Connect with us

“മാന്യം മര്യാദക്ക് വസ്ത്രധാരണം നടത്തുക”; വഴക്കിനെ കുറിച്ചുള്ള പ്രതികരണവുമായി നടി അശ്വതി!

Malayalam

“മാന്യം മര്യാദക്ക് വസ്ത്രധാരണം നടത്തുക”; വഴക്കിനെ കുറിച്ചുള്ള പ്രതികരണവുമായി നടി അശ്വതി!

“മാന്യം മര്യാദക്ക് വസ്ത്രധാരണം നടത്തുക”; വഴക്കിനെ കുറിച്ചുള്ള പ്രതികരണവുമായി നടി അശ്വതി!

ബിഗ് ബോസില്‍ പൊളി ഫിറോസ് പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ ദിവസം തന്നെ വഴക്ക് തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡ് തുടങ്ങിന്നത് തന്നെ ഡിമ്പൽ സൂര്യയുമായി തർക്കിക്കുന്നതിലാണ്. വസ്ത്രധാരണമായിരുന്നു വഴക്കിന്റെ കാരണം.

പതിവുപോലെ ഡിമ്പൽ സൂര്യ പ്രശ്‌നത്തെ കുറിച്ചും ബിഗ് ബോസിലെ കഴിഞ്ഞ ദിവസത്തെ കുറിച്ചും കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് പുതിയ എപ്പിസോഡിനെ കുറിച്ച് അശ്വതി തുറന്നെഴുതിയത്.

നടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…!

“മലയാളി പ്രേക്ഷകർ കാണുന്ന ഷോയിൽ “മാന്യം മര്യാദക്ക് വസ്ത്രധാരണം നടത്തുക” എന്ന സൂര്യയുടെ കഴിഞ്ഞ ദിവസത്തെ പ്രയോഗത്തെ ഡിമ്പലിന് കൊണ്ടു. അതിനെ കുറിച്ച് ഡിമ്പൽ കിടിലുവിനോട് സംസാരിച്ചാണ് തുടക്കം. കിടിലു പറഞ്ഞു കൊടുത്തു അത് തെറ്റായ സ്റ്റേറ്റ്മെന്റ് ആയിപോയി എന്നു.

ഡിമ്പലിന് സ്വയംമേ താൻ മാന്യമായ വസ്ത്രധാരണം ആണ് നടത്തുന്നത് എന്നു തോന്നൽ ഉണ്ടെങ്കിൽ അതിൽ കൊള്ളാൻ എന്തിരിക്കുന്നു ല്ലെ?. വസ്ത്രം ഈസ് എന്‍ യൂണിവേഴ്‌സല്‍ വേര്‍ഡ്, നോട്ട് ദ പോയിന്‌റെ.. പിന്നെ ഒട്ടും അമാന്തിചില്ല ഡിമ്പൽ തുടങ്ങി,സൂര്യ ഓവർ ആക്ടിങ്, ഫേക്ക് എന്നൊക്കെ ഡിമ്പലിനെ ആരും തിരുത്താൻ ചെല്ലരുത് കുട്ടിക്കത് ഇഷ്ട്ടല്ല.

ബിക്കോസ് ഐ ആം ഡിമ്പൽ ഭാല്‍. ആ വഴക്ക് പിന്നെ സായി, ഋതു ഏറ്റെടുത്തു. ഡിമ്പൽ കോർനറിങ് ഏറ്റെടുക്കുവാണോ? അതെ, “എന്തേലും ഞാൻ പറഞ്ഞാൽ ബാക്കി 13 പേരും എന്റെ ചുറ്റിനും കൂടുന്നു” എന്ന ഡയലോഗിൽ അത് പ്രകടമാണ്. വഴക്ക് അവിടെ എരിയുന്നുണ്ട്.. പക്ഷെ ഉടനെ ഡെയിലി ടാസ്ക് വന്നു.

ബിഗ്‌ബോസ് അവാർഡ് നൈറ്റ്‌, വോട്ടുകളിലൂടെ ഓരോ പുരസ്‌കാരങ്ങൾ നേടണം എന്നതാണ്. അതിൽ സിംഹം, വ്യാളി, സർപ്പമോ, തേളോ അങ്ങനെ എന്തോ ഒക്കെ നേടുന്നവർ അടുത്ത നോമിനേഷനിൽ നിന്നു രക്ഷപെടും. വോട്ടിങ് നടന്നു, എന്താകുമോ എന്തോ?. സ്പോൺസർ ടാസ്ക് വൈറസും അതിനെ തുരത്തി ഓടിക്കുക എന്നൊക്കെ പറഞ്ഞൊരു ടാസ്ക്.. കൊഴപ്പമില്ലാരുന്നു എന്നേയുള്ളു ടാസ്ക്.

രണ്ടു ടീമും തോറ്റു സ്പോൺസർ ജയിച്ചു ഒരു ലോഡ് സോപ്പും ഹാൻഡ്‌വാഷും സമ്മാനമായി എല്ലാർക്കും കിട്ടി. അടുത്തത് അവാർഡ് നൈറ്റ്‌: സർപ്പം അവാർഡ് : ഡിമ്പൽ, വ്യാളി അവാർഡ് : കിടിലു, രാജാവ് അവാർഡ് :മണിക്കുട്ടൻ, നോബി മാർക്കോസ് (അയ്യയ്യോ എന്തിനു) ആഹ് അനൗൺസ്‌മെന്റ് വന്നു ഒരാൾക്കേ അവാർഡ് നൽകാൻ പറ്റു എന്നു. അവസാനം പരസ്പരം ചർച്ച ചെയ്തു നോബിചേട്ടൻ മണിക്കുട്ടന് വിട്ടുകൊടുത്തു.

ഈ മൂന്നു അവാർഡ് നേടിയവർ അടുത്ത നോമിനേഷനിൽ ഉണ്ടാകില്ല. ഒരുനടക്കു പോകുലാ ഇത് വൈകാതെ വീണ്ടും ഓണവില്ല് വിടരും. കഴുതപ്പുലി അവാർഡ് : അനൂപ്, സിംഹം അവാർഡ് : റംസാൻ, കുറുക്കൻ അവാർഡ് :സായി വിഷ്ണു. അവാർഡ് ടാസ്കിനു ഇടയിൽ പെർഫോമൻസുകൾ ഉണ്ടായിരുന്നു. സന്ധ്യ റംസാൻ ഡാൻസ് “മനസ്സിൽ മിഥുന മഴ”, നോബിചേട്ടന്റെ സ്കിറ്റ്, എല്ലാരും ചേർന്നുള്ള ഡാൻസ് എല്ലാം അടിപൊളി!!. ബിഗ്‌ബോസ് പ്ലസ് കാണാൻ സാധിച്ചില്ല പുറത്ത് പോകേണ്ടി വന്നതിനാൽ. നാളെ ക്യാപ്റ്റൻസി ടാസ്കിനുള്ള തയാറെടുപ്പിൽ ഹൌസ്. “

about bigg boss

More in Malayalam

Trending

Recent

To Top