serial
അഭിനയിക്കാന്‍ നടക്കുന്നു, മുഖത്ത് വല്ല ഭാവവും വരുമോ? ആ പ്രമുഖ നടന്റെ അധിക്ഷേപം തളർത്തിക്കളഞ്ഞു
അഭിനയിക്കാന്‍ നടക്കുന്നു, മുഖത്ത് വല്ല ഭാവവും വരുമോ? ആ പ്രമുഖ നടന്റെ അധിക്ഷേപം തളർത്തിക്കളഞ്ഞു
ഏഷ്യനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ പരമ്പരയാണ് സാന്ത്വനം. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയിരിക്കുകയാണ്. സീരിയലിലെ എപ്പിസോഡുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പരമ്പരയിലെ കണ്ണന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടുകയാണ് യുവതാരം അച്ചു സുഗന്ധ്.
ഇപ്പോൾ ഇതാ അഭിനയമോഹിയായ തനിക്ക് പിന്തുണ നല്‍കിയത് അച്ഛന് ആണെന്ന് അച്ചു ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു. കുട്ടിക്കാലത്ത് അച്ഛന് ഗള്‍ഫിലായിരുന്നുവെന്നും അദ്ദേഹം നാട്ടിലേക്ക് വരുമ്പോൾ കുറേ സിനിമാ സി.ഡികള്‍ കൊണ്ടു വരും അതൊക്കെ കാണുന്നതായിരുന്നു പ്രധാന ഹോബിയെന്നും അച്ചു പറഞ്ഞു. അതിനിടെ തന്നെ തന്റെ ജീവിതത്തില്‍ സിനിമാമോഹം മൂലമുണ്ടായ ഒരു ദുരനുഭവവും അച്ചു പങ്കുവെച്ചു.
അച്ചുവിന്റെ വാക്കുകള്‍
എനിക്കു വേണ്ടി അച്ഛന് പലരോടും അവസരം ചോദിച്ചിട്ടുണ്ട്. അതിലൊരാള്‍ അവസരം നല്‍കാമെന്നു പറഞ്ഞ് അച്ഛനെ കൊണ്ട് അയാളുടെ വീട്ടിലെ ഒരുപാട് ജോലികള്‍ ചെയ്യിച്ചു. അതെല്ലാം തീര്‍ന്നതോടെ കൈമലര്‍ത്തി. ആ സംഭവം അച്ഛനെ ഒരുപാട് വിഷമിപ്പിച്ചു. പക്ഷേ അച്ഛന് വാശിയായി.
വേദനിപ്പിക്കുന്ന ഒരു സംഭവം സെറ്റില്‍വച്ചുണ്ടായി. ”ഞാന്‍ ഒരു നടനെ പരിചയപ്പെട്ടു. നായകനായി കരിയര്‍ തുടങ്ങിയ, അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ് അദ്ദേഹം. സംസാരിക്കുന്നതിനിടയില്‍ എന്റെ അഭിനയമോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി. അല്‍പ്പ നേരം കഴിഞ്ഞ് കോസ്റ്റ്യൂമര്‍ ചേട്ടന് എന്റെ അടുത്തേക്ക് വന്നു. ‘നീ എന്തിനാ അവരോട് ഇതൊക്കെ പറയുന്നേ, എല്ലാവരും തളര്‍ത്താനേ നോക്കൂ’ എന്നു പറഞ്ഞു. ഞാന്‍ കാര്യം എന്താണ് എന്നു ചോദിച്ചപ്പോള്‍ ചേട്ടന് പറഞ്ഞത് ഇങ്ങനെയാണ്. ‘നീ പോയി കഴിഞ്ഞപ്പോള്‍ അയാള്‍ നിന്നെ പരിഹസിച്ച് സംസാരിച്ചു. ദേ ഒരുത്തന് അഭിനയിക്കാന്‍ നടക്കുന്നു.
‘ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ ?’ എന്നായിരുന്നു ആ നടന് കൂടെ ഉണ്ടായിരുന്നവരോടു പറഞ്ഞ്. ഇക്കാര്യം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും വേദനിച്ചു. കരഞ്ഞു. എന്റെ രൂപത്തെ സംബന്ധിച്ച് അപകര്‍ഷതാബോധം തോന്നി. അഭിനയം എനിക്കു യോജിക്കില്ല എന്ന ചിന്ത ശക്തമായെന്നും അച്ചു പറയുന്നു
