Malayalam
അനൂപോ അഡോണിയോ ഡിംപലോ സന്ധ്യയോ? ബിഗ് ബോസ് തന്നെ ചോദിക്കുന്നു!
അനൂപോ അഡോണിയോ ഡിംപലോ സന്ധ്യയോ? ബിഗ് ബോസ് തന്നെ ചോദിക്കുന്നു!
ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ കൂടുതൽ ദിവസം ക്യാപ്റ്റനായ ക്രെഡിറ്റ് റംസാനാണ്. റംസാന് പിന്നാലെയായി അടുത്ത ക്യാപ്റ്റനെ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് നിർദ്ദേശിച്ചു . പോയവാരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ ക്യാപ്റ്റന്‍സി ടാസ്ക്കില് മത്സരിക്കേണ്ടവരെ കണ്ടെത്തിയത്. അനൂപിനും അഡോണിക്കും ഡിംപലിനും സന്ധ്യയ്ക്കുമായിരുന്നു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. ടാസ്ക്കുകളിലെ പ്രകടനങ്ങളും ചെയ്യുന്ന രീതിയുമൊക്കെയായിരുന്നു നോമിനേറ്റ് ചെയ്യുന്നതിനുള്ള കാരണങ്ങളായി പലരും പറഞ്ഞത്.
അനൂപിനേയും ഡിംപലിനേയും അഡോണിയേയുമായിരുന്നു കിടിലന്‍ ഫിറോസ് നോമിനേറ്റ് ചെയ്തത്. സന്ധ്യ ഒരു മാസത്തോളം കിച്ചണിലായിരുന്നു. സന്ധ്യയെ ക്യാപ്റ്റനായി കാണാന്‍ ആഗ്രഹമുണ്ടെന്ന് റംസാന് പറഞ്ഞു. അഡോണിയും അനൂപുമായിരുന്നു റംസാന്റെ മറ്റ് നോമിനേഷന്. അഡോണിയും ഡിംപലും അനൂപുമായിരുന്നു മണിക്കുട്ടന്റെ നോമിനേഷനിലുള്ളത്. വരുന്ന ടാസ്ക് ശ്രദ്ധിച്ച് ചെയ്യുന്നയാളാണ് അനൂപ്, അനൂപിനേയും രമ്യയേയും ഡിംപലിനേയുമായിരുന്നു അഡോണി ക്യാപ്റ്റന്‍സി ടാസ്ക്കിനായി നിര്‍ദേശിച്ചത്.
അഡോണി, സന്ധ്യ, രമ്യ ഇതായിരുന്നു ഡിംപലിന്റെ നോമിനേഷന്. അനൂപും സന്ധ്യയും അഡോണിയുമായിരുന്നു സൂര്യയുടെ നോമിനേഷനിലുണ്ടായിരുന്നത്. അനൂപിനേയും സന്ധ്യയേയും അനൂപിനേയുമായിരുന്നു ഋതു നോമിനേറ്റ് ചെയ്തത്. എന്നെക്കുറിച്ച് കേട്ടത് പറയൂയെന്ന് ആര്‍ജ്ജവത്തോടെ പറഞ്ഞ രമ്യയെയായിരുന്നു അനൂപ് ആദ്യം നിര്‍ദേശിച്ചത്.
സന്ധ്യയും അഡോണിയുമായിരുന്നു അനൂപ് നിര്‍ദേശിച്ച മറ്റ് രണ്ട് പേര്. അഡോണി, ഡിംപല്‍, അനൂപ് ഇതായിരുന്നു രമ്യയുടെ നോമിനേഷന്. ഡിംപല്‍, അഡോണി, അനൂപ് ഇവരുടെ പേരായിരുന്നു സന്ധ്യ പറഞ്ഞത്. അഡോണിയേയും അനൂപിനേയും സന്ധ്യയെയുമായിരുന്നു നോബി നിര്‍ദേശിച്ചത്. ഇതുവരെ ക്യാപ്റ്റനാകാത്ത ഇവരിൽ ആരാകും ക്യാപ്റ്റൻ എന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
about bigg boss
