ ഇംഗ്ലീഷിലുള്ള ചോദ്യം വന്നപ്പോള്‍ പറയാന്‍ പറ്റിയില്ല. അവള്‍ മലയാളം മീഡിയത്തില്‍ പഠിച്ചതാണ്.
ഇടയ്ക്ക് അവതാരകയായി പോയിട്ടുണ്ടായിരുന്നു. ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന പരിപാടിയില്‍ സൂര്യ ആങ്കറിങ് ചെയ്തിരുന്നു. അന്ന് ഫിറോസ് ഖാന്‍ ഓക്കെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് അവസരം ലഭിക്കാതെ സൂര്യയ്ക്ക് കിട്ടി. സ്ത്രീകളെ പരാമവധി അവഗണിക്കുകയാണ്. നോമിനേറ്റ് ചെയ്യുമ്പോള്‍ എപ്പോഴും അവളുടെ പേരാണ് എല്ലാവരും പറയുന്നത്.
ലേശം ഒച്ച ഇടുന്നത് ഡിംപല്‍ മാത്രമാണ്. നീ പോടീന്ന് വിളിച്ചാല്‍ നീ പോടാന്ന് തിരിച്ച് വിളിക്കുന്നത് അവള്‍ മാത്രമാണ്. സൂര്യ അങ്ങനൊന്നും പറയില്ല. സൂര്യയെ എടീ എന്നെങ്ങാന്‍ വീട്ടില്‍ നിന്ന് വിളിച്ചാല്‍ എനിക്ക് പേരില്ലേ എന്ന് ചോദിക്കും വഴക്കുണ്ടാക്കുമ്പോള്‍ അവളുടെ മുഖത്ത് വരുന്ന മാറ്റം കാണാം. ക്യാപ്റ്റനായ സമയത്ത് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. റംസാന്‍ നല്ല ബുദ്ധിമാനാണ്. നന്നായി ഗെയിം കളിക്കുകയും ചെയ്യുന്നുണ്ട്. അവിടെയുള്ള എല്ലാവരെയും ഇഷ്ടമാണ്. മോള്‍ കരയുന്നത് മാത്രമാണ് ഞങ്ങള്‍ക്ക് പ്രശ്‌നം.
മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, റംസാന്‍ എല്ലാവരും അവിടെ കരഞ്ഞിട്ടുണ്ട്. പക്ഷേ മോള്‍ കരയുമ്പോള്‍ മാത്രമാണ് എല്ലാവര്‍ക്കും പ്രശ്‌നം. കഴിഞ്ഞ തവണ സൂര്യയ്ക്ക് പതിനാറ് ലക്ഷം വോട്ട് സൂര്യയ്ക്ക് ലഭിച്ചിരുന്നതായി മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നു. ബിഗ് ബോസ് കണ്ടതിന് ശേഷം രാത്രി മുഴുവന്‍ ഇരുന്ന് വോട്ട് പിടിക്കുകയാണ് തങ്ങള്‍. പിന്നെ അവള്‍ ഫേക്ക് ആണെന്ന് പറയുന്നത് ശരിയല്ല. അവള്‍ ഉള്ള കാര്യമാണ് പറയുന്നതെന്നും സൂര്യയുടെ അച്ഛനും അമ്മയും പറയുന്നു.
അതേസമയം മണിക്കുട്ടനോടുളള സൂര്യയുടെ ഇഷ്ടം ഗെയിമിന്‌റെ ഭാഗമാണെന്നാണ് മിക്കവരും പറയുന്നത്. ബിഗ് ബോസില്‍ പിടിച്ചുനില്‍ക്കാന്‍ സൂര്യ കണ്ടെത്തിയ മാര്‍ഗമാണ് മണിക്കുട്ടനോടുളള പ്രണയമെന്നാണ് പ്രേക്ഷകരെല്ലാം ഇപ്പോഴും വിശ്വസിക്കുന്നത്. മണിക്കുട്ടന്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയ സമയത്തെല്ലാം സൂര്യ കൂടൂതല്‍ അടുക്കാന്‍ ശ്രമിച്ചിരുന്നു. തമിഴ് ബിഗ് ബോസില്‍ ഓവിയ കളിച്ച ഗെയിം അതേപോലെ സൂര്യയും പിന്തുടരുന്നതെന്നാണ് ആദ്യം മുതല്‍ ബിഗ് ബോസ് ആരാധകരെല്ലാം പറഞ്ഞത്.