Malayalam
ആർക്കും അറിയാത്ത ആ കാര്യം! ഞാൻ ഇവിടെ പൊട്ടിക്കും, ലോകത്തോട് വിളിച്ച് പറയും മുൾമുനയിൽ…….. നെഞ്ച് നീറി രമ്യ; കാര്യങ്ങൾ കൈവിടുമോ?
ആർക്കും അറിയാത്ത ആ കാര്യം! ഞാൻ ഇവിടെ പൊട്ടിക്കും, ലോകത്തോട് വിളിച്ച് പറയും മുൾമുനയിൽ…….. നെഞ്ച് നീറി രമ്യ; കാര്യങ്ങൾ കൈവിടുമോ?
ബിഗ് ബോസ് മൂന്നാം സീസണില്‍ ഓരോദിവസം കഴിയുന്തോറും മല്‍സരം കടുപ്പമാവുകയാണ്. ഷോയില്‍ പിടിച്ചുനില്‍ക്കാന്‍ വേറിട്ട ഗെയിം സ്ട്രാറ്റജികളാണ് ഓരോരുത്തരും പുറത്തെടുക്കുന്നത്.
എവിക്ഷനില്ലാതെയാണ് ബിഗ് ബോസില്‍ ഈ ആഴ്ച കടന്നുപോയത്. മോഹന്‍ലാല്‍ ഈ ആഴ്ച ഉണ്ടാവില്ലെന്ന് ബിഗ് ബോസ് തന്നെ മല്‍സരാര്‍ത്ഥികളെ അറിയിച്ചിരുന്നു. മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള വഴക്കും കൈയ്യാങ്കളിയുമെല്ലാം ബിഗ് ബോസ് ഹൗസില്‍ പതിവ് കാഴ്ചകളാണ്.
എന്നാൽ കഴിഞ്ഞ എപ്പിസോഡുകളില്‍ പൊളി ഫിറോസിനെതിരെ സഹമല്‍സരാര്‍ത്ഥികളെല്ലാം രംഗത്തെത്തിയ കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ജയില്‍ നോമിനേഷനിടെയായിരുന്നു പൊളി ഫിറോസ് പറഞ്ഞതിന് മറുപടിയുമായി മറ്റുളളവര്‍ എത്തിയത്. ഇതിനിടെ പലരും ഫിറോസുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും കൈയ്യാങ്കളിയുടെ വക്കില്‍ വരെ എത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം രമ്യയുടെ പേഴ്‌സണല്‍ കാര്യം പുറത്തുപറയുമെന്ന പൊളി ഫിറോസിന്റെ ഭീഷണി ബിഗ് ബോസില്‍ വലിയ ബഹളത്തിന് ഇടയാക്കിയിരിക്കുകയാണ്. ഫിറോസ് അത് എന്തായാലും പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രമ്യ രംഗത്തെത്തിയത്. കണ്‍ഫെഷന്‍ റൂമില്‍ വെച്ച് പറയാം എന്ന് ഫിറോസ് ഖാന്‍ പറഞ്ഞെങ്കിലും രമ്യയും മറ്റ് മല്‍സരാര്‍ത്ഥികളും അതിന് കൂട്ടാക്കിയില്ല. കിടിലം ഫിറോസും സായി വിഷ്ണും ഉള്‍പ്പെടെയുളളവരെല്ലാം വിഷയത്തില്‍ ഇടപെട്ടിരുന്നു. ആ കുട്ടി ചലഞ്ച് ചെയ്തു. അപ്പോ അത് ഇവിടെ പറയണം, അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞത് നുണയാണെന്ന് മാനിക്കണം എന്നായിരുന്നു കിടിലം പൊളി ഫിറോസിനോട് പറഞ്ഞത്.
എന്‌റെ പേഴ്‌സണല്‍ കാര്യം എനിക്കിവിടെ വെച്ച് കേള്‍ക്കണം. നിങ്ങളും വേണം സാക്ഷികള്‍. ജനങ്ങള്‍ക്കും ഇവിടെയുളളവര്‍ക്കും അറിയണം. ഞാനൊരു പെണ്ണാണ്. കല്യാണം കഴിയാത്തൊരു പെണ്‍കുട്ടിയാണ്. ജനങ്ങള്‍ക്കും വീട്ടുകാര്‍ക്കും എല്ലാവര്‍ക്കും ഇതറിയണമെന്നും ഫിറോസിനോട് രമ്യ പറഞ്ഞു. എന്നാല്‍ ഫിറോസ് ഖാന്‍ പിന്നെയും തുറന്നുപറയാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വികാരധീനയാവുകയായിരുന്നു രമ്യ. അയാള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. എനിക്കും എന്റെ കുടുംബത്തിനും അറിയാത്ത എന്ത് കാര്യമാണ് അയാള്‍ക്ക് അറിയാവുന്നത്.
വിഷം കുത്തികയറ്റുകയാണ് ഫിറോസ് ചെയ്യുന്നതെന്നും രമ്യ പറഞ്ഞു. ഇതാണ് എന്റെ കണ്‍ഫെഷന്‍ റൂമെന്നും ഇവിടെ വെച്ച് നിങ്ങള്‍ കാര്യം പറയണമെന്നും രമ്യ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളെ കുറിച്ച് ഒരുതവണയല്ല പലതവണയാണ് ഫിറോസ് ഇങ്ങനെ ബ്ലാക് മെയില്‍ ചെയ്യുന്നത് എന്ന് മത്സരാര്‍ഥികള്‍ പറഞ്ഞു. സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ് ഫിറോസ്. അതുകൊണ്ട് എന്താണ് കാര്യമെന്ന് ഇപോള്‍ പറയണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ പേഴ്‍സണല്‍ കാര്യം പറഞ്ഞാല്‍ മാത്രമാണ് താൻ പറയുകയെന്നതാണ് താൻ വ്യക്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഫിറോസ് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു.
കണ്‍ഫെഷണ്‍ റൂമില്‍ പോയി വേണമെങ്കില്‍ പറയാം, ബിഗ് ബോസ് സംപ്രേഷണം ചെയ്യുമോ ഇല്ലയോ എന്ന് നോക്കട്ടെ എന്ന് വ്യക്തമാക്കിയും ഫിറോസ് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. സൂര്യയുടെയും പേഴ്‍സണല്‍ കാര്യം പറയുമെന്ന് നേരത്തെ ഫിറോസ് പറഞ്ഞ കാര്യം ചിലര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം താൻ മോഹൻലാല്‍ വരുന്ന എപ്പിസോഡില്‍ പറയാനിരിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി സൂര്യയും ക്ഷോഭിച്ചു. തര്‍ക്കത്തിനിടയില്‍ സജ്‍നയും ഫിറോസിനെ ന്യായീകരിക്കാൻ ശ്രമിച്ചു.
ഇതിനിടെ സജ്‌ന രമ്യയെ പുച്ഛിച്ചു ചിരിച്ചുവെന്ന് പറഞ്ഞ് കിടിലം ഫിറോസും രംഗത്തെത്തി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെയാണ് ഇത്തരത്തില്‍ നിങ്ങള്‍ കളിയാക്കുന്നതെന്നാണ് കിടിലം സജ്നയുടെ മുഖത്തുനോക്കി പറഞ്ഞത്. തുടര്‍ന്ന് ഇവിടെയുളള പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത് സംസാരിക്കരുതെന്ന് ഫിറോസ് ഖാന് മണിക്കുട്ടനും താക്കീത് നല്‍കി. നീ ഇനി എന്തെങ്കിലും കൂടുതല്‍ പറഞ്ഞാല്‍ ഇടപെടുമെന്നാണ് മണിക്കുട്ടന്‍ പൊളി ഫിറോസിനോട് പറഞ്ഞത്.
