Social Media
എടിഎം മെഷീന് പിന്നിലായി നാണത്തോടെ ഒളിഞ്ഞിരുന്ന് മീനാക്ഷി; കയ്യോടെ പൊക്കി മഞ്ജു വാര്യർ; പിന്നീട് നടന്നത് കണ്ടോ?
എടിഎം മെഷീന് പിന്നിലായി നാണത്തോടെ ഒളിഞ്ഞിരുന്ന് മീനാക്ഷി; കയ്യോടെ പൊക്കി മഞ്ജു വാര്യർ; പിന്നീട് നടന്നത് കണ്ടോ?
മഞ്ജു വാര്യരുടെ ഏറെ വൈറലായ സ്‌റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച് അന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. പലരും അതേ പോലെ വസ്ത്രം ധരിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ടെക്‌നോ ഹൊറര്‍ സിനിമയായ ചതുര്‍മുഖം മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. അതേസമയം ചതുര്‍മുഖം പ്രൊമോഷനുമായി ബന്ധപ്പെട്ട് മഴവില്‍ മനോരമയിലെ ഉടന്‍ പണം പരിപാടിയില്‍ പങ്കെടുക്കാന്‍ മഞ്ജുവും സണ്ണി വെയ്‌നും എത്തിയിരുന്നു.
രസകരമായ എപ്പിസോഡില്‍ പ്രേക്ഷകര്‍ക്കായി ചതുര്‍മുഖം സ്‌പെഷ്യല്‍ ചോദ്യങ്ങളും ഒരുക്കിയിരുന്നു അണിയറ പ്രവര്‍ത്തകര്‍. മഞ്ജുവിന്‌റെ വൈറല്‍ ലുക്കിനെ അനുകരിച്ചായിരുന്നു അവതാരകയായ മീനാക്ഷി പരിപാടിയിലെത്തിയത്. മഞ്ജു വേദിയില്‍ എത്തിയപ്പോള്‍ എടിഎം മെഷീന് പിന്നിലായി നാണത്തോടെ ഒളിഞ്ഞിരിക്കുകയായിരുന്നു മീനാക്ഷി. ഇതിനിടെ മീനാക്ഷിയുടെ ലുക്കിനെ ട്രോളികൊണ്ടിരിക്കുകയാണ് ഡെയിന്‍. മാരാരിക്കുളം മഞ്ജു വാര്യര്‍ എന്നാണ് മീനാക്ഷിയെ കളിയാക്കി ഡെയിന്‍ വിളിക്കുന്നത്.
എടിഎമ്മിന് പിന്നില്‍ മറഞ്ഞിരുന്ന മീനാക്ഷിയെ മഞ്ജു വാര്യര്‍ നേരിട്ട് എത്തിയാണ് അടുത്തേക്ക് വിളിക്കുന്നത്. പിന്നാലെ ചെറുതായെന്ന് ചമ്മിയ മീനാക്ഷി തുടര്‍ന്നാണ് ഇരുവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. നന്നായിട്ടുണ്ടെന്നാണ് മീനാക്ഷിയുടെ ലുക്കിനെ കുറിച്ച് മഞ്ജു വാര്യര്‍ ഉടന്‍ പണത്തില്‍ പറഞ്ഞത്.
