Malayalam
രാജാവിനെയും വ്യാളിയെയും കുറുക്കനെയും തിരഞ്ഞെടുത്ത് ബിഗ് ബോസ് വീട്; ഇത് പരസ്പരമുള്ള മത്സരാർത്ഥികളുടെ വിലയിരുത്തൽ!
രാജാവിനെയും വ്യാളിയെയും കുറുക്കനെയും തിരഞ്ഞെടുത്ത് ബിഗ് ബോസ് വീട്; ഇത് പരസ്പരമുള്ള മത്സരാർത്ഥികളുടെ വിലയിരുത്തൽ!
എല്ലായിപ്പോഴും വ്യത്യസ്തമായ ടാസ്ക്കുകളാണ് ബിഗ് ബോസ് നല്‍കാറുള്ളത്. കഴിഞ്ഞ എപ്പിസോഡിൽ മുൻ സീസൺ ഒന്നും കണ്ടിട്ടില്ലാത്ത വ്യത്യസ്തമായൊരു ടാസ്കുമായിട്ടാണ് ബിഗ് ബോസ് എത്തിയത്. രാജാവ്, വ്യാളി, സിംഹം ഈ പുരസ്കാരം നേടുന്നവര്‍ അടുത്തയാഴ്ചയിലെ നോമിനേഷന് പ്രക്രിയയില്‍ നിന്നും മുക്തി നേടുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. അതോടെ മത്സരം അൽപ്പം കൂടി കടുത്തു. ഇതിന് ശേഷം താരങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടായി. വോട്ട് അസാധുവാക്കാനാവില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഫിറോസ് ഖാനായിരുന്നു അവതാരകനായെത്തിയത്.
ആദ്യം പ്രഖ്യാപിച്ചത് സര്‍പ്പം അവാര്‍ഡായിരുന്നു . 6 വോട്ടുകളുമായി ഈ പുരസ്കാരം സ്വന്തമാക്കിയത് ഡിമ്പലാണ്. ശരിക്കും അപകടകാരിയാണ് സര്‍പ്പം, അത് പോലെ തന്നെയാണ് ഞാനും. എന്ത് കണ്ടാലും അപ്പോള്‍ത്തന്നെ പ്രതികരിക്കുന്നയാളാണ്. ചെവികളില്ലാഞ്ഞിട്ടും തനിക്ക് നേരെ വരുന്ന അപകടം മനസ്സിലാക്കി പ്രതിരോധിക്കുന്ന സ്വഭാവമാണ് സര്‍പ്പത്തിന്റേത്. അപകടം വരുന്നത് എനിക്ക് നേരത്തെ കാണാം. ഈ പുരസ്കാരം ലഭിച്ചതില്‍ നന്ദിയെന്നായിരുന്നു ഡിമ്പൽ പറഞ്ഞത്.
വാക്കുകളില്‍ അഗ്നിയുള്ളവന്- വ്യാളി പുരസ്കാരമായിരുന്നു അടുത്തതായി പ്രഖ്യാപിച്ചത്. എനിക്ക് തന്നെയാണ് ഈ പുരസ്കാരമെന്നായിരുന്നു ഫിറോസ് ഖാന് പറഞ്ഞത്. വാക്കുകള്‍ കൊണ്ട് ജീവിക്കുന്നയാളായ ഫിറോസ് ശരിക്കും അര്‍ഹനാണ്. റേഡിയോക്കാര്‍ക്ക് വേണ്ടി താന്‍ ഈ പുരസ്കാരം സമര്‍പ്പിക്കുകയാണെന്നായിരുന്നു ഫിറോസ് ഖാന് പറഞ്ഞത്. പുരസ്കാരങ്ങള്‍ നല്കുന്നതിനിടയില് പാട്ടും ഡാന്‍സുമൊക്കെയായി അവാര്‍ഡ് വേദി സജീവമായിരുന്നു.
നോബിയും മണിക്കുട്ടനുമായിരുന്നു രാജാവിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. 5 വോട്ടുകളായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ഇവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. ഇരുവര്‍ക്കും വീണ്ടും ഒരേ വോട്ട് ലഭിച്ചതോടെ നോബി മണിക്കുട്ടനെ രാജാവാക്കി പിന്‍വാങ്ങുകയായിരുന്നു. കഴുതപ്പുലി അഥവാ കൗശലക്കാരന് പുരസ്കാരത്തിന് അര്‍ഹനായത് അനൂപായിരുന്നു.
കൗശലം എപ്പോഴും മുന്നോട്ട് നീങ്ങാന്‍ നല്ലതാണ്. കഴുതപ്പുലി അത്ര മോശമൊന്നുമല്ലെന്നുമായിരുന്നു അനൂപ് പറഞ്ഞത്. സിംഹമായിട്ടായിരുന്നു റംസാനെ വിശേഷിപ്പിച്ചത്. സായ് വിഷ്ണുവിനെയായിരുന്നു ബിഗ് ബോസ് വീട്ടിലെ കുറുക്കനായി തിരഞ്ഞെടുത്തത്. എല്ലാവരും അവരവർക്ക് കിട്ടിയ അവാർഡുകൾ വഴക്കൊന്നും കൂടാതെ തന്നെ സ്വീകരിച്ചു.
about bigg boss
