Social Media
കല്യാണം കഴിഞ്ഞ് ആഴ്ചകൾ മാത്രം! പുതിയ സന്തോഷവുമായി ദുർഗ കൃഷ്ണ ആശംസകളുമായി ആരാധകർ
കല്യാണം കഴിഞ്ഞ് ആഴ്ചകൾ മാത്രം! പുതിയ സന്തോഷവുമായി ദുർഗ കൃഷ്ണ ആശംസകളുമായി ആരാധകർ
യുവനടി ദുര്‍ഗ കൃഷ്ണ അടുത്തിടെയാണ് വിവാഹിതയായത്. സുഹൃത്ത് അര്ജുന് രവീന്ദ്രനാണ് ദുര്‍ഗ കൃഷ്ണയുടെ വരന്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോഴിതാ വിവാഹ ശേഷം പുതിയ വീട്ടിലേക്കു മാറിയതിന്റെ വിശേഷം പങ്കിടുകയാണ് ദുര്‍ഗ്ഗ. ഭര്‍ത്താവുമൊത്ത് പുതിയ വീട്ടില്‍ പാലുകാച്ചുന്ന വീഡിയോയാണ് ദുര്‍ഗ്ഗ പങ്കുവെച്ചിരിക്കുന്നത്.
മുന്‍പ് ദുര്‍ഗയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ സൈബറിടത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയതോടെ ഗോസിപ്പുകൾക്ക് അറുതിയാവുകയായിരുവന്നു
നാല് വര്‍ഷമായി പ്രണയിക്കുന്നുവെന്നും അര്ജുന് തനിക്ക് ലെെഫ് ലെെന്‍ ആണെന്നും ദുർഗ പറഞ്ഞിരുന്നു. അര്‍ജുന്റെ പിറന്നാള്‍ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു
വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കിങ് ഫിഷ്, റാം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗൗതമി നായരുടെ വൃത്തത്തിലും ദുര്‍ഗ പ്രധാന വേഷത്തിലെത്തുന്നുണ്ട്.മോഹന്‍ലാല്‍ ചിത്രമായ റാമിലും അഭിനയിച്ചിരുന്നു താരം. മോഹന്‍ലാലിനെ കാണാനും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും കഴിഞ്ഞത് കരിയറിലെ വലിയൊരു നേട്ടമായി കാണുന്നുവെന്നായിരുന്നു ദുര്‍ഗ പ്രതികരിച്ചത്.
